Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സത്യം വിളിച്ചുപറയുന്ന രാഹുൽ ഗാന്ധിക്കെതിരെ സിപിഎമ്മും ബിജെപിയും ഗീബൽസിയൻ തന്ത്രം മെനയുന്നു; പ്രധാനമന്ത്രി രാജ്യത്തിന്റെ ആകാശവും ഭൂമിയും വിദേശ ശക്തികൾക്ക് തീറെഴുതുമ്പോൾ മുഖ്യമന്ത്രി കടൽത്തീരങ്ങളെ വിൽക്കുകയാണെന്നും മുല്ലപ്പള്ളി

സത്യം വിളിച്ചുപറയുന്ന രാഹുൽ ഗാന്ധിക്കെതിരെ സിപിഎമ്മും ബിജെപിയും ഗീബൽസിയൻ തന്ത്രം മെനയുന്നു; പ്രധാനമന്ത്രി രാജ്യത്തിന്റെ ആകാശവും ഭൂമിയും വിദേശ ശക്തികൾക്ക് തീറെഴുതുമ്പോൾ മുഖ്യമന്ത്രി കടൽത്തീരങ്ങളെ വിൽക്കുകയാണെന്നും മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സത്യം വിളിച്ചു പറയുന്ന രാഹുൽ ഗാന്ധിക്കെതിരെ സിപിഎമ്മും ബിജെപിയും പരസ്പ്പര ധാരണയുടെ അടിസ്ഥാനത്തിൽ സംഘടിത ആക്രമണം നടത്തുകയാണെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഗീബൽസിയൻ തന്ത്രങ്ങളെ കൂട്ടുപിടിച്ചാണ് ബിജെപിയും സിപിഎമ്മും രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കുന്നത്. ആഴൽക്കടൽ കൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂന്തുറയിൽ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ബിജെപിയുടെ അതേ ഭാഷയിലാണ് സിപിഎമ്മും രാഹുൽ ഗാന്ധിയെ കടന്നാക്രമിക്കുന്നത്. കറകളഞ്ഞ മതനിരപേക്ഷവാദിയും ഇന്ത്യൻ ഫാസിസത്തിനെതിരായി മുഖാമുഖം പോരാടുന്ന നേതാവുമായ രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ ഇന്ത്യൻ ജനത തിരിച്ചറിയും. നെഹ്രുവിന്റെ പേരക്കുട്ടിയെ മതനിരപേക്ഷ ഇന്ത്യയെന്താണ് പഠിപ്പിക്കേണ്ട ആവശ്യമില്ല.പ്രാദേശികവാദം ഉയർത്തി രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇന്ത്യൻ ജനതയ്ക്ക് രാഹുൽ ഗാന്ധിയെ കുറിച്ച് വ്യക്തമായി അറിയാം.ജാതിയുടെയും മതത്തിന്റെയും ഭാഷയുടേയും പേരിൽ ജനങ്ങളെ വേർതിരിച്ച് കാണുന്ന പ്രസ്ഥാനമല്ല കോൺഗ്രസെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രി കടൽത്തീരങ്ങളെ വിൽക്കുന്നു

പ്രധാനമന്ത്രി രാജ്യത്തിന്റെ ആകാശവും ഭൂമിയും വിദേശ ശക്തികൾക്ക് തീറെഴുതുമ്പോൾ മുഖ്യമന്ത്രി നമ്മുടെ കടൽത്തീരങ്ങളെ അമേരിക്കൻ കമ്പനിക്ക് വിൽക്കുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

കേരളത്തിലെ ജനങ്ങളെ ഇരുട്ടിൽ നിർത്തി സർക്കാർ നടപ്പാക്കാൻ നോക്കിയ ഒട്ടും സുതാര്യമല്ലാത്ത പദ്ധതിയാണ് ആഴക്കടൽ മത്സ്യബന്ധന കരാർ.പ്രതിപക്ഷം അത് തെളിവുകളോടെ പിടികൂടിയപ്പോൾ ജനങ്ങളെ വിഡ്ഡികളാക്കി തടിയൂരാനാണ് സർക്കാർ ശ്രമം.മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അറിവോടെ ധാരണപത്രം ഒപ്പുവെച്ച ശേഷം ഉദ്യോഗസ്ഥരുടെ തലയിൽ കുറ്റംകെട്ടിവച്ച് കൈകഴുകാനാണ് സർക്കാർ ശ്രമിക്കുന്നത്.ഫിഷറീസ് നയത്തിന് വിരുദ്ധമായ ഒരു കരാർ മുഖ്യമന്ത്രിയും മന്ത്രിമാരും അറിയാതെ ഉദ്യോഗസ്ഥർക്ക് ധാരണപത്രത്തിൽ ഒപ്പിടാൻ സാധ്യമല്ല. കൂടാതെ പള്ളിപ്പുറത്ത് നാലേക്കർ സ്ഥലവും ഇഎംസിസി കമ്പനിക്ക് സർക്കാർ നൽകുകയും ചെയ്തു.സർക്കാരും ഇഎംസിസി കമ്പനിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണിത്. വസ്തുതകളുടെ വെളിച്ചത്തിൽ തെളിവുകൾ പുറത്ത് വിട്ടപ്പോൾ വ്യവസായ മന്ത്രിയും ഫിഷറീസ് മന്ത്രിയും പൊട്ടൻ കളിക്കുകയാണ്. കേരളത്തിന്റെ മത്സ്യസമ്പത്തുകൊള്ളയടിക്കാൻ വഴിവെയ്ക്കുന്ന വലിയ ഒരു അഴിമതിക്കാണ് സർക്കാരും മുഖ്യമന്ത്രിയും കളമൊരുക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇഎംസിസിയും സർക്കാരും തമ്മിൽ 5000 കോടിയുടെ കരാറിൽ ഏർപ്പെട്ടത് സംബന്ധിച്ച വിശദമായ വാർത്തനൽകിയത് സിപിഎം പാർട്ടി പത്രമാണ്. അത് നിഷേധിക്കാൻ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും വ്യവസായ മന്ത്രിക്കും കഴിയുമോ?ഈ കരാർ യാഥാർത്ഥ്യമായിരുന്നെങ്കിൽ കേരളത്തിലെ മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതം പൂർണ്ണമായും ദുരിതത്തിൽ ആകുമായിരുന്നു.ജീവിക്കാൻ വകയില്ലാതെ മറ്റു തൊഴിലിടങ്ങൾ തേടേണ്ട ഗതികേടിലേക്കാണ് സർക്കാർ പതിനൊന്ന് ലക്ഷം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ തള്ളിവിടാൻ ശ്രമിച്ചത്. പ്രളയകാലത്ത് കേരളത്തെ സഹായിക്കാൻ കയ്യ്‌മെയ്യ് മറന്ന് പ്രവർത്തിച്ചവരാണ് മത്സ്യത്തൊഴിലാളി സുഹൃത്തുക്കൾ.അവരെ ദുരിതത്തിലേക്ക് തള്ളിവിടാൻ കോൺഗ്രസ് ഒരിക്കലും അനുവദിക്കില്ല.മത്സ്യത്തൊഴിലാളികളുടെ അവകാശം നേടിയെടുക്കാനും അവർക്ക് നീതി ഉറപ്പാക്കാനും കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സത്യാഗ്രഹത്തിന്റെ സമാപന സമ്മേളനം താരിഖ് അൻവർ ഉദ്ഘാടനം ചെയ്ചതു.രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയായിരുന്നു സത്യാഗ്രഹം.കോൺഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആന്റണി ഫോണിലൂടെ ആശംസയർപ്പിച്ചു.

യുഡഎഫ് കൺവീനർ എംഎം ഹസ്സൻ,കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ കെ സുധാകരൻ എംപി,കെവി തോമസ്, വൈസ് പ്രസിഡന്റുമാരായ ഡോ.ശൂരനാട് രാജശേഖരൻ, ശരത്ചന്ദ്ര പ്രസാദ്,ടി.സിദ്ദിഖ്, എംപിമാരായ ശശിതരൂർ,ടിഎൻ പ്രതാപൻ,ഡിസിസി പ്രസിഡന്റുമാരായ നെയ്യാറ്റിൻകര സനൽ,ബിന്ദുകൃഷ്ണ, കെപിസിസി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി,കെപി അനിൽകുമാർ,എംഎം നസ്സീർ,മണക്കാട് സുരേഷ്,എംഎൽഎമാരായ വി എസ് ശിവകുമാർ,എം വിൻസന്റ്,ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP