Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോറിസ്‌കോയിൻ തട്ടിപ്പ്: സ്‌പോക്കൺ ഇംഗ്ലീഷ് അദ്ധ്യാപകൻ അറസ്റ്റിൽ

മോറിസ്‌കോയിൻ തട്ടിപ്പ്: സ്‌പോക്കൺ ഇംഗ്ലീഷ് അദ്ധ്യാപകൻ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: മോറിസ്‌കോയിൻ തട്ടിപ്പ് കേസിലെ മുഖ്യ പ്രതികളിലൊരാൾ കണ്ണൂരിൽ പിടിയിലായി. കോയമ്പത്തൂർ സിദ്ധാപുത്തൂർ സ്വദേശി പി.കെ.രഞ്ജിത്തിനെയാണ് (47) പൊലിസ് അറസ്റ്റു ചെയ്തത്. ഇയാളുടെ തറവാട് വീട് കണ്ണൂർ കല്യാശേരിയിലാണ്. കണ്ണൂർ സിറ്റി അഡീഷണൽ എസ്‌പി പി.പി സദാനന്ദനാണ് പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ അറസ്റ്റു ചെയ്തത് എൽ.ആർ ട്രേഡിങ് നെറ്റ് വർക്ക് പിരമിഡിൽ ഒന്നാം സ്ഥാനത്ത് ഇയാളും രണ്ടാം സ്ഥാനത്ത് മലപ്പുറം പൂക്കോട്ടു പാടം സ്വദേശി നിഷാദ് കിളിയടുക്കലുമാണ്.

ബംഗ്‌ളൂരിൽ ജയാ നഗറിൽ ഉണ്ടായിരുന്നു എ.ആർ ട്രേഡിങ് ഓഫീസിൽ മാനേജരായും രഞ്ജിത്ത് പ്രവർത്തിച്ചിട്ടുണ്ട്. ഇംഗ്‌ളീഷ് ഭാഷയിലും സാങ്കേതിക വിദ്യയിലും പ്രാവീണ്യമുള്ള രഞ്ജിത്ത് നിഷാദിനൊപ്പം ചേർന്ന് തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നു. നേരത്തെ സ്‌പോക്കൺ ഇംഗ്‌ളീഷ് അദ്ധ്യാപകനായിരുന്ന ഇയാൾ സ്റ്റഡി മോജോയെന്ന പേരിൽ ഇ-ലേണിങ് ആപ്‌ളിക്കേഷൻ തയ്യാറാക്കി അതു വാഗ്ദ്ധാനം ചെയ്താണ് ട്രേഡിങ് കമ്പിനി രൂപീകരിച്ചു കോടികൾ പിരിച്ചെടുത്തത്.

പിന്നീടാണ് മോറിസ്‌കോയിൻ വാഗ്ദ്ധാനവുമായി രംഗത്തെത്തിയത്. ഈ കേസിൽ നേരത്തെ കണ്ടെത്തിയ 36 കോടിക്ക് പുറമേ പ്രതികളുടെ ഭൂസ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ചതായും അസി. പൊലിസ് കമ്മിഷണർ പി.പി സദാനന്ദൻ അറിയിച്ചു. കണ്ണൂർ ഡി.എച്ച് ക്യൂ എസ്‌ഐ ഡിജേഷ്, പ്രബോഷനറി എസ്‌ഐ ആൽബി. സിറ്റി എസ്‌ഐ സുമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP