Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

കോവിഡ് സെന്ററിൽ നിന്നും തടവു ചാടിയ പ്രതി കഴിഞ്ഞത് കുന്നിൻ മുകളിലെ കാട്ടിലെ രഹസ്യ സങ്കേതത്തിൽ; മുജീബ് റഹ്മാനെ പൊലീസ് പിടികൂടിയത് സാഹസികമായി

കോവിഡ് സെന്ററിൽ നിന്നും തടവു ചാടിയ പ്രതി കഴിഞ്ഞത് കുന്നിൻ മുകളിലെ കാട്ടിലെ രഹസ്യ സങ്കേതത്തിൽ; മുജീബ് റഹ്മാനെ പൊലീസ് പിടികൂടിയത് സാഹസികമായി

കെ വി നിരഞ്ജൻ

കോഴിക്കോട്: മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസിലെ കൊടും കുറ്റവാളി ഈസ്റ്റ്ഹിൽ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയവെ രക്ഷപ്പെട്ട മുജീബ് റഹ്മാൻ പൊലീസ് പിടിയിൽ. സെപ്റ്റംബർ 20 ന് രാത്രിയിൽ തടവുചാടിയ ഇയാളെ പിടികൂടുന്നതിനായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജിന്റെ നിർദ്ദേശപ്രകാരം നോർത്ത് അസി.കമ്മീഷണർ അഷ്റഫിന്റെ മേൽനോട്ടത്തിൽ നടക്കാവ് പൊലീസ് ഇൻസ്പെക്ടർ ബിശ്വാസ്, സബ്ബ് ഇൻസ്പെക്ടർമാരായ കൈലാസ് നാഥ്, സിജിത്ത് ക്രൈം സ്ക്വാഡ് അംഗങ്ങളായ പ്രശാന്ത്, മുഹമ്മദ് ഷാഫി, ശ്രീജിത്ത്, സഹീർ, സുമേഷ് എന്നിവർ ഉൾപ്പെടുന്ന അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നു.

നിരവധി വാഹനമോഷണ കേസുകളിലും ലഹരി കടത്തു കേസുകളിലും മുക്കത്തെ മുത്തേരിയിൽ 65 വയസ്സുള്ള വയോധിക യെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം സ്വർണം കവർന്ന കേസിലെയും പ്രതിയാണ് മുജീബ് റഹ്മാൻ . നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ചാടി പോയ ഇയാൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നു. ഇതിനിടയിൽ പുതിയങ്ങാടിയിലെ റെയിൽവേ ലൈനിനടുത്ത് നിന്ന് ഒരു ബുള്ളറ്റ് മോഷണം പോയതറിഞ്ഞ അന്വഷണ സംഘം സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും മുജീബ് റഹ്മാനാണെന്ന് തിരിച്ചറിയുകയും ചെയ്തു. പിന്നീട് ഇയാൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളെ കുറിച്ച് അന്വേഷിക്കുകയും ഇയാളുടെ പഴയ കൂട്ടുപ്രതികളെ നിരീക്ഷിച്ചതിലും പ്രതിയെ കുറിച്ച് സൂചന ലഭിച്ചു.

തുടർന്ന് ഇയാളുടെ ഭാര്യ ഭക്ഷണ പൊതികളുമായി പുറത്ത് പോയിട്ടുണ്ട് എന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി നടത്തിയ അന്വേഷണത്തിൽ കതിരൂരിലുള്ള കുന്നിന്റെ മുകളിലെ കാട്ടിലെ രഹസ്യ സങ്കേതത്തിലാണ് കഴിയുന്നതെന്ന് മനസ്സിലാക്കി. തുടർന്ന് അന്വേഷണ സംഘം രാത്രി രണ്ടു മണിയോടെ സ്ഥലത്ത് എത്തി. പൊലീസിനെ കണ്ട മുജീബ് റഹ്മാൻ രക്ഷപ്പെടാൻ ശ്രമിക്കുകയും പൊലീസ് സാഹസികമായി പിൻതുടർന്ന് കാട്ടിൽ വെച്ച് പിടികൂടുകയുമായിരുന്നു. വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP