Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ധാർഷ്ട്യക്കാരനും സർവാധിപതിയുമായ മുഖ്യമന്ത്രിക്ക് കീഴിൽ പ്രബുദ്ധകേരളം ശ്വാസം മുട്ടുന്നു; ഇത് പോലെ ജനങ്ങൾ വഞ്ചിതരായ കാലഘട്ടം ഉണ്ടായിട്ടില്ല; എല്ലാ കാര്യത്തിലും ജാഗ്രതക്കുറവ് പറയുന്ന സിപിഎമ്മിന് പറ്റിയ ഏറ്റവും വലിയ ജാഗ്രതക്കുറവാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാക്കിയതാണെന്ന് മുല്ലപ്പള്ളി

ധാർഷ്ട്യക്കാരനും സർവാധിപതിയുമായ മുഖ്യമന്ത്രിക്ക് കീഴിൽ പ്രബുദ്ധകേരളം ശ്വാസം മുട്ടുന്നു; ഇത് പോലെ ജനങ്ങൾ വഞ്ചിതരായ കാലഘട്ടം ഉണ്ടായിട്ടില്ല; എല്ലാ കാര്യത്തിലും ജാഗ്രതക്കുറവ് പറയുന്ന സിപിഎമ്മിന് പറ്റിയ ഏറ്റവും വലിയ ജാഗ്രതക്കുറവാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാക്കിയതാണെന്ന് മുല്ലപ്പള്ളി

സ്വന്തം ലേഖകൻ

കോട്ടയം: എല്ലാ കാര്യത്തിലും ജാഗ്രതക്കുറവ് പറയുന്ന സിപിഎമ്മിന് പറ്റിയ ഏറ്റവും വലിയ ജാഗ്രതക്കുറവ് ധാർഷ്ട്യക്കാരനായ ഒരാളെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കിയതാണെന്ന് കുറ്റപ്പെടുത്തലുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.

തസ്‌കര സംഘമാണ് നാല് വർഷക്കാലം കേരളം ഭരിച്ചത്. അവരിൽ നിന്ന് മോചനം വേണമെന്ന് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായപോലെ വമ്പിച്ച വിജയം തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും ഉണ്ടാവുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോട്ടയം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയിൽ സംസാരിച്ച് പറഞ്ഞു.

ധാർഷ്ട്യക്കാരനായ, സർവാധിപതിയായ മുഖ്യമന്ത്രിക്ക് കീഴിൽ പ്രബുദ്ധകേരളം ശ്വാസം മുട്ടുന്നു. ഇത് പോലെ ജനങ്ങൾ വഞ്ചിതരായ കാലഘട്ടം ഉണ്ടായിട്ടില്ല. കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം മുന്നോട്ട് പോവുമ്പോൾ മുഖ്യമന്ത്രിയുടെ മാത്രമല്ല അദ്ദേഹത്തിന്റെ ഉപജാപക വർഗത്തിന്റെ നെഞ്ചിടിപ്പും വർധിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസും അദ്ദേഹത്തിന്റെ ഉപജാപക വർഗവും കളങ്കിതരായിരിക്കുന്നു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ കുറിച്ചുള്ള അന്വേഷണത്തിന്റെ അടിവേരുകൾ മുഖ്യമന്ത്രിയിലേക്കാണ് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പൂർണമായും ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടത് പാർട്ടി എന്തുകൊണ്ടാണ് തിരിച്ചറിയാത്തതെന്നും മുല്ലപ്പള്ളി ചോദിച്ചു.

ഓരോ ദിവസവും ആരോപണങ്ങൾ ഓരോന്നായി വരുമ്പോൾ അതിൽ നിന്നും അതിജീവിക്കാൻ വേണ്ടി കയ്യും കാലുമിട്ടടിക്കുന്ന പ്രസ്ഥാനമായി സിപിഎം മാറിയിരിക്കുന്നു. ഒരു കൊച്ചു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പറയുന്നത് പോലെ പ്രവർത്തിക്കേണ്ട ഗതികേടിലാണ് സിപിഎം കേന്ദ്ര നേതൃത്വവുമുള്ളത്, ഒരു ഏകോപനുവമില്ല. സിപിഎം തളരുമ്പോൾ വളരുന്നത് ജനാധിപത്യ മതേതര പ്രസ്ഥാനമല്ല. പകരം ഹൈന്ദവ വർഗീയ ശക്തികളാണ്. ശബരിമലയുമായി ബന്ധപ്പെട്ട് മത നിരപേക്ഷ മനസ്സുകളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. മണ്ഡലകാലമായിട്ട് റോഡുകൾ പോലും അറ്റകുറ്റപണി നടത്തിയിട്ടില്ല. പൊലീസുകാർക്കുള്ള സൗജന്യ ഭക്ഷണ വിതരണം പോലും നിർത്തിയവരാണ് എൽ.ഡി.എഫ് സർക്കാരെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP