Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ച് വയസ് മുതൽ എട്ട് വയസ് വരെ പിതൃ സഹോദരൻ പീഡിപ്പിച്ചു; ഇത് അമ്മയോട് പറഞ്ഞിട്ട് ഒന്നും ചെയ്തില്ല; തിരുമലയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മയേയും പ്രതി ചേർത്തു

അഞ്ച് വയസ് മുതൽ എട്ട് വയസ് വരെ പിതൃ സഹോദരൻ പീഡിപ്പിച്ചു; ഇത് അമ്മയോട് പറഞ്ഞിട്ട് ഒന്നും ചെയ്തില്ല; തിരുമലയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മയേയും പ്രതി ചേർത്തു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വാളയാർ അടക്കമുള്ള വിവിധ പീഡനക്കേസുകൾ കേരളം ചർച്ചചെയ്യുമ്പോൾ തിരുമലയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മയെ പ്രതിചേർത്തുകൊണ്ട് പൊലീസിന്റെ സുപ്രധാനമായ നീക്കം. പീഡനവിവരം അറിഞ്ഞിട്ടും ഇത് മറച്ചുവെച്ചതിനാണ് നടപടി. കേസിൽ അമ്മ രണ്ടാം പ്രതിയാണ്. പെൺകുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ പിതൃ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിനുള്ളിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. അഞ്ച് വയസ് മുതൽ എട്ട് വയസ് വരെ പിതൃ സഹോദരൻ തന്നെ പീഡിപ്പിച്ചുവെന്നും ഇത് അമ്മയോട് പറഞ്ഞിട്ട് ഒന്നും ചെയ്തില്ലെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു.

പെൺകുട്ടി മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയിലാണ് വീട്ടിൽ വെച്ച് അഞ്ച് വർഷം മുമ്പ് പിതൃ സഹോദരൻ പീഡിപ്പിച്ച കാര്യം കുട്ടി പറഞ്ഞത്. ഡൽഹി സ്വദേശിയായ ഇവർ 15 വർഷമായി തിരുവനന്തപുരത്താണ് താമസം. ഒളിവിലായിരുന്ന പിതൃ സഹോദരനെ ഉച്ചയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ കുടുംബത്തോടൊപ്പമായിരുന്നു ഇയാൾ താമസിച്ചിരുന്നത്. പോക്സോ നിയമ പ്രകാരവും ആത്മഹത്യാ പ്രേരണയ്ക്കുമാണ് പൊലീസ് കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP