Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എം.കെ രാഘവൻ സുപ്രീംകോടതിയെ സമീപിച്ചത് പ്രവാസികളെ നാട്ടിൽ എത്തിക്കുന്നതിൽ തിരിച്ചടിയായി; ഒരു പാർലമെന്റ് മെമ്പർ സുപ്രീം കോടതിയെ സമീപിച്ചതുകൊണ്ടാണ് ഈ വിധിക്ക് കുറച്ചുകൂടി വിശാലമായ വ്യാപ്തി കൈവരുന്നതെന്നും കെ.ടി ജലീൽ

എം.കെ രാഘവൻ സുപ്രീംകോടതിയെ സമീപിച്ചത് പ്രവാസികളെ നാട്ടിൽ എത്തിക്കുന്നതിൽ തിരിച്ചടിയായി; ഒരു പാർലമെന്റ് മെമ്പർ സുപ്രീം കോടതിയെ സമീപിച്ചതുകൊണ്ടാണ് ഈ വിധിക്ക് കുറച്ചുകൂടി വിശാലമായ വ്യാപ്തി കൈവരുന്നതെന്നും കെ.ടി ജലീൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രവാസികളുടെ വിഷയത്തിൽ എം.കെ. രാഘവൻ സുപ്രീം കോടതിയെ സമീപിച്ചത് ഗൗരവമുള്ള കാര്യമാണെന്ന് മന്ത്രി കെ.ടി. ജലീൽ. വിഷയത്തിൽ സുപ്രീം കോടതിയുടെ കമന്റ് വന്നതോടെ നമ്മൾ ആഗ്രഹിച്ചത് പോലെ, സർക്കാർ ഉദ്ദേശിച്ചത് പോലെ വിദേശത്ത് നിന്ന് നമ്മുടെ സഹോദരങ്ങളെ നാട്ടിലെത്തിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും പ്രവാസി സംഘടനകൾക്കോ വ്യക്തികൾക്കോ കോടതിയെ സമീപിക്കാം. എന്തെന്നാൽ അവരെല്ലാം ഇക്കാര്യത്തിൽ ആശങ്കാകുലരാണ്. എന്നാൽ ഒരു പാർലമെന്റ് മെമ്പർ സുപ്രീം കോടതിയെ സമീപിച്ചതുകൊണ്ടാണ് ഈ വിധിക്ക് കുറച്ചുകൂടി വിശാലമായ വ്യാപ്തി കൈവരുന്നതെന്നും മന്ത്രി പറഞ്ഞു.

എം.കെ. രാഘവൻ ഇന്ത്യൻ പാർലമെന്റിന്റെ ഭാഗമാണ്. ഇന്ത്യൻ പാർലമെന്റിന്റെ തലവനായ പ്രധാനമന്ത്രിയിൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിരുന്നത്. അതിനൊന്നും അവസരമില്ലാത്തവർ ചെയ്യുന്നത് പോലെ നീതിപീഠത്തെ സമീപിക്കുകയായിരുന്നില്ല വേണ്ടത്. അദ്ദേഹം ഇടപെട്ട സാഹചര്യത്തിൽ ശക്തമായി തന്റെ വാദം സുപ്രീം കോടതിയെ ബോധ്യപ്പെടുത്താൻ കഴിയണമായിരുന്നു. എന്തുകൊണ്ടോ തന്റെ വാദത്തിൽ പറഞ്ഞ കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കാൻ എംപിക്ക് കഴിഞ്ഞില്ല എന്നാണ് നാം മനസിലാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

ഒരു ആവേശത്തിന്റെ പുറത്തും ചെയ്യേണ്ടതായിരുന്നില്ല ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. സുപ്രീം കോടതിയുടെ കമന്റ് വന്നതോടെ പറയുന്ന ഒരു കാലയളവിലേക്ക് എങ്കിലും നമ്മൾ ആഗ്രഹിച്ചത് പോലെ സർക്കാർ ഉദ്ദേശിച്ചത് പോലെ വിദേശത്ത് നിന്ന് നമ്മുടെ സഹോദരങ്ങളെ നാട്ടിലെത്തിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടിയിരിക്കുകയാണ്.

പ്രവാസികളെ നാട്ടിലെത്തിക്കാൻ നമുക്ക് ശ്രമിച്ചുകൊണ്ടിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീണ്ടും കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യാം. സുപ്രീം കോടതിയും ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയ സാഹചര്യത്തിൽ മറ്റ് വഴികൾ നമ്മളെ സംബന്ധിച്ചിടത്തോളം മുന്നിലില്ല എന്നുള്ളതാണ് യാഥാർഥ്യം. എങ്കിലും ശ്രമങ്ങൾ തുടരാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP