Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തിഹാർ ജയിലിൽ വച്ച് ശ്രീശാന്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചെന്ന് സഹോദരി ഭർത്താവ്; ഐപിഎൽ കോഴക്കേസിൽ പ്രതിചേർത്തത് രണ്ട് അന്താരാഷ്ട്ര കളിക്കാരുടെ വ്യക്തിവൈരാഗ്യം മൂലമെന്നും ആരോപണം

തിഹാർ ജയിലിൽ വച്ച് ശ്രീശാന്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചെന്ന് സഹോദരി ഭർത്താവ്; ഐപിഎൽ കോഴക്കേസിൽ പ്രതിചേർത്തത് രണ്ട് അന്താരാഷ്ട്ര കളിക്കാരുടെ വ്യക്തിവൈരാഗ്യം മൂലമെന്നും ആരോപണം

കൊച്ചി: ഐപിഎൽ വാതുവെയ്‌പ്പിൽ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെ കുടുക്കിയതാണെന്നും അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ചെന്നും സഹോദരി ഭർത്താവ് മധു ബാലകൃഷ്‌ന്റെ വെളിപ്പെടുത്തൽ. തിഹാർ ജയിലിൽ വച്ച് ശ്രീശാന്തിനെ കൊല്ലാൻ ശ്രമിച്ചെന്നാണ് ജോൺബ്രിട്ടാസിന് നൽകിയ അഭിമുഖത്തിൽ മധു ബാലകൃഷ്ൻ ആരോപിച്ചത്.

ഐപിഎൽ വാതുവെപ്പ് കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന വേളയിലാണ് ശ്രീശാന്തിനെ കൊല്ലാൻ ശ്രമമുണ്ടായത്. ജയിലിൽ കൊടിയ മാനസിക പീഡനമാണ് ശ്രീശാന്ത് അനുഭവിക്കേണ്ടി വന്നത്. ജയിലിൽ കഴിഞ്ഞ കൊടുംകുറ്റവാളിയാണ് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തെ ശ്രീശാന്ത് പ്രതിരോധിക്കുകയും ഈ അവസരത്തിൽ അക്രമിയുടെ വിരൽ ഒടിയുകയും ചെയ്തു. തുടർന്ന് പൊലീസ് ഇടപെട്ടതിനാലാണ് ശ്രീശാന്ത് രക്ഷപ്പെട്ടതെന്നാണ് മധു ബാലകൃഷ്ണൻ ഇതേക്കുറിച്ച് വിശദീകരിക്കുന്നത്. ഇതിന് പിന്നിൽ ഐപിഎൽ കോഴ കേസുമായി ബന്ധമുണ്ടെന്നും മധു ബാലകൃഷ്ണൻ ആരോപിച്ചു.

രണ്ട് അന്താരാഷ്ട്ര കളിക്കാരുടെ വൈരാഗ്യം മൂലമാണ് ശ്രീശാന്തിനെ ഐപിഎൽ കോഴകേസിൽ കുരുക്കിയതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതിന്‌ശേഷം കൊടു ക്രൂരതകളാണ് നേരിടേണ്ടി വന്നത്. ശ്രീശാന്തിനെ മാനസികനില തെറ്റിക്കുന്നതിനായി പൊലീസ് തുടർച്ചയായി ശ്രമങ്ങൾ നടത്തി. ആയിരം വോട്ടിന്റെ ബൾബ് മുഖത്തേക്ക് തുടർച്ചയായി തെളിയിച്ച് പിടിക്കുന്നത് ഉൾപ്പെടെയുള്ള പീഡനമുറകൾ പൊലീസ് സ്വീകരിച്ചിരുന്നതായി മധു ബാലകൃഷ്ണൻ പറയുന്നു.

ശ്രീശാന്തിന്റെ സഹോദരി ഭർത്താവിന്റെ വെളിപ്പെടുത്തലോടെ ഐപിഎൽ കോഴ വിവാദം വീണ്ടും ചർച്ചയാകുകയാണ്. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ കൊലപാതകം ഐപിഎൽ വാതുവെയ്‌പ്പ് കേസുമായി ബന്ധപ്പെട്ടാണെന്ന ആരോപണം ശക്തമാകുന്നതിന് ഇടെയാണ് ശ്രീശാന്തിനെ കൊലപ്പെടുത്താനും ശ്രമം നടന്നുവെന്ന വാർത്ത പുറത്തുവന്നത്. ശ്രീശാന്തിനെ കൊലപ്പെടുത്താൻ ശ്രമം ഉണ്ടായതെന്നത് ഞെട്ടിക്കുന്ന വാർത്തയാണെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

നേരത്തെ തന്നെ ഐപിഎൽ വാതുവെപ്പു കേസിൽ ഇന്ത്യൻ ക്രിക്കറ്റിലെ പ്രമുഖരായ കളിക്കാർക്ക് ബന്ധമുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. മഹീന്ദ്ര സിങ് ധോണി നായകനായ ചെന്നൈ സൂപ്പർകിങ്‌സ് കോഴ വിവാദത്തിൽ ഉലഞ്ഞിരുന്നു. കേസിൽ ശ്രീശാന്തിനെ മനപ്പൂർവ്വം കുടുക്കിയതാണെന്ന സംശയം കോടതിയും അടുത്തിടെ ഉന്നയിച്ചിരുന്നു. കേസിൽ തനിക്കെതിരെ മകോക്ക ചുമത്തിയത് നീക്കണമെന്ന് ശ്രീശാന്ത് വിചാരണക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ മൂന്ന് മുതൽ ഏഴ് വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ഏർപെടുത്തുന്നതാണ് മകോക്ക നിയമം.

വാതുവെപ്പുകാരുമായി താൻ സംസാരിച്ചിട്ടില്ലെന്നും ഏതെങ്കിലും ക്രിമിനൽ സംഘത്തിന്റെ ഭാഗമല്ലെന്നും തനിക്കെതിരെ യാതൊരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നും ശ്രീശാന്ത് കോടതിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഐപിഎൽ കോഴക്കേസിൽ രാജസ്ഥാൻ റോയൽസ് താരങ്ങളായ എസ്. ശ്രീശാന്ത്, അജീത് ചാന്ദില, അങ്കിത് ചവാൻ, വാതുവയ്പുസംഘാംഗം ജിജു ജനാർദൻ എന്നിവരുൾപ്പെടെ 26 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP