Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് കേരള ഗവർണറെ മാറ്റിനിർത്തണെമെന്നവശ്യപ്പെട്ട് മുന്നണികൾ: ഗവർണർക്കെതിരെ പ്രതിഷേധത്തിന് സാധ്യത; ഗവർണറുള്ള പരിപാടിയിൽ പങ്കെടുക്കില്ലെന്ന് എംപിയും മേയറും; രാഷ്ട്രീയ കക്ഷികൾക്ക് പൊലീസിന്റെ നോട്ടീസ്

ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് കേരള ഗവർണറെ മാറ്റിനിർത്തണെമെന്നവശ്യപ്പെട്ട് മുന്നണികൾ: ഗവർണർക്കെതിരെ പ്രതിഷേധത്തിന് സാധ്യത; ഗവർണറുള്ള പരിപാടിയിൽ പങ്കെടുക്കില്ലെന്ന് എംപിയും മേയറും; രാഷ്ട്രീയ കക്ഷികൾക്ക് പൊലീസിന്റെ നോട്ടീസ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന ദേശീയ ചരിത്ര കോൺഗ്രസിൽ (എൻപതാം പതിപ്പ്) ഗവർണർ ആരിഫ് ഖാൻ പങ്കെടുക്കുന്ന സാഹചര്യത്തിൽ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് കണ്ണൂർ എംപി കെ സുധാകരനും മേയർ സുമ ബാലകൃഷ്ണനും വിട്ടുനിൽക്കുമെന്ന് സൂചന. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി ഗവർണർ ആരിഫ് ഖാൻ അഭിപ്രായം പറഞ്ഞ സാഹചര്യത്തിലാണിത് സുധാകരന്റെയും മേയറുടെയും പ്രതിഷേധം.

കണ്ണൂർ സർവ്വകലാശാല ക്യാംപസിൽ നാളെയാണ് ദേശീയ ചരിത്ര കോൺഗ്രസ് ആരംഭിക്കുന്നത്. അതേസമയം പരിപാടിക്കായി കണ്ണൂരിലെത്തുന്ന ഗവർണർക്ക് നേരെ കണ്ണൂരിൽ വൻ പ്രതിഷേധം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഈ സാഹചര്യത്തിൽ വിവിധ സംഘടനാ നേതാക്കൾക്ക് കണ്ണൂർ എസ്‌പി മുന്നറിയിപ്പ് നൽകി. അക്രമങ്ങളുണ്ടായാൽ നേതാക്കൾക്കെതിരെ കേസ് എടുക്കുമെന്നാണ് ജില്ലാ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കിയിരിക്കുന്നത്.

കെഎസ്‌യു ഉൾപ്പെടെയുള്ള സംഘടനകളാണ് പൗരത്വ ഭേദഗതി നിയമത്തിൽ ഗവർണറുടെ നിലപാട് ജനാധിപത്യവിരുദ്ധമാണ് എന്ന് വ്യക്തമാക്കി പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഗവർണറെ മാറ്റിനിർത്തണം എന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. ഇന്ത്യയെ സ്‌നേഹിക്കുന്ന മുഴുവൻ ജനങ്ങളും പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുമ്പോൾ സങ്കുചിത രാഷ്ട്രീയ പ്രചാരണത്തിനു വേണ്ടിയാണ് കേരള ഗവർണർ അഭിപ്രായ പ്രകടനം നടത്തിയതെന്നും കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തുന്നു.

അതേസമയം ഗവർണർക്കെതിരെ ഉള്ള പ്രതിഷേധ സൂചനകൾ ഇടത് മേൽക്കൈയുള്ള സർവ്വകലാശാല സിൻഡിക്കേറ്റിനെയും സമർദ്ദത്തിൽ ആക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിൽ ഗവർണറുടെ നിലപാടിനോട് വിയോജിപ്പുണ്ടെങ്കിലും പരിപാടി സുഗമമായി നടത്തുന്നതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കാനുള്ള ചുമതല സിൻഡിക്കേറ്റിനുണ്ട്. ഗവർണറെ ക്ഷണിച്ചത് ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഭാരവാഹികൾ ആണെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കി.

സമ്മേളനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് കണ്ണൂർ സർവകലാശാലയിൽ ഒരുക്കിയിട്ടുള്ളത്. സമാധാനപരമല്ലാത്ത ഒരു പ്രതിഷേധവും അനുവദിക്കില്ലെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. സമ്മേളത്തിൽ ചരിത്ര കോൺഗ്രസിന്റെ നിയുക്ത അധ്യക്ഷൻ പ്രൊഫ. അമിയ കുമാർ ബാഗ്ചി, പ്രൊഫ. ഇർഫാൻ ഹബീബിൽ നിന്ന് സ്ഥാനം ഏറ്റെടുക്കും.ഇന്ത്യയിലെ പ്രമുഖരായ ചരിത്രകാരന്മാർ സമ്മേളനത്തിൽ പങ്കെടുക്കും. വിവിധ ഇടങ്ങളിൽ നിന്നായി 1500 ലധികം ചരിത്ര പണ്ഡിതരെയും ഗവേഷകരെയുമാണ് സമ്മേളത്തിൽ പ്രതീക്ഷിക്കുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP