Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരോഗ്യപ്രവർത്തകർക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു; 150 ലധികം ആരോഗ്യപ്രവർത്തകർക്ക് കോവിഡ് പോസിറ്റീവായി; ആരോഗ്യപ്രവർത്തകരോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണം: മുല്ലപ്പള്ളി

ആരോഗ്യപ്രവർത്തകർക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു; 150 ലധികം ആരോഗ്യപ്രവർത്തകർക്ക് കോവിഡ് പോസിറ്റീവായി; ആരോഗ്യപ്രവർത്തകരോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണം: മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകരോട് സർക്കാർ കാട്ടുന്നത് കടുത്ത അവഗണനയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആരോഗ്യപ്രവർത്തകർക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു

ഇതിനോടകം 150 ലധികം ആരോഗ്യപ്രവർത്തകർക്ക് കോവിഡ് പോസിറ്റീവായി. ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ പിപിഇ കിറ്റ്,എൻ1 മാസ്‌ക് തുടങ്ങിയവ ലഭ്യമല്ലെന്ന് ആക്ഷേപം നിലനിൽക്കുന്നു. അധികസമയ സേവനത്തിന് അധിക വേതനം നൽകണമെന്ന ന്യായമായ ഇവരുടെ ആവശ്യത്തെ പരിഹാസത്തോടെ നിരാകരിക്കുകയാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും. സാലറികട്ടിന്റെ പരിധിയിൽ നിന്നുവരെ ഇവരെ ഒഴുവാക്കിയില്ല.ഇത് ക്രൂരമാണ്. തമിഴ്‌നാട് സർക്കാർ ആരോഗ്യപ്രവർത്തകർക്കായി ഒരുമാസത്തെ അധിക ശമ്പളമാണ് നൽകുന്നത്.രാജ്യത്തെ മറ്റു സംസ്ഥാന സർക്കാരുകളും സമാന മനോഭാവമാണ് ആരോഗ്യപ്രവർത്തകരോട് സ്വീകരിക്കുന്നത്. കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെ വേതനം മറ്റു സംസ്ഥാനങ്ങളിലേക്കാൾ കുറവാണ്. സ്വന്തം ജീവൻ മാത്രമല്ല, തങ്ങളോടൊപ്പം ജീവിക്കുന്ന കുടുംബത്തിന്റെ ആരോഗ്യവും സുരക്ഷിതത്വവും വിസ്മരിച്ച് സേവനം അനുഷ്ഠിക്കുന്നവരാണ് ആരോഗ്യപ്രവർത്തകരെന്നത് മുഖ്യമന്ത്രി വിസ്മരിക്കരുത്.കോവിഡിനെ മറയാക്കി പിൻവാതിലൂടെ താൽക്കാലിക നിയമനങ്ങളും മതിയായ വിദ്യാഭ്യാസ യോഗ്യതപോലുമില്ലാത്ത കള്ളക്കടത്ത് സംഘത്തിലെ കണ്ണികൾക്ക് പോലും ലക്ഷങ്ങളുടെ ശമ്പളത്തിൽ നിയമനം നൽകാൻ പണമുണ്ടെന്നിരിക്കെയാണ് ആരോഗ്യപ്രവർത്തകരോട് ഈ സമീപനം സർക്കാർ തുടരുന്നത്.

സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധം പൂർണ്ണമായും പാളിയ മട്ടാണ്.ദിനം പ്രതിരോഗികളുടെ എണ്ണം വർധിക്കുകയാണ്.മതിയായ കോവിഡ് പരിശോധന നടക്കാത്തതാണ് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകാൻ കാരണം. ചെലവു കുറഞ്ഞ ആന്റിജൻ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തയ്യാറാകണം.പരിശോധനാഫലം ലഭിക്കുന്നതിൽ വലിയ കാലതാമസമാണ് പലയിടത്തും ഉണ്ടാകുന്നത്. മിക്കയിടങ്ങളിലും ചുരുങ്ങിയത് ഒരാഴ്ചയോളം വരെ എടുക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. ഇത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP