Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നയാൾ ആരെയാണ് ഭയക്കുന്നത്? ഹെലികോപ്റ്റർ വാങ്ങിയത് സുരക്ഷയ്ക്കും ദുരന്തനിവാരണത്തിനും വേണ്ടിയാണെന്ന മുഖ്യമന്ത്രിയുടെ വാദം അപഹാസ്യം; ഏറ്റവുമധികം സുരക്ഷയുള്ള മുഖ്യമന്ത്രി പിണറായി; രണ്ടു ബുള്ളറ്റ് പ്രൂഫ് കാറുകളും മുഖ്യമന്ത്രിക്കുവേണ്ടി വാങ്ങി; ഹെലികോപ്ടർ വാടകയ്ക്ക് എടുത്തതിനെ ന്യായീകരിച്ച പിണറായിയെ വിമർശിച്ചു മുല്ലപ്പള്ളി

ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നയാൾ ആരെയാണ് ഭയക്കുന്നത്? ഹെലികോപ്റ്റർ വാങ്ങിയത് സുരക്ഷയ്ക്കും ദുരന്തനിവാരണത്തിനും വേണ്ടിയാണെന്ന മുഖ്യമന്ത്രിയുടെ വാദം അപഹാസ്യം; ഏറ്റവുമധികം സുരക്ഷയുള്ള മുഖ്യമന്ത്രി പിണറായി; രണ്ടു ബുള്ളറ്റ് പ്രൂഫ് കാറുകളും മുഖ്യമന്ത്രിക്കുവേണ്ടി വാങ്ങി; ഹെലികോപ്ടർ വാടകയ്ക്ക് എടുത്തതിനെ ന്യായീകരിച്ച പിണറായിയെ വിമർശിച്ചു മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹെലികോപ്ടർ വാടകയ്ക്ക് എടുത്തതിനെ ന്യായീകരിച്ചു രംഗത്തിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം ജനങ്ങളെ വിഡ്ഢികളാക്കുന്നതെന്ന് മുല്ലപ്പള്ളി വിമർശിച്ചു. ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നതെന്നും, കേരളം ഭരിച്ചവരിൽ ഏറ്റവും അധികം സുരക്ഷാ സംവിധാനങ്ങളുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ഹെലികോപ്റ്റർ വാങ്ങിയത് സുരക്ഷയ്ക്കും ദുരന്തനിവാരണത്തിനും വേണ്ടിയാണെന്ന മുഖ്യമന്ത്രിയുടെ വാദം അപഹാസ്യമാണ്. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് തൊട്ടടുത്തുള്ള തന്റെ വീട്ടിലേക്ക് മുഖ്യമന്ത്രി പോകുന്നത് 20 വാഹനങ്ങളുടെ അകമ്പടിയോടെയാണ്. ആംബുലൻസ്, ബോംബ് പരിശോധനാ സ്‌ക്വാഡ് തുടങ്ങിയവയുമുണ്ട്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ റെയിൽവേ സ്റ്റേഷനിൽ കാത്തുകെട്ടിക്കിടന്നാണ് മുഖ്യമന്ത്രിയെ വീട്ടിൽ എത്തിക്കുന്നത്. മറ്റ് ജില്ലകളിലും സമാനമാണ് അവസ്ഥയെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ലക്ഷങ്ങൾ വിലമതിക്കുന്ന രണ്ടു ബുള്ളറ്റ് പ്രൂഫ് കാറുകളും മുഖ്യമന്ത്രിക്കുവേണ്ടി വാങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കു മാത്രമായി പ്രത്യേക സുരക്ഷ വ്യൂഹത്തെ ഡൽഹിയിൽ ഉൾപ്പടെ വിന്യസിച്ചിട്ടുണ്ട്. ഒരീച്ചപോലും കടക്കാത്ത രീതിയിലാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത്. എന്നിട്ടും സുരക്ഷാകാരണം പറഞ്ഞ് ഹെലികോപ്റ്റർ ഇടപാടിനെ ന്യായീകരിക്കുന്നത് അപഹാസ്യമാണെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ സംഭവമാണ് ആകെയുണ്ടായ സുരക്ഷാവീഴ്ച. അന്ന് കല്ലെറിയപ്പെട്ടത് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, കല്ലെറിഞ്ഞത് ഡിവൈഎഫ്‌ഐക്കാരുമാണ്.

എന്നോ വരാൻ പോകുന്ന ഒരു ദുരന്തത്തിനുവേണ്ടി ഇപ്പോൾ തന്നെ ഹെലികോപ്റ്റർ വാങ്ങി മൂടിക്കെട്ടി വച്ച വകയിൽ പ്രതിദിനം ആറര ലക്ഷം രൂപയാണു ചെലവാകുന്നത്. മഹാപ്രളയത്തിൽ സർവവും നഷ്ടപ്പെട്ട നിരവധി പേർ പതിനായിരം രൂപ സഹായത്തിനു കാത്തിരിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ഓർക്കണം. ദുരന്തനിവാരണ ആവശ്യത്തിന് നേവിയിൽ നിന്നും സ്വകാര്യമേഖലയിൽ നിന്നുമുള്ള ഹെലികോപ്റ്ററുകളാണ് കേരളം ഇന്നുവരെ ഉപയോഗിച്ചിട്ടുള്ളത്. അത് എപ്പോഴും ലഭ്യമാണു താനും. മറ്റു പല സംസ്ഥാനങ്ങളും ഹെലികോപ്റ്റർ വാങ്ങിയെന്നു മുഖ്യമന്ത്രി ന്യായീകരിക്കുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള വലിയ സംസ്ഥാനങ്ങൾ ഹെലികോപ്റ്റർ വാങ്ങുന്നതും പൂച്ച പെറ്റുകിടക്കുന്ന ട്രഷറിയുമായി കഴിയുന്ന കേരളം വാങ്ങുന്നതും ഒരുപോലെയാണോയെന്നും മുല്ലപ്പള്ളി ചോദിച്ചു.

മുഖ്യമന്ത്രിയുടെ മുഖംമിനുക്കാനായി സംപ്രേഷണം ചെയ്യുന്ന 'നാം മുന്നോട്ട്' പരിപാടിയിലൂടെയാണ് മുഖ്യമന്ത്രി അസത്യങ്ങൾ പ്രചരിപ്പിക്കുന്നത്. ഈ പരിപാടിക്ക് പ്രതിവർഷം 6.37 കോടി രൂപയും അഞ്ചുവർഷത്തേക്ക് 31.85 കോടി രൂപയുമാണ് ചെലവ്. 'നാം മുന്നോട്ടി'ന്റെ നിർമ്മാണം പാർട്ടി ചാനലിനു കരാർ നല്കിയിരിക്കുന്നത് ഒരു എപ്പിസോഡിന് 2.25 ലക്ഷം രൂപ എന്ന നിരക്കിലാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പിആർഡിയും സിഡിറ്റും ചേർന്ന് നിർമ്മിച്ച് ദൂരദർശനിൽ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇന്നു കോടികളുടെ മാമാങ്കമായി മാറിയതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP