Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കായംകുളത്ത് പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പു നടത്തിയ സംഘത്തിൽ കൂടുതൽ പേർ; മറ്റുള്ളവരും ഉടൻ അറസ്റ്റിലാകുമെന്ന് പൊലീസ്; പരിശോധനയിൽ കണ്ടെടുത്തത് പൊലീസ് ബാഡ്ജുകളും യൂണിഫോമും മുതൽ സീലുകളും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളും വരെ; അന്വേഷണം തിരുവനന്തപുരത്തേക്കും

കായംകുളത്ത് പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പു നടത്തിയ സംഘത്തിൽ കൂടുതൽ പേർ; മറ്റുള്ളവരും ഉടൻ അറസ്റ്റിലാകുമെന്ന് പൊലീസ്; പരിശോധനയിൽ കണ്ടെടുത്തത് പൊലീസ് ബാഡ്ജുകളും യൂണിഫോമും മുതൽ സീലുകളും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളും വരെ; അന്വേഷണം തിരുവനന്തപുരത്തേക്കും

മറുനാടൻ മലയാളി ബ്യൂറോ

കായംകുളം: പൊലീസിന്റെ പേരിൽ റിക്രൂട്ടമെന്റ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. റിമാൻഡിലായ കോട്ടയം കൊല്ലാട് വട്ടക്കുന്നേൽ ഷൈമോൻ. പി പോൾ, കോട്ടയം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു, ആലപ്പുഴ കലവൂർ കുളങ്ങയിൽ മനു, എറണാകുളം പൊന്നാരിമംഗലം പുളിത്തറ മനു ഫ്രാൻസിസ്, പത്തനംതിട്ട തീയാടിക്കൽ കണ്ടത്തിങ്കൽ സോണി തോമസ് എന്നിവരെ കസറ്റഡിയിൽ വാങ്ങി പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്ലാണ് കുടുതൽ പേർ തട്ടിപ്പ് സംഘത്തിലുണ്ടെന്ന് വ്യക്തമായത്. പ്രതികളുമായി തെളിവെടുപ്പും നടത്തി.

തട്ടിപ്പു നടത്തിവന്ന ആരുഢത്ത് ജംഗ്ഷനു സമീപമുള്ള ഒരു കല്യാണവീട്ടിൽ എത്തി തങ്ങൾ പൊലീസുകാരാണെന്നും വീടുകളിൽ അനാവശ്യമായ ശബ്ദം ഉണ്ടാക്കരുതെന്നും അത് തങ്ങളുടെ ജോലിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്ന് കാട്ടി വിവാഹ വീട്ടിൽ പാട്ട് വച്ചിരുന്ന മൈക്കുകൾ ഓഫ് ചെയ്‌തെന്നും നാട്ടുകാർ പറഞ്ഞതായി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പിടികൂടാനുള്ളവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. സംഘത്തിനെതിരെ ഏഴോളം പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.

തിരുവനന്തപുരം കേന്ദ്രീകരിച്ചും സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും അന്വേഷണം തിരുവനന്തപുരത്തേക്കും വ്യാപിപ്പിക്കേണ്ടി വരുമെന്നും പൊലീസ് പറഞ്ഞു. റിക്രൂട്ട്മെന്റ് തട്ടിപ്പിനിരയായവരുടേത് കൂടാതെ സാധനങ്ങൾ വാങ്ങിയ വകയിൽ 13000 രൂപ ലഭിക്കാനുണ്ടെന്ന് വ്യാപാരിയുടെ പരാതിയുൾപ്പടെയുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒന്നാം തീയതി വ്യാജ റിക്രൂട്ടമെന്റ് നടത്തി വന്ന ചേരാവള്ളി ആരുഢത്ത് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ കായംകുളം സി ഐ പി കെ സാബുവിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയാണ് പ്രതികളെ പിടികൂടിയത്.

പൊലീസിന്റെ ബാഡ്ജുകൾ, യൂണിഫോം, ലെറ്റർ പാടുകൾ, സീലുകൾ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റുകൾ എന്നിവ റെയ്ഡിൽ കണ്ടെത്തി. ഓഫീസ് ഓഫ് ദ ട്രാഫിക് ട്രെയിൻഡ് പൊലീസ് ഫോഴ്‌സ് എന്ന ബോർഡ് വ്യാജ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന് മുന്നിൽ സ്ഥാപിച്ചാണ് ഇവർ തട്ടിപ്പ് നടത്തിവന്നത്. പലരിൽ നിന്നും ട്രാഫിക്ക് പൊലീസിലും ട്രാഫിക് വാർഡൻ തസ്തികകളിലും ജോലി നൽകാമെന്ന് വാഗ്ദാനം നൽകി ഇവർ പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരാളിന്റെ കയ്യിൽ നിന്നും നാലായിരം രൂപ ഈടാക്കിയാണ് തട്ടിപ്പ് നടത്തി വന്നത്. താമരക്കുളം സ്വദേശി സഞ്ചുവിന്റെ പരാതിയെ തുടർന്നാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP