Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലപ്പുഴയിൽ അമ്മയും രണ്ട് മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹം അമ്മ തൂങ്ങിമരിച്ച നിലയിലും മക്കളെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും കണ്ടെത്തി

ആലപ്പുഴയിൽ അമ്മയും രണ്ട് മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹം അമ്മ തൂങ്ങിമരിച്ച നിലയിലും മക്കളെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും കണ്ടെത്തി

മറുനാടൻ മലയാളി ബ്യൂറോ

മാരാരിക്കുളം: അമ്മയെയും രണ്ട് മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23 ആം വാർഡ് കോർത്തുശ്ശേരി കുന്നേൽ വീട്ടിൽ ആനി രഞ്ജിത്ത് (57), മക്കളായ ലെനിൻ ജോസഫ് (അനിൽ-35), സുനിൽ ജോസഫ് (32) എന്നിവരാണ് മരിച്ചത്.

മാതാവിനെ മുറിയിൽ തൂങ്ങിയ നിലയിലും മക്കളെ മുറികളിലെ കട്ടിലുകളിൽ മരിച്ചു കിടക്കുന്നതുമായാണ് കണ്ടത്. പിതാവ് രഞ്ജിത്ത് നേരത്തെ മരിച്ചിരുന്നു. മത്സ്യത്തൊഴിലാളി കുടുംബമായിരുന്നു.

ഞായറാഴ്ച രാവിലെയാണ് പ്രദേശവാസികൾ ഇവരെ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടത്. യുവാക്കൾ രണ്ട് പേരും അവിവാഹിതരാണ്. മണ്ണഞ്ചേരി, മാരാരിക്കുളം പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP