Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാലവർഷം കനക്കുമെന്ന മുന്നറിയിപ്പ്: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നോട്ടീസ് അയച്ചു; നോട്ടീസ് മുല്ലപെരിയാർ ഡാമിലെ സുരക്ഷാ ഭീഷണി അടക്കം ചൂണ്ടിക്കാട്ടി

കാലവർഷം കനക്കുമെന്ന മുന്നറിയിപ്പ്: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നോട്ടീസ് അയച്ചു; നോട്ടീസ് മുല്ലപെരിയാർ ഡാമിലെ സുരക്ഷാ ഭീഷണി അടക്കം ചൂണ്ടിക്കാട്ടി

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: 2020-ൽ കാലവർഷം കനക്കുമെന്നുള്ള മുന്നറിയിപ്പിനെ തുടർന്ന് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയിലെ വ്യത്യസ്ത പ്രദേശങ്ങളിലുള്ള 4 സ്വകാര്യ വ്യക്തികൾ ചേർന്ന് സർക്കാർ പ്രതിനിധിയും ദുരന്ത നിവാരണ അഥോറിറ്റി ചെയർമാനുമായ ഇടുക്കി ജില്ലാ കളക്ടർക്ക് അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചു.

ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 19, 21 പ്രകാരം എന്ത് സുരക്ഷാക്രമീകരണങ്ങളാണ് പൊതുജനങ്ങൾക്കു വേണ്ടി ഒരുക്കിയിരിക്കുന്നത് എന്ന് വ്യക്തമാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. നോട്ടീസ് കൈപ്പറ്റി 60 ദിവസത്തിനകം വ്യക്തമായ നടപടി സ്വീകരിക്കാത്ത പക്ഷം നിയമ നടപടികളുമായി മുന്നോട്ടു പോവുമെന്നും അറിയിച്ചിട്ടുണ്ട്. 18 ഡാമുകൾ ഉള്ള ഇടുക്കി ജില്ലയിൽ 100 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലധികം ജലം സംഭരിച്ചിരിക്കുന്നു.

പ്രളയവും മണ്ണിടിച്ചിലും, ഉരുൾപൊട്ടലും, ഭൂകമ്പങ്ങളും പല തവണകളായി ഉണ്ടായ സാഹചര്യത്തിൽ 50 വർഷം മാത്രം കാലാവധിയുണ്ടായിരുന്ന മുല്ലപെരിയാർ ഡാം അടക്കം പലതു സുരക്ഷാ ഭീഷണി ഉയർത്തുന്നതാണെന്നും വിദഗ്ധ സമിതികൾ മുന്നറിയിപ്പ് നൽകിയിട്ടും നാളിതുവരെ പ്രകടമായതും ജനങ്ങൾക്ക് ആശ്വാസകരമായതുമായ നടപടികൾ കൈക്കൊണ്ടിട്ടില്ല.

ജൂലൈ -ഓഗസ്റ്റ് മാസങ്ങളിൽ അ തിവർഷം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പുകൾ അവഗണിക്കാതെ യുദ്ധകാലാടിസ്ഥാനത്തിൽ ഡാമുകളുടെ നിജസ്ഥിതി പൊതുജനങ്ങളെ അറിയിക്കുകയും അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ദ്ധരെ അടക്കം നിയോഗിച്ചു തുടർനടപടികൾ കൈക്കൊള്ളുകയും ബലക്ഷയമുള്ളവ അടിയന്തരമായി ഡീക്കമ്മീഷൻ ചെയ്യുകയും വേണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.

തൊടുപുഴ ഒളമറ്റം കുമ്പളപ്പറമ്പിൽ ജോബ് കെ ജേക്കബ്, കാലയന്താനി മഞ്ചപ്പിള്ളിൽ ലിജോ എം ജോസ്, തൊടുപുഴ തകിടിയേൽ ടി എൽ അക്‌ബർ, തൊടുപുഴ കൂരുവേലിൽ മാത്യു കെ ജോൺ എന്നിവർ ചേർന്ന് എസ് കെ ജെ ലീഗൽ കൺസൽട്ടൻസിലെ സീനിയർ അഭിഭാഷകൻ സെബാസ്റ്റ്യൻ കെ ജോസ് മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP