Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭാര്യയുമൊത്ത് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച യുവാവിന് നേരെ സദാചാര ആക്രമണം; ബൈക്കിലെത്തിയ യുവാവിന് മർദിച്ചത് ഇരുട്ടിന്റെ മറവിൽ നിന്നെത്തിയ ഒരുകൂട്ടം ആളുകൾ; മർദിച്ച അവശനാക്കിയ ശേഷം മദ്യലഹരിയിൽ വീണ് കിടന്നെന്ന് വാദിച്ച് ആശുപത്രിയിലാക്കി; മർദനത്തിന് ഇരയായ യുവാവിന്റെ പരാതിയിൽ നാല് പേർ മൂന്ന് പേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഭാര്യയുമൊത്ത് ഇരുചക്ര വാഹനത്തിലെത്തിയ യുവാവിന് സദാചാര ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. പെരുമ്പാവൂർ രായമംഗലം പീച്ചനാംമുകളിൽ വാടകക്ക് താമസിക്കുന്ന പുത്തൻവീട്ടിൽ ശ്രീജേഷിനാണ് മർദനമേറ്റത്. ഇതുമായി ബന്ധപ്പെട്ട് രായമംഗലം സ്വദേശികളായ കിരൺ, കണ്ണൻ, ജോബി എന്നിവർക്കെതിരെ കുറുപ്പംപടി പൊലീസ് ക്രിമിനൽ നടപടി നിയമം 323, 324, 308, 34 വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതികൾ ഇപ്പോൾ ഒളിവിലാണെന്നാണ് ലഭ്യമാകുന്ന വിവരം.

ഇക്കഴിഞ്ഞ 16-ാം തീയതി രാത്രി 11.15നാണ് സംഭവം. സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം കഴിച്ച് മടങ്ങിവന്ന ശ്രീജേഷും ഭാര്യയും സ്വന്തം വീട്ടു പടിക്കലെത്തിയപ്പോൾ മാർഗതടസമായിരുന്ന മറ്റൊരു വാഹനം മാറ്റിവെക്കാനായി ബൈക്കിൽ നിന്നിറങ്ങി. അപ്പോൾ ഇരുളിന്റെ മറവിൽ നിന്നുമെത്തിയ പ്രതികൾ ഇവരെ ആക്രമിക്കുകയായിരുന്നു. തന്റെ ഇരു കരണത്തും ഇവർ മാറിമാറി അടിച്ചെന്നും ഉയർത്തിയെടുത്ത് നിലത്തിട്ട് ചവിട്ടിയെന്നും എന്തോ വസ്തു ഉപയോഗിച്ച് തലയിൽ അടിച്ച് പരിക്കേൽപ്പിച്ചു എന്നും ശ്രീജേഷ് പറഞ്ഞു. പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന്റെ തലക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചുണ്ടിന് മുറിവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ഇതുവഴി വന്ന ശ്രീജേഷിന്റ സുഹൃത്ത് നിർബന്ധിച്ചതു മൂലമാണ് യുവാവിനെ ആശുപത്രിയിലാക്കാൻ പ്രതികൾ തയ്യാറായത്. ബോധരഹിതനായ ശ്രീജേഷിന് മദ്യപിച്ച് വാഹനത്തിൽ നിന്ന് വീണ് പരുക്കേറ്റതാണെന്ന് പറഞ്ഞാണ് ഇയാളെ പ്രതികൾ പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ എത്തിച്ചത്. ബോധം തെളിഞ്ഞപ്പോൾ മർദന വിവരം പറഞ്ഞെങ്കിലും ഇത് ചെവിക്കൊള്ളാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്ന് ശ്രീജേഷ് പറഞ്ഞു.

പിന്നീട് കളമശ്ശേരി, കോട്ടയം മെഡിക്കൽ കോളേജുകളിലെ വിദഗ്ദ്ധ പരിശോധനക്ക് ശേഷം വീണ്ടും പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ തന്നെ ശ്രീജേഷ് എത്തി. ഇക്കാര്യങ്ങൾ പൊലീസിലെ അറിയിക്കുന്നത് ആശുപത്രി അധികൃതർ മനഃപൂർവം വൈകിപ്പിച്ചു എന്ന് ശ്രീജേഷ് പറഞ്ഞു. പിന്നീട് ഉന്നത റവന്യു പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളാണ് പ്രതികൾക്കെതിരെ നടപടിയെടുക്കാൻ കാരണമായത്. അനാവശ്യമായി തനിക്കെതിരെ സദാചാരാക്രമണം നടത്തിയവരെ എത്രയും വേഗം നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് ശ്രീജേഷ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP