Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ഹിന്ദു യുവതിയുടെ വിവാഹം നടത്തുന്നത് ജമാഅത്ത് കമ്മറ്റി; അച്ഛനില്ലാത്ത കുടുംബത്തിന് തണലാകേണ്ടത് തങ്ങളുടെ കടമയെന്ന് തിരിച്ചറിഞ്ഞ് ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി: 19ന് പള്ളി അങ്കണത്തിൽ നടക്കുന്ന വിവാഹ ചടങ്ങിൽ അഞ്ജുവിന് ശരത് താലി കെട്ടും

ഹിന്ദു യുവതിയുടെ വിവാഹം നടത്തുന്നത് ജമാഅത്ത് കമ്മറ്റി; അച്ഛനില്ലാത്ത കുടുംബത്തിന് തണലാകേണ്ടത് തങ്ങളുടെ കടമയെന്ന് തിരിച്ചറിഞ്ഞ് ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി: 19ന് പള്ളി അങ്കണത്തിൽ നടക്കുന്ന വിവാഹ ചടങ്ങിൽ അഞ്ജുവിന് ശരത് താലി കെട്ടും

സ്വന്തം ലേഖകൻ

കായംകുളം: ഹിന്ദു യുവതിയുടെ വിവാഹം നടത്തിക്കൊടുത്ത് ജമാഅത്ത് കമ്മറ്റി മാതൃകയാകുന്നു. അച്ഛനില്ലാത്ത മകളുടെ വിവാഹം നടത്താൻ കഷ്ടപ്പെടുകയായിരുന്നു അമ്മ ബിന്ദു. മകളെ വിവാഹം ചെയ്തയക്കാൻ ആരുടെ സഹായം തേടുവാനും ഈ അമ്മയ്ക്ക് മടിയുമുണ്ടായിരുന്നില്ല. അങ്ങിനെയാണ് മതഭേദം മറന്ന് മകളുടെ വിവാഹ്തതിനായി പള്ളി കമ്മറ്റിയുടെ സഹായം ബിന്ദു തേടിയത്.

ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിക്കും മതത്തിന്റെ വേലിക്കെട്ടുകൾ ഒരു തടസ്സം ആയില്ല. ചേരാവള്ളി അമൃതാഞ്ജലിയിൽ ബിന്ദുവിന്റെയും പരേതനായ അശോകന്റെയും മകൾ അഞ്ജുവും കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കടത്ത് തറയിൽ ശശിധരന്റെയും മിനിയുടെയും മകൻ ശരത്തും 19നു ചേരാവള്ളി ജമാഅത്ത് പള്ളി അങ്കണത്തിൽ വിവാഹിതരാകും; സമയം 11.30നും 12.30നുമിടയിൽ.

വാടകവീട്ടിലാണു ബിന്ദും മൂന്നു മക്കളും താമസിക്കുന്നത്. ഭർത്താവ് അശോകൻ രണ്ടു വർഷം മുൻപു മരിച്ചു. അയൽക്കാരനായ ജമാഅത്ത് സെക്രട്ടറി നുജുമുദ്ദീൻ ആലുംമൂട്ടിലിന്റെ നിർദ്ദേശപ്രകാരമാണു ബിന്ദു ജമാഅത്ത് കമ്മിറ്റിയോടു സഹായം തേടിയത്. സഹോദരിക്കു ചെയ്തു കൊടുക്കേണ്ട നന്മയാണതെന്നു കമ്മിറ്റി തിരിച്ചറിഞ്ഞു. ചെലവ് വഹിക്കാൻ ഒരു ജമാഅത്ത് അംഗം മുന്നോട്ടുവന്നു. കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനെത്തിയ വിശ്വാസികളെ അറിയിച്ചപ്പോൾ അവരും പിന്തുണച്ചു.

ജമാഅത്ത് കമ്മിറ്റി തയാറാക്കിയ വിവാഹക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ മതസൗഹാർദ മാതൃകയായി പ്രചരിക്കുകയാണ്. അഞ്ജുവും സഹോദരി അമൃതാഞ്ജലിയും സാമ്പത്തിക പ്രയാസം കാരണം പ്ലസ് ടു കഴിഞ്ഞു പഠനം നിർത്തുകയായിരുന്നു. ആനന്ദാണ് ഇളയ സഹോദരൻ. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP