Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എട്ടു വർഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് രാജ്യാന്തര ട്രിബ്യൂണൽ ഇറ്റലിയോട് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്; പ്രതികൾക്കെതിരായ വിചാരണ നടപടിക്കുള്ള ഇന്ത്യയുടെ അധികാരം തന്നെ ഇല്ലാതാക്കുന്നതാണ് ഈ വിധി; കടൽക്കൊലക്കേസിൽ നീതി നടപ്പായില്ലെന്ന് മുല്ലപ്പള്ളി

എട്ടു വർഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് രാജ്യാന്തര ട്രിബ്യൂണൽ ഇറ്റലിയോട് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്; പ്രതികൾക്കെതിരായ വിചാരണ നടപടിക്കുള്ള ഇന്ത്യയുടെ അധികാരം തന്നെ ഇല്ലാതാക്കുന്നതാണ് ഈ വിധി; കടൽക്കൊലക്കേസിൽ നീതി നടപ്പായില്ലെന്ന് മുല്ലപ്പള്ളി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചുകൊന്ന എന്റിക്ക ലെക്സി കടൽക്കൊലക്കേസിൽ നീതി നടപ്പായില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

എട്ടുവർഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് രാജ്യാന്തര ട്രിബ്യൂണൽ ഇറ്റലിയോട് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. പ്രതികൾക്കെതിരായ വിചാരണ നടപടിക്കുള്ള ഇന്ത്യയുടെ അധികാരം തന്നെ ഇല്ലാതാക്കുന്നതാണ് ഈ വിധി. ഇന്ത്യൻ പൗരന്മാരെ വെടിവച്ചുകൊന്ന ഇറ്റാലിയൻ പ്രതികൾക്കെതിരായ ശിക്ഷ നഷ്ടപരിഹാരത്തിൽ മാത്രം ഒതുങ്ങിയത് കേസ് നടത്തിപ്പിലെ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അലംഭാവം കൊണ്ടുമാത്രമാണ്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേസ് ഒതുക്കി തീർക്കാൻ ഇടപ്പെട്ടന്ന ഗുരുതര ആരോപണം ഉയർത്തിയിരുന്നു.എന്നാൽ പ്രധാനമന്ത്രി മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രിയും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരും വിധി ഇപ്പോൾ ഉണ്ടായതെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

യു.പി.എ സർക്കാരിന്റെ കാലത്ത് നടന്ന ഈ കേസിൽ സോണിയ ഗാന്ധിയുടെയും ഡോ.മന്മോഹൻ സിങിന്റെയും നേതൃത്വത്തിലുള്ള സർക്കാരും ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരും രാജ്യാന്തരതലത്തിലെ കടുത്ത സമ്മർദങ്ങളെ മറികടന്ന് ശക്തമായ നടപടികളാണ് സ്വീകരിച്ചത്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയത് മുതൽ ഈക്കേസിൽ ഇറ്റലിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ജാമ്യവ്യവസ്ഥകളിൽ ഇളവ് വരുത്തി പ്രതികൾക്ക് രാജ്യം വിടാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു. രാജ്യാന്തര ട്രിബ്യൂണൽ വിധി ഒരുമാസം കഴിഞ്ഞ് പുറത്ത് വിട്ടതിലും ദുരൂഹതയുണ്ട്.

വിവരങ്ങൾ സുപ്രീംകോടതിയെ അറിയിക്കണമെന്ന വിധിയുടെ ലംഘനം കൂടിയാണ് ഈ നടപടി. ഈ വിധിക്കെതിരായ ജനരോഷത്തെ ഭയന്നാണ് രാജ്യാന്തര ട്രിബ്യൂണൽ വിധി പുറത്തുവിടാൻ വൈകിപ്പിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP