Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മാധ്യമങ്ങൾക്കെതിരായ നീക്കം ഫാസിസം; സർക്കാർ നീക്കം സർവ്വശക്തിയും ഉപയോഗിച്ച് കോൺഗ്രസ് പരാജയപ്പെടുത്തുമെന്ന് മുല്ലപ്പള്ളി

മാധ്യമങ്ങൾക്കെതിരായ നീക്കം ഫാസിസം; സർക്കാർ നീക്കം സർവ്വശക്തിയും ഉപയോഗിച്ച് കോൺഗ്രസ് പരാജയപ്പെടുത്തുമെന്ന് മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ വായ മൂടിക്കെട്ടാനുമുള്ള നടപടിയുടെ ഭാഗമാണ് മാധ്യമങ്ങൾക്കെതിരായ സർക്കാർ നീക്കത്തിന് പിന്നിലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.ഇത് തികഞ്ഞ ഫാസിസമാണ്.

സർക്കാരിന്റെ ഈ നീക്കത്തെ സർവ്വശക്തിയും ഉപയോഗിച്ച് കോൺഗ്രസ് പരാജയപ്പെടുത്തും.സ്വതന്ത്രവും നിർഭയവുമായ മാധ്യമപ്രവർത്തനമാണ് ജനാധിപത്യത്തിന്റെ അടിത്തറ.അത് തകർക്കുന്ന ഒരു നടപടിയും അംഗീകരിക്കാൻ സാധ്യമല്ല. മാധ്യമപ്രവർത്തകരോട് ഇതുപോലെ അസഹിഷ്ണുതയും വിദ്വേഷവും കാണിച്ച ഒരു മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ല.മാധ്യമങ്ങളെ ശത്രുവായി കാണുന്ന ഭരണകൂടമാണ് കേരളം ഭരിക്കുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങളെ തകർക്കാനുള്ള ശ്രമം രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കമായേ കാണാൻ കഴിയൂയെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP