Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛനും ഡ്രൈവറും മകളെ ഉപദ്രവിച്ചെന്ന് അമ്മയുടെ പരാതി; അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു; ഒളിവിൽ പോയ ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു

അച്ഛനും ഡ്രൈവറും മകളെ ഉപദ്രവിച്ചെന്ന് അമ്മയുടെ പരാതി; അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു; ഒളിവിൽ പോയ ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു

കുന്നംകുളം: അച്ഛനും ഡ്രൈവറും മകളെ ഉപദ്രവിച്ചെന്ന അമ്മയുടെ പരാതിയെ തുടർന്ന് അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് പറവൂരിൽ ട്രാവൽ ഏജൻസി സ്ഥാപനം നടത്തുന്ന ഗ്രീൻവില്ലയിൽ (ശങ്കരാടി വീട്) സുരേഷ് കുമാറി(40)നെയാണ് പൊലീസ് വീട്ടിൽനിന്ന് അറസ്റ്റുചെയ്തത്. കൂട്ടുപ്രതി ഡ്രൈവറായ ഗുരുവായൂർ നെന്മിനി സ്വദേശി പ്രബിലേഷ് ഒളിവിലാണ്.

ദമ്പതിമാർ തമ്മിൽ വേർപിരിഞ്ഞു കഴിയുന്നതിനിടെയാണ് മകളെ കാണാൻ അച്ഛനും ഡ്രൈവറും സ്‌കൂളിലെത്തിയതെന്നും പരാതിയിൽ പറയുന്നു. മകളെ ഉപദ്രവിച്ചുവെന്ന അമ്മയുടെ പരാതിയിൽ കോടതി നിർദേശപ്രകാരമാണു കുന്നംകുളം പൊലീസ് അച്ഛനെ അറസ്റ്റുചെയ്തത്.

ഗുരുവായൂരിൽ സാമ്പത്തിക തകർച്ചയെ തുടർന്ന് നിർമ്മാണം നിർത്തിവച്ച സ്വകാര്യ അപ്പാർട്ടുമെന്റ് ഉടമയുടെ മകളാണ് സുരേഷ്‌കുമാറിന്റെ ഭാര്യ. ഈ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. കുന്നംകുളം ആർത്താറ്റുള്ള ഒരു ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിൽ +2വിന് പഠിക്കുന്ന മകളെ കാണാൻ ഡ്രൈവറെയുംകൂട്ടി അച്ഛൻ സുരേഷ്‌കുമാർ മാസങ്ങൾക്കുമുമ്പ് വന്നിരുന്നു. മകളുടെ അനുമതിയില്ലാതെ ശരീരത്തിൽ സ്പർശിച്ച് ഡ്രൈവറും അച്ഛനും ശല്യംചെയ്ത് സംസാരിച്ചുവെന്നാരോപിച്ച് അമ്മ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്കാണ് ആദ്യം പരാതി നൽകിയത്. കമ്മിഷണർ പരാതി ഗുരുവായൂർ എ.സി.പിക്ക് കൈമാറി. സംഭവം നടന്നത് കുന്നംകുളം പൊലീസ്‌സ്‌റ്റേഷൻ പരിധിയിലായതുകാരണം ഈ പരാതി കുന്നംകുളം പൊലീസിന് കൈമാറി.

ഇതിനിടെ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദേശപ്രകാരം കുന്നംകുളം പൊലീസ് ഉടൻതന്നെ കേസ് രജിസ്റ്റർചെയ്തു. ഡ്രൈവർക്കും അച്ഛനുമെതിരേ കേസെടുത്തതിനെ തുടർന്ന് ഇരുവരും ഒളിവിൽപ്പോയി ജാമ്യാപേക്ഷ സമർപ്പിച്ചു. അച്ഛന് എറണാകുളം കോടതി ജാമ്യം നൽകിയെങ്കിലും കുന്നംകുളം പൊലീസിന് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിക്കാത്തതിനെ തുടർന്നാണ് ഇന്നലെ വീട്ടിൽനിന്നു സുരേഷ്‌കുമാറിനെ അറസ്റ്റുചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP