Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ശിവശങ്കറിന്റെ ബന്ധത്തിൽ ലാവ്‌ലിൻ സുപ്രധാന രേഖകൾ നഷ്ടപ്പെട്ടു; ആരോപണവുമായി മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എം.ശിവശങ്കർ കെഎസ്ഇബി ചെയർമാനായിരുന്ന സമയത്തു ലാവ്ലിനിലെ സുപ്രധാന രേഖകൾ അവിടെ നിന്നു നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായ സി.എം.രവീന്ദ്രൻ അന്നു ശിവശങ്കറിന്റെ സ്ഥിരം സന്ദർശകനായിരുന്നു.

മുഖ്യമന്ത്രിയെയും ശിവശങ്കറെയും കൂട്ടിയിണക്കിയ പാലമാണു രവീന്ദ്രൻ. കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരുന്നപ്പോൾ ശിവശങ്കറെ ടൂറിസം ഡയറക്ടറായി നിയമിച്ചതും കണക്കുകൂട്ടലോടെയാണ്.

ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെക്കുറിച്ചു മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും എന്താണു പറയാനുള്ളത്. അസാമാന്യമായ തൊലിക്കട്ടിയാണു മുഖ്യമന്തിക്ക്. സിപിഎം കേന്ദ്രകമ്മിറ്റിയുടെ 2009 ലെ തെറ്റുതിരുത്തൽ രേഖയ്ക്കും 2015ലെ സംസ്ഥാന പ്ലീനത്തിലെ പെരുമാറ്റ ചട്ടം സംബന്ധിച്ച പ്രമേയത്തിനും കടകവിരുദ്ധമായ കാര്യങ്ങളാണു പാർട്ടി സെക്രട്ടറിയുടെ മകനുമായി ബന്ധപ്പെട്ടു നടന്നത്.

ഇക്കാര്യത്തിൽ സിപിഐയുടെ കാനം രാജേന്ദ്രൻ നടത്തിയ പ്രസ്താവന യഥാർഥ കമ്യൂണിസ്റ്റുകാരെ വേദനിപ്പിക്കുന്നതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP