Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെക്കൻ-മൂർഖൻ വംശീയ വൈകാരിക പോസ്റ്റുകൾ ഇടുന്നനേരത്ത് നാടിന് ഉപകാരമുള്ള എന്തെങ്കിലും ചെയ്യൂ; എല്ലായിടത്തും മനുഷ്യത്വമുള്ള ആൾക്കാരുണ്ട്; തെക്കനും വടക്കനും തമ്മിൽ പ്രത്യേകിച്ച് വ്യത്യാസമൊന്നുമില്ല; ഈ നേരത്ത് ഇതും പറഞ്ഞിരുന്നാൽ എല്ലാവരേയും തെക്കോട്ട് എടുക്കേണ്ടി വരും; തെക്കൻ കേരളത്തിൽ നിന്ന് സഹായങ്ങൾ വരുന്നില്ലെന്ന പ്രചാരണത്തിനെതിരെ പോസ്റ്റ് ഇട്ട് മുഹമ്മദ് സജാദ് ഐ എസ്; വാസുകി മാഡത്തെ മിസ് ചെയ്യുന്നുണ്ടെന്നും മുഹമ്മദ് സജാദ്

തെക്കൻ-മൂർഖൻ വംശീയ വൈകാരിക പോസ്റ്റുകൾ ഇടുന്നനേരത്ത് നാടിന് ഉപകാരമുള്ള എന്തെങ്കിലും ചെയ്യൂ; എല്ലായിടത്തും മനുഷ്യത്വമുള്ള ആൾക്കാരുണ്ട്; തെക്കനും വടക്കനും തമ്മിൽ പ്രത്യേകിച്ച് വ്യത്യാസമൊന്നുമില്ല; ഈ നേരത്ത് ഇതും പറഞ്ഞിരുന്നാൽ എല്ലാവരേയും തെക്കോട്ട് എടുക്കേണ്ടി വരും; തെക്കൻ കേരളത്തിൽ നിന്ന് സഹായങ്ങൾ വരുന്നില്ലെന്ന പ്രചാരണത്തിനെതിരെ പോസ്റ്റ് ഇട്ട് മുഹമ്മദ് സജാദ് ഐ എസ്; വാസുകി മാഡത്തെ മിസ് ചെയ്യുന്നുണ്ടെന്നും മുഹമ്മദ് സജാദ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന വടക്കൻ ജില്ലകളിലേക്ക് തെക്കൻ കേരളത്തിൽ നിന്ന് സഹായം നൽകുന്നില്ലെന്ന പ്രചാരണത്തിനെതിരെ പോസ്റ്റിട്ട് മുഹമ്മദ് സജാദ് ഐ എ എസ്. തെക്കനേയും മൂർഖനേയും കണ്ടാൽ ആദ്യം തെക്കനെ അടിച്ച് കൊല്ലണമെന്ന വാചകത്തെ ഉദ്ദരിച്ചായിരുന്നു മുഹമ്മദ് സജാദിന്റെ പോസ്റ്റ്. ഇത്തരത്തിൽ തെക്കൻ-മൂർഖൻ വംശീയ വൈകാരിക പോസ്റ്റുകൾ ഇടുന്നനേരം കൊണ്ട് നാടിന് ഉപകാരമുള്ള എന്തെങ്കിലും ചെയ്യാനാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എല്ലാ സ്ഥലത്തും മനുഷ്യത്വം ഉള്ളവരുണ്ട്. തെക്കനും വടക്കനും തമ്മിൽ ഒറ്റ വ്യത്യാസമേ ഉള്ളൂ. തെക്കർ മൂക്കിലൂടെ ശ്വാസം എടുക്കുമ്പോൾ വടക്കർ മൂക്കിലൂടെ ശ്വാസം വിടുന്നു എന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. കൂടാതെ ഇത്തരത്തിലുള്ള സാഹചര്യം തിരുവനന്തപുരം നേരിടുമ്പോൾ ജില്ലാ കളക്ടർ വാസുകിയെ നന്നായി മിസ് ചെയ്യുന്നുണ്ട് എന്നും മുഹമ്മദ് സജാദ് പറഞ്ഞു. വാസുകി ഐ എ എസ് ഇപ്പോൾ അവധിയിലാണ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇങ്ങ് തെക്ക്, തിരുവനന്തപുരത്ത് കോർപ്പറേഷൻ നേരിട്ടാണ് കളക്ഷന് മുൻകൈയെടുക്കുന്നത്. വടക്കോട്ടുള്ള രണ്ടാമത്തെ ലോഡ് ഇന്ന് രാത്രി പുറപ്പെട്ടു കഴിഞ്ഞു. മേയർ മുതൽ സന്നദ്ധ സംഘടനകളും കോർപ്പറേഷൻ ജീവനക്കാരും,സിവിൽ സർവീസ് ജേതാക്കളും വിദ്യാർത്ഥികളുമടക്കമുള്ള വോളണ്ടിയർമാർ രാത്രിയും സജീവമാണ്.ഇന്ന് (ഞായർ) പ്രസ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകരുടെ നേതൃത്വത്തിൽ കവളപ്പാറയിലേക്കു നേരിട്ടുള്ള കളക്ഷൻ നടക്കുന്നു. കൊല്ലത്ത് കളക്ടറുടെ നേതൃത്വത്തിൽ എല്ലാ താലൂക്കിലും കളക്ഷൻ സെന്ററുകൾ തുടങ്ങിയിട്ടുണ്ട്. സ്വന്തമായി ഒരു പാട് ക്യാംപുകളുള്ള ആലപ്പുഴയിലുമുണ്ട് വടക്കൻ ജില്ലകൾക്കു വേണ്ടിയുള്ള കളക്ഷൻ സെന്റർ. പലയിടത്തും വിദ്യാർത്ഥികളും സാധാരണക്കാരുമടക്കം കൈ മെയ് മറന്നിറങ്ങുന്നുണ്ട്.റിലീഫ് മെറ്റീരിയൽസ് എത്തിക്കുന്നതിൽ തുടക്കത്തിലെ മെല്ലെ പോക്ക് മാറി വരുന്നുണ്ട് . മന്ദഗതിക്ക് പല കാരണങ്ങളുമുണ്ടാവാം . അത് തിരഞ്ഞു തെക്കോട്ട് നോക്കണ്ട . ഈദും വീക്കെൻഡും കഴിഞ്ഞ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി തുറക്കട്ടെ, കളക്ഷൻ ഒന്നു കൂടി ഫാസ്റ്റാവും.എന്നിട്ട് തീരുമാനിക്കാം തെക്കനെ ആദ്യം വേണോ മൂർക്കനെ ആദ്യം വേണോ എന്ന് .തെക്കും വടക്കും നടുവിലുമൊക്കെ ജീവിച്ചിട്ടുണ്ട്. തെക്കരും വടക്കരും തമ്മിലുള്ള പ്രധാന വ്യത്യാസം തെക്കർ മൂക്കിലൂടെ ശ്വാസമെടുക്കുമ്പോൾ വടക്കർ മൂക്കിലൂടെ ശ്വാസം വിടുന്നു എന്നുള്ളതാണ്. വേറെ കാര്യമായ വ്യത്യാസമൊന്നും കണ്ടിട്ടില്ല . എല്ലാടത്തും ചോരയും നീരുമുള്ള മനുഷ്യമ്മാരും മനുഷ്യത്തികളും തന്നെയാണ് . അതു കൊണ്ട് തെക്കൻ-മൂർഖൻ വംശീയ വൈകാരിക പോസ്റ്റുകൾ ഇടുന്ന നേരം നമുക്ക് ഉപകാരമുള്ള വല്ലതും വെമൃല ചെയ്യാം .(ഇതൊക്കെ ആണെങ്കിലും വാസുകി മാഡത്തെ മിസ്സ് ചെയ്യുന്നുണ്ട് എന്നത് വേറെ കാര്യം ആവശ്യത്തിൽ കൂടുതൽ വിഭാഗീയത ഇപ്പോൾ തന്നെ ഉണ്ട്. ഇനി തെക്കും വടക്കും കൂടി താങ്ങാൻ വയ്യ. അവസാനം എല്ലാരേം ഒരുമിച്ച് തെക്കോട്ടെടുക്കേണ്ടി വരും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP