Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലക്ഷ്യം കാണാതെ ജലനിരപ്പ് താഴ്ന്നപ്പോൾ തമിഴ്‌നാട് വെള്ളം എടുക്കുന്നത് കുറച്ചു; ജീവഹാനി നേരിട്ടാലും 142ൽ എത്തിക്കുമെന്നു ശാഠ്യം; മന്ത്രി ജോസഫ് കൈവിട്ട വേദനയിൽ മുല്ലപ്പെരിയാർ താഴ് വര

ലക്ഷ്യം കാണാതെ ജലനിരപ്പ് താഴ്ന്നപ്പോൾ തമിഴ്‌നാട് വെള്ളം എടുക്കുന്നത് കുറച്ചു; ജീവഹാനി നേരിട്ടാലും 142ൽ എത്തിക്കുമെന്നു ശാഠ്യം; മന്ത്രി ജോസഫ് കൈവിട്ട വേദനയിൽ മുല്ലപ്പെരിയാർ താഴ് വര

കുമളി: മുല്ലപ്പെരിയാർ ജലനിരപ്പ് 141.5 അടിയായി ഉയർന്നു. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 900 ഘനയടിയിൽ നിന്ന് 150 ആയി കുറച്ചതാണ് ജലനിരപ്പ് പെട്ടെന്ന് ഉയരാൻ കാരണം. ഇതോടെ മുല്ലപ്പെരിയാറിലെ തീരവാസികളുടെ ആശങ്കയും കൂടി. എന്നാൽ പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന പ്രതിഷേധവും വ്യാപകമാണ്. അതിനിടെ മുല്ലപ്പെരിയാർ ഡാമിലെ പരിശോധനയ്ക്കായി സുപ്രിംകോതി നിയോഗിച്ച മേൽനോട്ട സമിതിയുടെ ഉപസമിതി ചൊവ്വാഴ്ച മുല്ലപ്പെരിയാർ ഡാമിലെത്തി പരിശോധന നടത്തും.

ജലനിരപ്പ് 142 അടിയാക്കി അണക്കെട്ട് സന്ദർശിക്കുന്ന മേൽനോട്ട സമിതിയെ സുരക്ഷാ പ്രശ്‌നമില്ലെന്ന് ബോധ്യപ്പെടുത്തുകയാണ് തമിഴ്‌നാടിന്റെ ലക്ഷ്യം. ജലനിരപ്പ് രേഖപ്പെടുത്തുന്ന അണക്കെട്ടിലെ സ്‌കെയിലിൽ കൃത്രിമം നടത്തിയതായി സംശയമുണ്ട്. 141 അടിയായി രേഖപ്പെടുത്തുമ്പോൾ അണക്കെട്ടിലെ ജലനിരപ്പ് 143 മുകളിലാണെന്നും സൂചനയുണ്ട്. ജലനിരപ്പ് കുറയ്ക്കണമെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഭ്യർത്ഥന തള്ളി ജലനിരപ്പ് 142 അടിയാക്കുമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി കേരളത്തെ അറിയിച്ചിരുന്നു. പ്രധാന അണക്കെട്ടിന്റെ പുറംചുവരുകളിലെ ചോർച്ചയും ശക്തമായി. ചോർച്ച മറയ്ക്കുന്നതിനുള്ള ജോലിയും ദ്രുതഗതിയിൽ തമിഴ്‌നാട് നടത്തുന്നുണ്ട്.

വൃഷ്ടിപ്രദേശത്ത് മഴയില്ലെങ്കിലും 1125 ഘനയടി വെള്ളം തടാകത്തിലേക്ക് ഒഴുകിയെത്തി. ജലനിരപ്പ് ഉയർന്നതോടെ 22 ബ്ലോക്കുകളിൽ 19 ലും ചോർച്ചയുണ്ട്. ബേബി ഡാമിലും ചോർച്ച ശക്തമായി. ജലനിരപ്പ് 141.2 അടിയിലെത്തിയപ്പോൾ ഡാമിന്റെ ഇരുപതു ബ്ലോക്കുകളിൽ ഒന്നും ഇരുപതും ബ്ലോക്കുകളിൽ ഒഴികെ ബാക്കി 18 ബ്ലോക്കുകളിലെയും ചോർച്ച വർദ്ധിച്ചു. ഇതിൽ 10,11 ബ്ലോക്കുകളിൽകൂടി ശക്തമായി വെള്ളം ഒഴുകുന്നുണ്ട്. ഡാമിൽനിന്ന് ഗ്യാലറിയിലൂടെ ചോരുന്ന വെള്ളത്തിന്റെ അളവിലും വർദ്ധന ഉണ്ടായിട്ടുണ്ട്. മിനുട്ടിൽ 144.4 ലിറ്റർ വെള്ളമാണ് ഇപ്പോൾ ചോർച്ചയിലൂടെ പുറത്തെത്തുന്നത്. ഇതിലൂടെ എത്തുന്ന സുർക്കിയുടെ അളവിലും വർദ്ധനയുണ്ടായിട്ടുണ്ട്.

ബേബിഡാമിന്റെ ചോർച്ച അതീവ ഗുരുതരമാണെന്നും മുഖ്യമന്ത്രി ഉടൻ ഡാം സന്ദർശിക്കണമെന്നും ഇന്നലെ ഡാം സന്ദർശിച്ച പീരുമേട് എംഎ!ൽഎ ഇ.എസ് ബിജിമോൾ പറഞു. വൈഗൈ ഡാമിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞിട്ടും തമിഴ് നാട് വെള്ളം കൊണ്ടു പോകാതെ 142 അടിയായി ഉയർത്തിക്കാട്ടുക എന്ന ധാർഷ്ട്യസമീപനമാണ് തമിഴ് നാട് സ്വീകരിക്കുന്നതെന്നും ബിജി മോൾ പറഞ്ഞു. ഉന്നതതല സമിതി അന്വേഷിക്കാൻ എത്തുമെങ്കിലും പ്രയോജനമുണ്ടാകില്ലെന്നാണ് അഭിപ്രയാം. കേരളത്തിന്റെ ന്യായമായ വാദങ്ങൾ പോലും സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി പരിഗണിക്കുന്നില്ലെന്നാണ് പരിസരവാസികളുടെ നിലപാട്.

എന്നാൽ ജലനിരപ്പ് 142 അടിയെത്താറായിട്ടും സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും വിമർശനമുണ്ട്. പ്രശ്‌നത്തിന്റെ ഗൗരവം കേന്ദ്ര സർക്കാരിനെ അറിയിക്കാൻ ഒന്നും ചെയ്തില്ല. മുഖ്യമന്ത്രി ഇതുവരെ മുല്ലപ്പെരിയാർ സന്ദർശിക്കാനും എത്തിയില്ല. ജലവിഭവ മന്ത്രി പിജെ ജോസഫ് ആശങ്ക ഇല്ലെന്നാണ് പറയുന്നത്. ഇതെല്ലാം കേരളത്തിന്റെ വാദങ്ങൾ ദുർബ്ബലമാക്കും. മുല്ലപ്പെരിയാറിലെ സർക്കാരിന്റെ മെല്ലപ്പോക്ക് തമിഴ്‌നാട് ഫലപ്രദമായി ഉപയോഗിക്കുന്നുവെന്നും പരിസരവാസികൾ പറയുന്നു.

ഇതിന് മുമ്പ് 1998 ഡിസംബർ 12നാണ് ജലനിരപ്പ് 140 അടിയിലത്തെിയത്. 1989 ജൂലൈ 25ന് 142.6 അടിയും 1992 നവംബർ 15ന് 141.8 അടിയും രേഖപ്പെടുത്തി. 2011 നവംബർ അവസാനം ജലനിരപ്പ് 136 അടിയിലത്തെിയപ്പോഴാണ് കേരളത്തിനകത്തും ഡൽഹിയിലും മുല്ലപ്പെരിയാർ ജലനിരപ്പ് കുറക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എംപിമാരും എംഎ!ൽഎമാരും സമരം നടത്തിയത്. ഇടുക്കിയിലെ ചപ്പാത്തിൽ സിപിഐ, കേരള കോൺഗ്രസ്എം എംഎ!ൽഎമാർ ഒരേ പന്തലിൽ നിരാഹാരം നടത്തിയപ്പോൾ വണ്ടിപ്പെരിയാറിൽ കോൺഗ്രസ്, സിപിഐ(എം) നേതാക്കളാണ് ഒരു പന്തലിൽ നിരാഹാരം നടത്തിയത്. ഈ പ്രശ്‌നത്തിന്റെ പേരിൽ വണ്ടിപ്പെരിയാർ മുതൽ കൊച്ചിവരെ ഇടതു മുന്നണി മനുഷ്യച്ചങ്ങല തീർത്തു.

ഇതിലും ഗരുതരമായ സ്ഥിതിയുണ്ടായിട്ടും ഇത്തവണ സർക്കാരും രാഷ്ട്രീയ പാർട്ടികളും ഒന്നും ചെയ്യുന്നില്ല. രക്ഷാപ്രവർത്തനത്തിനുള്ള ചർച്ചകളാണ് നടക്കുന്നത്. അതിനപ്പുറം ഇടുക്കി ഡാമിന്റെ ബലക്ഷയം പോലും ചർച്ചയാക്കുന്നില്ല. ഇതിനെതിരെ മുല്ലപ്പെരിയാർ സമര സമിതി ശക്തമായി രംഗത്തുണ്ട്. ജലനിരപ്പ് 152 അടിയായി ഉയർത്താനുള്ള നീക്കമാണ് തമിഴ്‌നാട് നടത്തുന്നത്. ശക്തമായ പ്രതിരോധമുയർത്തിയില്ലെങ്കിൽ ഇത് എങ്ങനേയും തമിഴ്‌നാട് സാധിച്ചെടുക്കുമെന്നാണ് സമര സമിതിയുടെ നിലപാട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP