Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിഞ്ചു കുഞ്ഞിന്റെ നാവ് മുറിച്ച് കനാലിലെറിഞ്ഞ് കൊന്നത് പെറ്റമ്മ തന്നെ; കമല മൂന്ന് മാസം പ്രായമുള്ള മകനെ ക്രൂരമായി കൊലപ്പെടുത്തിയത് കുഞ്ഞ് കരച്ചിൽ നിർത്താത്തതിനെ തുടർന്ന്

പിഞ്ചു കുഞ്ഞിന്റെ നാവ് മുറിച്ച് കനാലിലെറിഞ്ഞ് കൊന്നത് പെറ്റമ്മ തന്നെ; കമല മൂന്ന് മാസം പ്രായമുള്ള മകനെ ക്രൂരമായി കൊലപ്പെടുത്തിയത് കുഞ്ഞ് കരച്ചിൽ നിർത്താത്തതിനെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

ചിക്കമംഗളൂർ: നിർത്താതെ കരഞ്ഞ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ നാവറുത്ത ശേഷം കനാലിൽ എറിഞ്ഞ് കൊന്നുകളഞ്ഞത് സ്വന്തം അമ്മ തന്നെ. കർണാടകത്തിലെ ചിക്കമംഗളൂരുവിൽ ബേട്ടതാവരക്കര സ്വദേശി കമലയാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. സുഖമില്ലാതെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തിരുന്ന കുഞ്ഞിനെ ആരുമറിയാതെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞിനെ കാണാനില്ലെന്ന് പരാതി നൽകുകയായിരുന്നു.

മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിന് സുഖമില്ലാത്തതിനെ തുടർന്ന് കമലയും ഭർത്താവിന്റെ അമ്മയും തവരക്കരയിലെ ആശുപത്രിയിൽ എത്തിയിരുന്നു. കുട്ടിയെ ഇവിടെ അഡ്‌മിറ്റാക്കി. അസുഖം കാരണം കുഞ്ഞ് കരച്ചിൽ നിർത്തിയില്ല. ഇതിൽ കമല അസ്വസ്ഥയായിരുന്നു. ഭർത്താവിന്റെ അമ്മ ഉറങ്ങിക്കിടന്ന നേരത്ത് കുഞ്ഞുമായി കമല പുറത്തേക്ക് പോയി. നാല് കിലോമീറ്ററോളം അകലെയുള്ള ഹാലിയൂരിൽ എത്തി. തുടർന്ന് കുഞ്ഞിന്റെ നാവ് മുറിച്ചെടുത്ത ശേഷം ഭദ്ര പദ്ധതിയുടെ കനാലിലേക്ക് എറിയുകയായിരുന്നു. തിരിച്ച് ആശുപത്രിയിലെത്തി കുഞ്ഞിനെ കാണാനില്ലെന്ന് ആശുപത്രി അധികൃതരെ അറിയിച്ചു. അവർ പൊലീസിനെ അറിയിച്ചു.

ഇതിനിടെ കനാലിൽ കുഞ്ഞിന്റെ മൃതദേഹം ഒഴുകിനടക്കുന്നത് നാട്ടുകാർ കണ്ടു. പൊലീസെത്തി മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞ് കമലയുടേതാണെന്ന് വ്യക്തമായത്. ഇവർ പിന്നീട് കുറ്റസമ്മതം നടത്തി. കമലയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സൂചനയുണ്ടെന്നും കൂടുതൽ വൈദ്യ പരിശോധനയിൽ ഇത് വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP