Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോട്ടോർവാഹന തൊഴിലാളി ക്ഷേമനിധിയിൽ മുഴുവൻ മോട്ടോർ വാഹന തൊഴിലാളികളെയും ഉൾപ്പെടുത്തണം; വർധിപ്പിച്ച ആർ.ടിഎ. ഓഫിസ് ഫീസുകൾ ഒഴിവാക്കണം;ജൂലായ് മൂന്ന് മുതൽ അനിശ്ചിതകാല ഓട്ടോ-ടാക്‌സി പണിമുടക്ക്

മോട്ടോർവാഹന തൊഴിലാളി ക്ഷേമനിധിയിൽ മുഴുവൻ മോട്ടോർ വാഹന തൊഴിലാളികളെയും ഉൾപ്പെടുത്തണം; വർധിപ്പിച്ച ആർ.ടിഎ. ഓഫിസ് ഫീസുകൾ ഒഴിവാക്കണം;ജൂലായ് മൂന്ന് മുതൽ അനിശ്ചിതകാല ഓട്ടോ-ടാക്‌സി പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ, ടാക്‌സി, ലൈറ്റ് മോട്ടോർ വാഹനങ്ങൾ തുടങ്ങിയവ ജൂലായ് മൂന്ന് അർധരാത്രി മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. നിരക്ക് വർധനവ് ആവശ്യപ്പെട്ടാണ് പണിമുടക്കുന്നത്. യാത്രാനിരക്കുകൾ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്‌ക്കരിക്കണമെന്നാണ് ആവശ്യം.

സിഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, ടി.യു.സിഐ, യു.ടി.യു.സി, ജെ.ടി.യു തുടങ്ങിയ തൊഴിലാളി സംഘടനകളിൽ പെട്ട എട്ട് ലക്ഷത്തോളം തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കുമെന്ന് സംയുക്ത സമര സമിതി അറിയിച്ചു.സംസ്ഥാനത്തെ ഓട്ടോ, ടെംമ്പോ, ട്രാവലറുകൾ, ഗുഡ്‌സ് ഓട്ടോ, ജീപ്പുകൾ തുടങ്ങിയ ചെറുവാഹനങ്ങളെല്ലാം പണിമുടക്കിൽ പങ്കെടുക്കുമെന്ന് സമരസമിതി ചെയർമാൻ ഇ.നാരായണൻ നായർ, കൺവീനർ കെ.വി. ഹരിദാസ് എന്നിവർ അറിയിച്ചു.

മോട്ടോർവാഹന തൊഴിലാളി ക്ഷേമനിധിയിൽ മുഴുവൻ മോട്ടോർ വാഹന തൊഴിലാളികളെയും ഉൾപ്പെടുത്തുകയും അവകാശാനുകൂല്യങ്ങൾ വർധിപ്പിക്കുകയും ചെയ്യുക. ടാക്‌സി കാറുകൾക്ക് 15 വർഷത്തേക്ക് മുൻകൂർ ടാക്‌സ് തീരുമാനം പിൻവലിക്കുക. വർധിപ്പിച്ച ആർ.ടിഎ. ഓഫിസ് ഫീസുകൾ ഒഴിവാക്കുക. ഓട്ടോറിക്ഷ ഫെയർമീറ്ററുകൾ സീൽ ചെയ്യുന്ന ലീഗൽ മെട്രോളജി വകുപ്പ് സീലിഗ് ഒരു ദിവസം വൈകിയാൽ ഈടാക്കുന്ന 2000 രൂപ പിഴ നടപടി ഒഴിവാക്കുക എന്നതാണ് സമരക്കാരുടെ മറ്റ് ആവശ്യങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP