Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീടെന്ന സ്വപ്‌നം ഈ അമ്മയ്ക്കും മക്കൾക്കും യാഥാർത്ഥ്യമാകുന്നു; ഭർത്താവിന്റെ അനുജൻ നൽകിയ സ്ഥലത്ത് വീട് വച്ച് നൽകുന്നത് എൻആർഐ അസോസിയേഷൻ; ഭർത്താവ് നഷ്ടപ്പെട്ട ശേഷം ജീവിതത്തോട് പോരുതുന്ന അംഗൻവാടി ജീവനക്കാരി റസീന ഏവർക്കും മാതൃക

വീടെന്ന സ്വപ്‌നം  ഈ അമ്മയ്ക്കും മക്കൾക്കും യാഥാർത്ഥ്യമാകുന്നു; ഭർത്താവിന്റെ അനുജൻ നൽകിയ സ്ഥലത്ത് വീട് വച്ച് നൽകുന്നത് എൻആർഐ അസോസിയേഷൻ; ഭർത്താവ് നഷ്ടപ്പെട്ട ശേഷം ജീവിതത്തോട് പോരുതുന്ന അംഗൻവാടി ജീവനക്കാരി റസീന ഏവർക്കും മാതൃക

മറുനാടൻ ഡെസ്‌ക്‌

അങ്കമാലി : വീടില്ലാതെ രണ്ടു മക്കളുമായി ജീവിക്കുന്ന അംഗൻവാടിയിൽ ജോലി ചെയ്യുന്ന പാറക്കടവ് മാമ്പ്ര സ്വദേശിനി റസീന സലീമിന് സ്വന്തമായൊരു വീട് എന്ന സ്വപ്നം സഫലമാകുന്നു. ഭർത്താവ് പാറക്കടവ് മാമ്പ്ര ചന്ദ്രത്തിൽ സലീമിന്റെ അനുജൻ ഇഷ്ടദാനമായി കൊടുത്ത മൂന്ന് സെന്റ് സ്ഥലത്ത് ഖത്തർ അങ്കമാലി എൻആർഐ അസോസിയേഷനാണ് റസീനയ്ക്ക് വീട് നിർമ്മിച്ച് നൽകിയത് . റസീനയുടെ ഭർത്താവ് സലിം രോഗബാധിതനായി നിരവധി നാളുകളായി നടത്തിയ ചികിത്സയ്ക്കൊടുവിൽ മൂന്ന് കൊല്ലം മുമ്പ് മരണമടഞ്ഞു.

ഭർത്താവിന്റെ രോഗത്തിന് ചികിത്സ നല്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ നിന്ന് വായ്പ വാങ്ങിയ തുകകൾ തിരിച്ചുകൊടുക്കുന്നതിനായി റസീന താമസിച്ചിരുന്ന വീടും സ്ഥലവും വിൽക്കേണ്ടി വന്നു. ഇതിനെ തുടർന്നാണ് എട്ടും അഞ്ചും വയസ്സുള്ള രണ്ട് പിഞ്ചുകുട്ടികളുമായി വാടക വീട്ടിൽ കഴിയേണ്ടി വന്നത്. ഇത് അറിഞ്ഞ ഖത്തറിലെ അങ്കമാലി കൂട്ടായ്മയായ അങ്കമാലി എൻ ആർ ഐ അസോസിയേഷൻ സഹായഹസ്തവുമായി രംഗത്തുവരികയായിരുന്നു.


വീട് പണിത് കിട്ടുമെന്ന് ഉറപ്പായപ്പോൾ സ്ഥലമില്ലാതെ വിഷമിച്ച റസീനയ്ക്ക് ഭർത്താവിന്റെ അനുജൻ മൂന്ന് സെന്റ് സ്ഥലം ഇഷ്ടദാനമായി നല്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ അങ്കമാലി എൻ ആർ ഐഅസോസിയേഷന്റെ നേതൃത്വത്തിൽ വീടിന്റെ പണി ആരംഭിക്കുകയും ആറ് മാസം കൊണ്ട് പണി പൂർത്തീകരിച്ച് ഇന്ന് കൈമാറുകയാണ്. നഗരസഭയിലേയും സമീപപ്രദേശങ്ങളിലെ പതിനഞ്ച് പഞ്ചായത്തുകളിൽ നിന്നുള്ളവരുടെ കൂട്ടായ്മയാണ് ഖത്തർ അങ്കമാലി എൻ ആർ ഐ അസോസിയേഷൻ.

അങ്കമാലി നഗരസഭയിലേയും, അയ്യമ്പുഴ, മഞ്ഞപ്ര, തുറവൂർ, മലയാറ്റൂർ, മൂക്കന്നൂർ, കാലടി, ഒക്കൽ, കൂവപ്പടി, കാഞ്ഞൂർ, ശ്രീമൂലനഗരം, കറുകുറ്റി, നെടുമ്പാശ്ശേരി, ചെങ്ങമനാട്, പാറക്കടവ്, കൊരട്ടി പഞ്ചായത്തുകളിലേയും ഖത്തർ പ്രവാസികളാണ് ഈ കൂട്ടായ്മയിലുള്ളത്. രണ്ടര വർഷം മാത്രം പഴക്കമുള്ള ഈ കൂട്ടായ്മയുടെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മാമ്പ്രയിൽ റസീന സലീമിന് ഭവനം പണിതു കൊടുക്കുന്നത്. ഈ കാലയളവിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലലുള്ള പല രോഗികൾക്കും ചികിത്സയ്ക്കായി ധനസഹായം നൽകുവാൻ കഴിഞ്ഞു.


ഭവന നിർമ്മാണത്തിന് ലഭിച്ച അപേക്ഷകളിൽ നിന്ന് അന്വേഷണം നടത്തിയാണ് റസീന സലീമിന് വീട് നിർമ്മിച്ച് നൽകുന്നതിന് തീരുമാനമായത്. വീടിന്റെ നിർമ്മാണത്തിന് കഴിഞ്ഞ ഫെബ്രുവരി 17ന് പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ, പഞ്ചായത്ത് മെമ്പർ അനിരുദ്ധൻ, അസോസിയേഷൻ പ്രോജക്ട് കൺവീനർ ജോളി സ്റ്റീഫൻ, കോ ഓഡിനേറ്റർ ജിജോ മണവാളൻ എന്നിവർ ചേർന്നാണ് തറക്കല്ലിട്ടത്. തുടർന്ന് കോൺട്രാക്ടർ രാമചന്ദ്രന്റെ നേതൃത്വത്തിൽ ആറ് മാസത്തിനുള്ളിൽ വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചു. അഞ്ഞൂറിൽ താഴെ വരുന്ന സ്‌ക്വയർ ഫീറ്റിലാണ് വീട് നിർമ്മിച്ചിട്ടുള്ളത്.

28ന് വൈകീട്ട് 4ന് നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ മുഖ്യാതിഥി ആയിരിക്കും. പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ, അങ്കമാലി നഗരസഭ മുൻ ചെയർമാൻ ബെന്നി മൂഞ്ഞേലി, പാറക്കടവ് ഗ്രാമപഞ്ചായത്തംഗം അനിരുദ്ധൻ, യതീന്ദ്രൻ മാസ്റ്റർ, അബ്ദുൾ സലാം സഖാഫി, ഫാ. ജോൺ തോട്ടപ്പുറം, കെ ആർ നാരായണൻ നമ്പൂതിരി, വേലായുധൻ നായർ, ജോയ് പോൾ, ജിജോ മണവാളൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. അങ്കമാലി രുഗ്മണി ഹോട്ടലിൽ നടന്ന വാർത്ത സമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികളായ വേലായുധൻ നായർ , ജോയ് പോൾ , ജോയി ജോസ്, സുജോൺ ,വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP