Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിയിലെത്തി; സ്ഥിതിഗതികൾ വിലയിരുത്താൻ ഉപസമിതി നാളെ അണക്കെട്ട് സന്ദർശിക്കും

മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിയിലെത്തി; സ്ഥിതിഗതികൾ വിലയിരുത്താൻ ഉപസമിതി നാളെ അണക്കെട്ട് സന്ദർശിക്കും

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി:വൃഷ്ടിപ്രദേശങ്ങളിൽ പെയ്ക കനത്ത മഴയെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർന്ന് 136 അടിയിലെത്തി. 142.00അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി .സ്ഥിതിഗതികൾ വിലയിരുത്താൻ ഉപസമിതി നാളെ അണക്കെട്ട് സന്ദർശിക്കും. മുല്ലപ്പെരിയാർ ഡാമിലെ ജലം ഒഴുക്കിക്കളയാൻ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു.

ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാറിലെ ജലം ടണൽ വഴി വൈഗൈ ഡാമിലേക്കു കൊണ്ടുവരാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഷട്ടറുകൾ തുറക്കുന്നതിന് ചുരുങ്ങിയത് 24 മണിക്കൂർ മുൻപ് കേരള സർക്കാരിനെ വിവരം അറിയിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം, അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ലനിരപ്പ് 132.6 അടിയായപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP