Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയനാട്ടിൽ യുവാവിന് നേരെ സദാചാര ആക്രമണം; നഗ്നനാക്കി കൈകൾ കെട്ടിയിട്ട് മർദിച്ചു; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരണവും; കണ്ടാലറിയുന്ന നാലുപേർക്കെതിരെ കേസെടുത്ത് പൊലീസ്

വയനാട്ടിൽ യുവാവിന് നേരെ സദാചാര ആക്രമണം; നഗ്നനാക്കി കൈകൾ കെട്ടിയിട്ട് മർദിച്ചു; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരണവും; കണ്ടാലറിയുന്ന നാലുപേർക്കെതിരെ കേസെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: വയനാട്ടിൽ യുവാവിന് നേരെ സദാചാര ആക്രമണം. യുവാവിനെ നഗ്‌നനാക്കി കൈകൾ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. തുടർന്ന് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. സ്ത്രീകളെ നിരന്തരമായി ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് യുവാവിനെ സംഘം ആക്രമിച്ചത്. വടിയും കമ്പിയും ഉപയോഗിച്ചായിരുന്നു മർദ്ദനം.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തതായി മീനങ്ങാടി പൊലീസ് പറഞ്ഞു. ക്രൂരമായ മർദനമാണ് തന്റെ ഭർത്താവിനെതിരെ ഒരു സംഘം ആളുകൾ നടത്തിയതെന്ന് മർദ്ദനമേറ്റ യുവാവിന്റെ ഭാര്യയും പറഞ്ഞു.

യുവാവിനെതിരെ നടന്നത് സദാചാര ഗൂണ്ടാ ആക്രമണം തന്നെയെന്നാണ് പ്രദേശവാസികൾ പറയുന്നത്.പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കണ്ടാലറിയുന്ന നാല് പേർക്കെതിരെയാണ് കേസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP