Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുടിവെട്ടാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി; സെന്റ് ഓഫിന് ധരിക്കാൻ പുതിയ വസ്ത്രം വാങ്ങുന്നതിനായി കാസർഗോഡ് ടൗണിലേക്ക് പോകുന്നുവെന്ന് വിളിച്ച്പറഞ്ഞു; കാസർകോഡ് സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ജാസിറിനെ തേടി ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചിൽ തുടരുന്നു

മുടിവെട്ടാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി; സെന്റ് ഓഫിന് ധരിക്കാൻ പുതിയ വസ്ത്രം വാങ്ങുന്നതിനായി കാസർഗോഡ് ടൗണിലേക്ക് പോകുന്നുവെന്ന് വിളിച്ച്പറഞ്ഞു; കാസർകോഡ് സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ജാസിറിനെ തേടി ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചിൽ തുടരുന്നു

രഞ്ജിത് ബാബു

കാസർഗോഡ്: നാട്ടുകാരും ബന്ധുക്കളും സഹപാഠികളും ഒരു പോലെ ചോദിക്കുന്നു മുഹമ്മദ് ജാസിർ എങ്ങോട്ട് പോയി ? കീഴൂർ-മാങ്ങാട് ചോയിച്ചിങ്കലിലെ ജാഫറിന്റെ മകനാണ് പതിനഞ്ചുകാരനായ മൂഹമ്മത് ജാസിർ. ചട്ടഞ്ചാൽ സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി. സ്‌ക്കൂളിൽ സെന്റ് ഓഫ് ചടങ്ങിന്റെ ഒരുക്കത്തിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച്ച വൈകീട്ട് മുടി മുറിക്കാൻ വേണ്ടി എന്നു പറഞ്ഞാണ് ജാസിർ വീട്ടിൽ നിന്നും ഇറങ്ങിയത്. സ്‌ക്കൂളിൽ സെന്റ് ഓഫ് ചടങ്ങ് വെള്ളിയാഴ്‌ച്ചയായിരുന്നു. സെന്റ് ഓഫിന് വേണ്ടി പുതിയ വസ്ത്രം വാങ്ങണമെന്നും അതിനായി കാസർഗോഡ് ടൗണിലേക്ക് പോകുന്നുവെന്നും വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം ജാസിർ വിളിച്ചറിയിച്ചിരുന്നു.

രാത്രി ഏറെ വൈകിയെങ്കിലും ജാസിർ തിരിച്ചെത്തുമെന്നായിരുന്നു വീട്ടുകാർ കരുതിയത്. ഫോണിൽ വിളിച്ചിട്ടും മറുപടിയൊന്നുമുണ്ടായില്ല. അതേ തുടർന്ന് ജാസിറിന്റെ പിതാവ് ജാഫർ ബേക്കൽ പൊലീസിൽ പരാതി നൽകി. പൊലീസ് അരിച്ചു പെറുക്കിയിട്ടും ഇതു വരെ ജാസിറിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ജാസിർ വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം വൈകീട്ട് 6.30 ഓടെ മാങ്ങാട് സ്വദേശിയായ ഒരു സുഹൃത്തിനൊപ്പം ഉദുമയിലെ മൊബൈൽ ഷോപ്പിൽ പോയിരുന്നു. ഷോപ്പിലെ ബന്ധുവായ യുവാവിനൊട് 500 രൂപ വായ്പക്ക് ചോദിക്കുകയൂും ചെയ്തു. എന്നാൽ അയാൾ പണം നൽകിയിരുന്നില്ല. തുടർന്ന് കൂട്ടുകാരന്റെ പഴയ മൊബൈൽ ഫോൺ വാങ്ങിച്ചതായും വിവരമുണ്ട്. സ്വന്തമായി ഫോണുള്ള ജാസിർ എന്തിനാണ് കൂട്ടുകാരന്റെ മൊബൈൽ ഫോൺ കൂടി വാങ്ങിച്ചത് എന്നതും ദുരൂഹമാണ്.

ഈ ഫോണുകളിൽ ബന്ധപ്പെട്ടപ്പോൾ പൊലീസിനും ഒരു മറുപടിയും ലഭിച്ചില്ല. ഈ ഫോണുകളിൽ സിം കാർഡുകൾ മാറ്റി ഇട്ടതായും പൊലീസ് സംശയിക്കുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ജാസിറിന് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമായിരിക്കയാണ്. ചില സൂചനകൾ ലഭിച്ചതിനെ തുടർന്ന് നാട്ടുകാരും ബന്ധുകളുമടങ്ങിയ 15 അംഗ യുവാക്കൾ കഴിഞ്ഞ രാത്രി കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ചില സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഒരു വിവരവും ലഭ്യമായില്ല. സ്‌ക്കൂളിലും വീട്ടിലും പ്രശ്നക്കാരനൊന്നുമല്ലാത്ത ജാസിർ സ്വയം സ്ഥലം വിട്ടതാണോ അല്ലെങ്കിൽ തട്ടിക്കൊണ്ടു പോകപ്പെട്ടതാണോ എന്ന സംശയത്തിലാണ് നാട്ടുകാരും ബന്ധുക്കളും. ഇന്നേക്ക് നാല് ദിവസം പൂർത്തിയായി ജാസിറിനെ കാണാതായിട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP