Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

കണ്ണൂരിൽ ഗുരുതരസാഹചര്യം; ആയുധ നിർമ്മാണം തകൃതിയായി നടക്കുന്നു; സിപിഎം ബോംബ് നിർമ്മാണം അവസാനിപ്പിക്കണമെന്ന് മുല്ലപ്പള്ളി

കണ്ണൂരിൽ ഗുരുതരസാഹചര്യം; ആയുധ നിർമ്മാണം തകൃതിയായി നടക്കുന്നു; സിപിഎം ബോംബ് നിർമ്മാണം അവസാനിപ്പിക്കണമെന്ന് മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം ബോംബ് നിർമ്മാണം അവസാനിപ്പിക്കാൻ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

കണ്ണൂർ ജില്ല വീണ്ടും കാലാപ ഭൂമിയാക്കാൻ സിപിഎം ശ്രമിക്കുന്നു.അതിന് ഒടുവിലത്തെ ഉദാഹരണമാണ് ബോംബ് നിർമ്മാണത്തിനിടെ മട്ടന്നൂരിൽ സിപിഎം പ്രവർത്തകന്റെ വീട്ടിൽ നടന്ന സ്ഫോടനം.സിപിഎമ്മിന്റെ നിയന്ത്രണത്തിൽ കണ്ണൂർ ജില്ലയിൽ പലഭാഗത്തും ആയുധ നിർമ്മാണം തകൃതിയായി നടക്കുന്നു. ബോംബ് നിർമ്മാണം സിപിഎമ്മിന് കുടിൽ വ്യവസായമാണ്. ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിന് ഉത്തരവാദപ്പെട്ട പൊലീസ് നിഷ്‌ക്രിയത്വം തുടരുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

ഗുരുതരമായ സാഹചര്യമാണ് കണ്ണൂരിലുള്ളത്. കണ്ണൂരിൽ നടക്കുന്ന ബോംബു നിർമ്മാണങ്ങളിൽ സിപിഎമ്മിന്റെ പങ്ക് വ്യക്തമായി തിരിച്ചറിഞ്ഞിട്ടും ഇവർക്കെതിരെ പൊലീസ് നിയമനടപടി സ്വീകരിക്കാത്തത് സിപിഎമ്മിന്റെ ഇടപെടൽ കൊണ്ടാണ്. ആഴ്ചകൾക്ക് മുൻപാണ് മുഖ്യമന്ത്രിയുടേയും പാർട്ടി സെക്രട്ടറിയുടേയും തട്ടകമായ തലശ്ശേരിയിൽ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിയുണ്ടായി സിപിഎം പ്രവർത്തകന്റെ കൈപ്പത്തികൾ നഷ്ടപ്പെട്ടത്. പാർട്ടീഗ്രാമങ്ങൾ ഒരു മറയാക്കിയാണ് സിപിഎം ബോംബ് നിർമ്മാണം നടത്തുന്നത്.ഈ വിഷയത്തിൽ ബിജെപിയും ഒട്ടും പിറകിലല്ല. ബോംബ് നിർമ്മാണത്തിലും ആയുധ ശേഖരത്തിലും ആളെക്കൊല്ലുന്നതിലും സിപിഎമ്മും ബിജെപിയും പരസ്പരം വർഷങ്ങളായി മത്സരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP