Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുല്ലപ്പെരിയാർ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ അണക്കെട്ട്; മഴക്കാലത്ത് ഡാം പൊട്ടുമെന്ന പതിവ് അഭ്യൂഹത്തിന് തിരികൊളുത്തരുത്; നേതാക്കൾ ചെയ്യേണ്ടത് തമിഴ്‌നാടിനോട് ചോദിക്കേണ്ടത് അണക്കെട്ടിലെ വെള്ളം കൊണ്ട് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി; മുൻനിലപാടിൽ ഉറച്ച് നിലപാട് വ്യക്തമാക്കി ജസ്റ്റിസ് കെ ടി തോമസ്

മുല്ലപ്പെരിയാർ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ അണക്കെട്ട്; മഴക്കാലത്ത് ഡാം പൊട്ടുമെന്ന പതിവ് അഭ്യൂഹത്തിന് തിരികൊളുത്തരുത്; നേതാക്കൾ ചെയ്യേണ്ടത് തമിഴ്‌നാടിനോട് ചോദിക്കേണ്ടത് അണക്കെട്ടിലെ വെള്ളം കൊണ്ട് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി; മുൻനിലപാടിൽ ഉറച്ച് നിലപാട് വ്യക്തമാക്കി ജസ്റ്റിസ് കെ ടി തോമസ്

കോട്ടയം: മുല്ലപ്പെരിയാർ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ അണക്കെട്ടാണെന്ന് ആവർത്തിച്ച് ജസ്റ്റീസ് കെ ടി തോമസ്്. മഴക്കാലത്ത് മുല്ലപ്പെരിയാർ പൊട്ടുമെന്ന പതിവ് അഭ്യൂഹത്തിന് തിരികൊളുത്തരുതെന്നും മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി അംഗമായിരുന്ന അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിന് വെള്ളം കേരളത്തിന് സുരക്ഷിതത്വം എന്ന രാഷ്ട്രീയ മുദ്രാവാക്യത്തിനപ്പുറം ജസ്റ്റീസ്് ഒരു കാര്യം കൂടി രാഷ്ട്രീയ നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. നാം തമിഴ്‌നാടിനോട് വൈദ്യുതി ചോദിക്കണം. അവർക്ക് കൃഷി ആവശ്യത്തിനാണ് വെള്ളം കൊടുക്കുന്നത്്.

തമിഴ്‌നാട് സൗജന്യമായി വൈദ്യുതി നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടും കേരളം അനങ്ങിയില്ല. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്‌നാട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ പകുതി നേടിയെടുക്കാൻ നാം ശ്രമിക്കണമെന്ന്് അദ്ദേഹം പറയുന്നു. അങ്ങനെ ചോദിച്ചാൽ മുല്ലപ്പെരിയാർ സ്ട്രോങ്ങ് ആണെന്ന് നാം അംഗീകരിച്ചുവെന്ന് തമിഴ്‌നാട് കണക്കാക്കുമെന്നാണ് കേരളത്തിന്റെ വാദം. മുല്ലപ്പെരിയാർ വിഷയത്തിൽ പുതിയ അണക്കെട്ട് കെട്ടാനും സുപ്രീംകോടതിയിൽ കോടികൾ മുടക്കി അഭിഭാഷകരെ നിയോഗിക്കാനും കാണിച്ച മിടുക്ക് കറന്റ് നേടുന്നതിൽ എവിടെപ്പോയി.

116 വർഷം പഴക്കമുള്ള ഡാം പൊട്ടുമെന്ന് ആദ്യം പ്രചാരണമുണ്ടായപ്പോൾ താനും വിശ്വസിച്ചിരുന്നു. എറണാകുളവും കോട്ടയവും എല്ലാം അപകടത്തിലാകുമെന്ന പ്രചാരണം മനസിനെ സ്വാധീനിച്ചിരുന്നു. അങ്ങനെയിരിക്കെയാണ്് കേരളത്തിന്റെ ആശങ്കയകറ്റാൻ സുപ്രിംകോടതി പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചത്. പഠനത്തിൽ ഒരു കാര്യം മനസിലായി. രാജ്യത്ത് സുരക്ഷിതമായ അണക്കെട്ടുകളിലൊന്നാണ് മുല്ലപ്പെരിയാർ. കാലാകാലങ്ങളിൽ ബലപ്പെടുത്തൽ പ്രവർത്തനങ്ങൾ നടത്തിയാൽ ആയിരം വർഷം കൂടി മുല്ലപ്പെരിയാർ അണക്കെട്ട് നിലനിൽക്കുമെന്നാണ് വിദഗ്ധസമിതിയുടെ കണ്ടെത്തൽ. അടിത്തട്ടിൽ ഏറ്റവും കുറച്ച് ചെളി അടിഞ്ഞിട്ടുള്ള ഡാമുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ.ബലക്ഷയമില്ലെന്ന മുൻനിലപാട് ആവർത്തിച്ച കെടി തോമസ് ഇക്കാര്യം ബോധ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട്എടുത്തതെന്നും വ്യക്തമാക്കി.

കാലപ്പഴക്കംകൊണ്ടാവാം മന്ത്രിയായിരുന്ന പി ജെ ജോസഫും ഇക്കാര്യം വിശ്വസിച്ചത്. എന്നാൽ, ഇതെക്കുറിച്ച് പഠനം നടത്തിയപ്പോൾ മറ്റൊരു ഡാമിലും നടത്താത്ത തരത്തിലുള്ള ബലപ്പെടുത്തലാണ് മുല്ലപ്പെരിയാറിൽ നടത്തിയതെന്ന് വ്യക്തമായത്. ഇതാണ് ഡാം കൂടുതൽ ശക്തിപ്പെടാൻ കാരണം. ഇന്ത്യയിൽ കാലപ്പഴക്കമുള്ള ഡാമുകളിൽ ഏറ്റവും സുരക്ഷിതമായ ഡാം മുല്ലപ്പെരിയാറാണ്. യാഥാർഥ്യം മനസ്സിലാക്കിയപ്പോൾ അതിനെതിരായി നിൽക്കാൻ തനിക്ക് തോന്നിയില്ല. യാഥാർഥ്യത്തോടൊപ്പം നിൽക്കുന്നതിനാൽ മുല്ലപ്പരിയാർ ഡാം സംബന്ധിച്ച സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിയിൽ സന്തുഷ്ടനാണെന്നും കെ ടി തോമസ് വ്യക്തമാക്കി.

മുല്ലപ്പെരിയാർ ഡാം പൊട്ടുമെന്ന വിശ്വാസത്തിൽ പ്രദേശത്തെ ജനങ്ങൾ ഭയവിഹ്വലരായി കഴിയുകയാണ്. ഭയത്തിൽ നിന്ന് മോചനമുണ്ടായില്ലെങ്കിൽ അവർ മറ്റൊരു മാനസികാവസ്ഥയിലേക്ക് പോവും. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് കേരളത്തിൽ ഇത്തരമൊരു ഭയമുണ്ടാക്കിയെടുത്തത്.

ഡാമിലെ ജലനിരപ്പ് 136 അടിയിൽനിന്ന് ഉയർത്തുന്നതിനെതിരേ താൻ ഉന്നതാധികാരസമിതിയിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. 35 വർഷമായി ജലനിരപ്പ് 136 അടിക്ക് താഴെയാണെന്നും ഇത് ഉയർത്തുന്നത് ജൈവവൈവിധ്യത്തെ ബാധിക്കുമെന്നും തമിഴ്‌നാടിന് വൈദ്യുതി ഉൽപ്പാദനത്തിനല്ല, കൃഷിക്കാണ് വെള്ളം കൊടുക്കുന്നതെന്നും താൻ വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി സുപ്രിം കോടതിയിൽ റിവ്യൂ ഹരജി നൽകാനും നിർദേശിച്ചു. എന്നാൽ, ഡാമിന് ബലക്ഷയമില്ലെന്ന വാദം നിരത്തി മാത്രമേ റിവ്യൂ ഹരജി നൽകാൻ കഴിയൂ എന്നായിരുന്നു മുല്ലപ്പെരിയാർ സെല്ലിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP