Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മധുരയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ മുല്ലപ്പെരിയാറിലെ വെള്ളം പൈപ്പിലൂടെ;പദ്ധതിക്ക് തുടക്കം കുറിച്ച് തമിഴ്‌നാട് സർക്കാർ; പദ്ധതി നടപ്പാക്കുന്നത് 1296 കോടി രൂപ മുതൽ മുടക്കിൽ

മധുരയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ മുല്ലപ്പെരിയാറിലെ വെള്ളം പൈപ്പിലൂടെ;പദ്ധതിക്ക് തുടക്കം കുറിച്ച് തമിഴ്‌നാട് സർക്കാർ; പദ്ധതി നടപ്പാക്കുന്നത് 1296 കോടി രൂപ മുതൽ മുടക്കിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മധുര ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം പൈപ്പിലൂടെ എത്തിക്കാനുള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തമിഴ്‌നാട് സർക്കാർ തുടക്കം കുറിച്ചു. പണികൾ തുടങ്ങുന്നതിനു മുന്നോടിയായി ഭൂമി പൂജ നടത്തി. 1296 കോടി രൂപ മുടക്കിയാണ് ഡിഎംകെ സർക്കാർ പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിക്കെതിരെ തേനിയിലെ കർഷകർ ഉയർത്തിയ എതിർപ്പുകൾ അവഗണിച്ച് മുന്നോട്ടു പോകാനാണ് സർക്കാരിന്റെ തീരുമാനം. ഭൂമി പൂജ നടത്തിയപ്പോഴും പ്രതിഷേധവുമായി കർഷകരും അലക്കുതൊഴിലാളികളും രംഗത്തെത്തി. പ്രതിഷേധക്കാരെ പൊലീസ് വഴിയിൽ തടഞ്ഞാണ് പൂജ പൂർത്തീകരിച്ചത്. തമിഴ്‌നാട് പൊതുമരാമത്ത്, ജലവിഭവ ഉദ്യോഗസ്ഥരും മധുര നഗരസഭ അധികൃതരും വണ്ണാൻതുറയിൽ നടന്ന ഭൂമിപൂജയിൽ പങ്കെടുത്തു.

നിലവിൽ മുല്ലപ്പെരിയാർ ജലം വൈദ്യുതി ഉൽപ്പാദനത്തിനും തേനിയിലെ കൃഷിക്കും ഉപയോഗിച്ചശേഷം വൈഗ അണക്കെട്ടിലാണ് സംഭരിക്കുന്നത്. ഇവിടെ നിന്ന് ദിണ്ഡുക്കഗൽ, മധുര, രാമനാഥപുരം, ശിവഗംഗൈ എന്നീ ജില്ലകളിലേക്ക് ഒരുമിച്ചാണ് തുറന്നുവിടുന്നത്. ഇതു മൂലം മധുരക്ക് ആവശ്യമായ വെള്ളം വേനൽക്കാലത്ത് കിട്ടാറില്ല. ഇതിന് പരിഹാരമായാണ് പുതിയ പദ്ധതി.

മുല്ലപ്പെരിയാർ വെള്ളം ലോവർ ക്യാമ്പിൽ നിന്നു പൈപ്പു വഴി മധുരയിലെത്തിക്കാനുള്ള പദ്ധതി 2018 ലാണ് പ്രഖ്യാപിച്ചത്. മുല്ലപ്പെരിയാറിൽ നിന്ന് ലോവർ ക്യാമ്പ് പവർഹൗസിൽ എത്തുന്ന ജലം അവിടെ വൈദ്യുതി ഉൽപാദിപ്പിച്ചശേഷം വണ്ണാൻതുറയിൽ പുതിയതായി നിർമ്മിക്കുന്ന ചെക്ക്ഡാമിൽ സംഭരിക്കും. ഇവിടെ നിന്നും കൂറ്റൻ പൈപ്പുകളിട്ട് മധുരയിലേക്ക് കൊണ്ടു പോകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP