Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കോഴിക്കോട് കോർപറേഷന്റെ കുടിവെള്ള പൈപ്പ് പൊട്ടരുതേ എന്നാണ് കിടക്കുന്നതിന് മുൻപ് പ്രാർത്ഥിക്കാറ്; അല്ലാതെ ഗുരുവായൂരപ്പനെയല്ല'; ധനമന്ത്രി തോമസ് ഐസക്കിനേയും കോഴിക്കോട് മേയറേയും വേദിയിലിരുത്തി എം ടി വാസുദേവൻ നായരുടെ വിമർശനം; തുറന്നടിച്ചത് തോമസ് ഐസക് എഴുതിയ ജനകീയ ബദലുകളുടെ നിർമ്മിതി എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ

'കോഴിക്കോട് കോർപറേഷന്റെ കുടിവെള്ള പൈപ്പ് പൊട്ടരുതേ എന്നാണ് കിടക്കുന്നതിന് മുൻപ് പ്രാർത്ഥിക്കാറ്; അല്ലാതെ ഗുരുവായൂരപ്പനെയല്ല'; ധനമന്ത്രി തോമസ് ഐസക്കിനേയും കോഴിക്കോട് മേയറേയും വേദിയിലിരുത്തി എം ടി വാസുദേവൻ നായരുടെ വിമർശനം; തുറന്നടിച്ചത്  തോമസ് ഐസക് എഴുതിയ ജനകീയ ബദലുകളുടെ നിർമ്മിതി എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കോഴിക്കോട് മേയറേയും ധനമന്ത്രി തോമസ് ഐസക്കിനേയും വേദിയിലിരുത്തി വിമർശിച്ച് എഴുത്തുകാരൻ എം ടി വാസുദേവൻ നായർ. കോഴിക്കോട് കോർപ്പറേഷനിൽ അടിക്കടി വെള്ളം മുടങ്ങുന്ന സംഭവത്തെ ചൂണ്ടിക്കാട്ടിയായിരുന്നു എം ടിയുടെ വിമർശനം. ഊരാളുങ്കൽ സൊസൈറ്റിയെക്കുറിച്ച് തോമസ് ഐസക് എഴുതിയ ജനകീയ ബദലുകളുടെ നിർമ്മിതി എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ വച്ചാണ് എംടി കോഴിക്കോട് കോർപറേഷനെയും മേയർ തോട്ടത്തിൽ രവീന്ദ്രനേയും പരസ്യമായി വിമർശിച്ചത്.

പ്രസംഗത്തിൽ എം ടിയുടെ വാക്കുകളിങ്ങനെ: 'രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ഗുരുവായൂരപ്പനെ അല്ല കോഴിക്കോട് കോർപറേഷന്റെ കുടിവെള്ള പൈപ്പ് പൊട്ടരുതേ എന്നാണ് താൻ പ്രാർത്ഥിക്കാറ് എന്നായിരുന്നു എം ടി പറഞ്ഞത്. കോഴിക്കോട് കോർപ്പറേഷന്റെ പൈപ്പ് ലൈനിന്റെ അവസ്ഥ എം ടി വിവരിച്ചതിന് പിന്നാലെ പ്രസംഗിക്കാനായി എഴുന്നേറ്റ മേയർ തോട്ടത്തിൽ രവീന്ദ്രൻ വിഷയത്തിൽ കോർപ്പറേഷൻ നേരിടുന്ന പ്രതിസന്ധി വിവരിക്കുകയായിരുന്നു.

പണം ഇല്ലാത്ത അവസ്ഥയുണ്ടെന്നും ധനമന്ത്രി കിഫ്ബിവഴി ഫണ്ട് അനുവദിക്കണമെന്ന് കൂടി ആവശ്യപ്പെട്ടു.പൈപ്പ് ലൈൻ ശരിയാക്കാൻ ഉടൻ പണം അനുവദിക്കാമെന്ന് തോമസ് ഐസക് എംടിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP