Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

കഴിഞ്ഞ പത്ത് വർഷത്തിനിടെ ചെറുതും വലുതുമായ ആയ്യായിരത്തോളം കാട്ടുതീകൾ: കേരളത്തിൽ മാത്രം കത്തിനശിച്ചത് അരലക്ഷത്തിലേറെ ഏക്കർ കാടുകൾ; വേനൽച്ചൂട് ഏറുന്നതിനാൽ ഫെബ്രുവരി മുതൽ മെയ്‌ വരെയുള്ള സമയം അതിജാഗ്രത; വനമേഖലയിൽ മൂന്നു പേരുടെ ജീവനെടുത്ത തീ മനുഷ്യനിർമ്മിതിയാണെന്ന് സംശയിക്കുന്നതായി വനംവകുപ്പും

കഴിഞ്ഞ പത്ത് വർഷത്തിനിടെ ചെറുതും വലുതുമായ ആയ്യായിരത്തോളം കാട്ടുതീകൾ: കേരളത്തിൽ മാത്രം കത്തിനശിച്ചത് അരലക്ഷത്തിലേറെ ഏക്കർ കാടുകൾ; വേനൽച്ചൂട് ഏറുന്നതിനാൽ ഫെബ്രുവരി മുതൽ മെയ്‌ വരെയുള്ള സമയം അതിജാഗ്രത; വനമേഖലയിൽ മൂന്നു പേരുടെ ജീവനെടുത്ത തീ മനുഷ്യനിർമ്മിതിയാണെന്ന് സംശയിക്കുന്നതായി വനംവകുപ്പും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കൊറ്റമ്പത്തൂർ വനമേഖലയിൽ മൂന്നു പേരുടെ ജീവനെടുത്ത തീ പൂർണമായും അണച്ചതോടെ വലിയൊരു പ്രതിസന്ധിയിൽ നിന്നാണ് വഴി മാറിയിരിക്കുന്നത്. കൊറ്റകമ്പൂരിലെ ഇല്ലിക്കൽ മല പൂർണമായും കത്തി നശിച്ചു. തീ അണച്ചു കഴിഞ്ഞ്ു ബാക്കിപത്രം പോലെ മലയുടെ ചെരുവുകളിൽ തലേന്ന് ഉച്ചക്ക് പടർന്ന തീയുടെ ശേഷിപ്പ് ഇപ്പോഴും ബാക്കി. താഴ്‌വാരത്തെ മനുഷ്യരുടെ ആശങ്കയും ചെറുതല്ലായിരുന്നു. തീയിൽ അകപ്പെട്ട വേലായുധന്റെയും ദിവാകരന്റെയും ശരീരങ്ങൾ കത്തിയമർമ്മ വഴികളിലൂടെയാണ് കൊണ്ടുപോയതും നാട്ടുകാരുടെ നൊമ്പരമായി ഇപ്പോഴും ബാക്കിയാവുന്നു.

കൂടാതെ, കാട്ടുതീ മനുഷ്യ നിർമ്മിതമാണെന്ന് ആരോപണങ്ങൾ ഇതിനിടെ ശക്തമാകുകയാണ്. വനം വകുപ്പും ഇത് സംശയിക്കുന്നു. കേസെടുത്ത് അന്വേഷണം തുടങ്ങി കഴിഞ്ഞു. കാട്ടു തീ ആകസ്മികമായി ഉണ്ടായതല്ലെന്ന സംശയമാണ് വനംവകുപ്പിന്. മനുഷ്യനിർമ്മിതിയാണ് ഈ കാട്ടുതീയെന്ന് സംശയിക്കുന്നു. ഇതു ശരിയാണോയെന്ന് പരിശോധിക്കാൻ പൊലീസും വനംവകപ്പും സംയുക്തമായ അന്വേഷണം തുടങ്ങി. കാട്ടു തീയിൽ പൊലിഞ്ഞ മൂന്നു വനംവകുപ്പ് ജീവനക്കാരുടേയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയിരുന്നു.

അതേസമയം, കേരളത്തിൽ ഒരു പതിറ്റാണ്ടിനിടെ കത്തിനശിച്ചത് അരലക്ഷത്തിലേറെ ഏക്കർ കാട്. ചെറുതും വലുതുമായ അയ്യായിരത്തോളം കാട്ടുതീ സംഭവങ്ങളാണ് 2009-10 മുതൽ 2018-19 വരെ ഉണ്ടായത്. ഇതിൽ 60,626 ഏക്കർ കാട് കത്തി. 2020 ജനുവരിമുതൽ ഫെബ്രുവരിവരെമാത്രം 424 ഏക്കർ കാട് കത്തി. നൂറോളം കാട്ടുതീ സംഭവങ്ങളാണ് രണ്ടുമാസംപോലും തികയുംമുമ്പ് ഉണ്ടായിരിക്കുന്നത്. വേനൽച്ചൂട് ഏറുന്നതിനാൽ ഫെബ്രുവരി മുതൽ മെയ്‌ വരെയുള്ള സമയം അതിജാഗ്രതവേണ്ട കാലമാണ്. ജനുവരി മുതൽതന്നെ കാട് ഉണങ്ങാൻ തുടങ്ങിയിട്ടുണ്ട്. ഇത് കാട്ടുതീ സാധ്യത കൂട്ടുന്നു.

വനംവകുപ്പിന്റെ തെക്കന്മേഖലയുടെ പരിധിയിലുള്ള കൊല്ലം, ഹൈറേഞ്ച് സർക്കിളും പെരിയാർ കടുവാസങ്കേതവുമുള്ള കോട്ടയം, മധ്യസർക്കിളിലുള്ള തൃശ്ശൂർ, കിഴക്കൻ സർക്കിളിലുള്ള പാലക്കാട് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കാട്ടുതീ ഉണ്ടായത്. കാട്ടുതീ മൂലം ഏറ്റവും നഷ്ടമുണ്ടായത് 2010-11ൽ ആണ്. 1017 സംഭവങ്ങളിലായി 14,000 ഏക്കർ കാട് കത്തിയിരുന്നു. കാട്ടുതീയിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് താൽക്കാലിക ധനസഹായമായി 7.5 ലക്ഷം വീതം അനുവദിക്കും മന്ത്രി അഡ്വ കെ. രാജു വ്യക്തമാക്കി. .തൃശ്ശൂർ വടക്കാഞ്ചേരി കൊറ്റമ്പത്തൂരിൽ കാട്ടുതീ തടയാൻ ശ്രമിക്കവേ മരണപ്പെട്ട ഫോറസ്റ്റ് വാച്ചർമാരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായമായി 7.5 ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. 5 ലക്ഷം രൂപ സർക്കാരിൽ നിന്നാണ് ഇപ്പോൾ അനുവദിക്കുക.ഇതിന് പുറമേ പെരിയാർ ടൈഗർ ഫൗണ്ടേഷനിൽ നിന്നും 2.5 ലക്ഷം രൂപ കൂടി അനുവദിക്കാൻ മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു.

കാട്ടുതീയിൽപ്പെട്ട് മരണമടഞ്ഞവരുടെ കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകുന്ന കാര്യത്തിൽ സർക്കാർ തലത്തിൽ ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മരണാനന്തര ചടങ്ങുകൾക്കും ചികിത്സയ്ക്കുമുള്ള ചെലവുകൾ സർക്കാർ വഹിക്കും.കാട്ടുതീക്കെതിരെ പ്രതിരോധനടപടികൾ സ്വീകരിക്കുന്നതിൽ എച്ച്എൻഎല്ലിന്റെ ഭാഗത്തുനിന്ന് അശ്രദ്ധ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും.

കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ അനുയോജ്യമായ നടപടികൾ സ്വീകരിക്കുമെന്നും വനം മന്ത്രി പറഞ്ഞു.വടക്കാഞ്ചേരി പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ എച്ച് എൻ എൽ പ്ലാന്റേഷനിൽ ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായ കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മൂന്ന് വാച്ചർമാർ മരിച്ചത്.പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബൽ വാച്ചർ ദിവാകരൻ കെ യു, താൽക്കാലിക വാച്ചമാരായ വേലായുധൻ എ.കെ., ശങ്കരൻ വി.എ. എന്നിവരാണ് മരിച്ചത്.

വർഷം, കാട്ടുതീ സംഭവങ്ങൾ, നശിച്ചത് (ഏക്കറിൽ)

2009-10 460 5841

2010-11 1017 14,000

2011-12 504 5,830

2012-13 525 6,506

2013-14 339 4,190

2014-15 486 4,339

2015-16 564 5,001

2016-17 737 7,398

2017-18 330 3,160

2018-19 583 4,420

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP