Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതിനായി ഭരണഘടന ബെഞ്ച് രൂപവത്കരിച്ച മേൽനോട്ട സമിതിക്കെതിരേ നൽകിയ റിട്ട് ഹർജിയിൽ തമിഴ്‌നാടിനും കേരളത്തിനും സുപ്രീം കോടതി നോട്ടീസ്; മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും പരിഗണിക്കും

മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതിനായി ഭരണഘടന ബെഞ്ച് രൂപവത്കരിച്ച മേൽനോട്ട സമിതിക്കെതിരേ നൽകിയ റിട്ട് ഹർജിയിൽ തമിഴ്‌നാടിനും കേരളത്തിനും സുപ്രീം കോടതി നോട്ടീസ്; മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും പരിഗണിക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതിനായി ഭരണഘടന ബെഞ്ച് രൂപവത്കരിച്ച മേൽനോട്ട സമിതിക്കെതിരേ നൽകിയ റിട്ട് ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. തമിഴ്‌നാടും കേരളവും ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്കാണ് നോട്ടീസ്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് 2017-ൽ ഫയൽ ചെയ്ത റിട്ട് ഹർജിക്ക് ഒപ്പം പുതിയ റിട്ട് ഹർജിയും കോടതി പരിഗണിക്കും. ഭരണഘടന ബെഞ്ച് നൽകിയ ഉത്തരവാദിത്വങ്ങളിൽ നിന്ന് മേൽനോട്ട സമിതി ഒഴിഞ്ഞു മാറുന്നു എന്ന് ആരോപിച്ചാണ് ഹർജി. ഭരണഘടന ബെഞ്ചിന്റെ വിധി വന്ന് ആറ് വർഷം കഴിഞ്ഞിട്ടും അണക്കെട്ടിന്റെ റൂൾ കെർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രമെന്റേഷൻ സ്‌കീം എന്നിവ ഇതുവരെയും തയ്യാറാക്കിയിട്ടില്ലെന്ന് ഹർജി ചൂണ്ടിക്കാട്ടുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് 2017-ൽ ഫയൽ ചെയ്ത ഹർജി മറ്റൊരു ബെഞ്ചിന്റെ പരിഗണനയിലാണെന്ന് ജസ്റ്റിസ് റോഹിങ്ടൻ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ മേൽനോട്ട സമിതിക്ക് എതിരായ ഹർജി ആ ഹർജിക്കൊപ്പം കേൾക്കാമെന്ന് കോടതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP