Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചിയിൽ നിന്ന് സൗദിയിലേക്ക് കൂടുതൽ സർവീസുകളുമായി ഇൻഡിഗോ; സർവ്വീസുകൾ 15 ൽ നിന്ന് 29 ആകും

കൊച്ചിയിൽ നിന്ന് സൗദിയിലേക്ക് കൂടുതൽ സർവീസുകളുമായി ഇൻഡിഗോ; സർവ്വീസുകൾ 15 ൽ നിന്ന് 29 ആകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇൻഡിഗോ എയർലൈൻസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സൗദി അറേബ്യയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു. ജൂൺ 15 മുതൽ ജിദ്ദയിലേക്കും ദമ്മാമിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തും.

നിലവിൽ കൊച്ചിയിൽ നിന്നും സൗദി എയർലൈൻസും എയർ ഇന്ത്യ എക്സ്പ്രസും സൗദിയിലേക്ക് സർവീസ് നടത്തുന്നുണ്ട്. രണ്ട് വിമാന കമ്പനികളും കൂടി ആഴ്ചയിൽ ആകെ 15 സർവീസുകളാണ് നടത്തുന്നത്.

ഇൻഡിഗോ കൂടി സർവീസുകൾ തുടങ്ങുന്നതോടെ സൗദിയിലേക്കുള്ള സർവീസുകളുടെ എണ്ണം ആഴ്ചയിൽ 29 ആകും. സൗദിയിലേക്ക് നേരിട്ടുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകും ഇൻഡിഗോയുടെ പുതിയ സർവീസുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP