Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാപ്പിൽ ബീച്ചിൽ സദാചാര പൊലീസ് ചമഞ്ഞെത്തിയ നാലംഗ സംഘം യുവതിയേയും യുവാവിനെയും ആക്രമിച്ചു; ഇരുവരേയും അടിച്ചു വീഴ്‌ത്തിയ സംഘം യുവതിയുടെ ഒന്നര പവന്റെ മാലയും 20,000 രൂപയുടെ മൊബൈൽ ഫോണും കവർന്നു

കാപ്പിൽ ബീച്ചിൽ സദാചാര പൊലീസ് ചമഞ്ഞെത്തിയ നാലംഗ സംഘം യുവതിയേയും യുവാവിനെയും ആക്രമിച്ചു; ഇരുവരേയും അടിച്ചു വീഴ്‌ത്തിയ സംഘം യുവതിയുടെ ഒന്നര പവന്റെ മാലയും 20,000 രൂപയുടെ മൊബൈൽ ഫോണും കവർന്നു

തിരുവനന്തപുരം: വർക്കല കാപ്പിൽ ബീച്ചിൽ സദാചാര ഗുണ്ടകളുടെ വിളയാട്ടം. ബീച്ചിലെത്തിയ യുവതിയേയും സുഹൃത്തിനേയും നാലംഗ സംഘം ആക്രമിച്ച ശേഷം യുവതിയുടെ കഴുത്തിൽ കിടന്ന ഒന്നര പവന്റെ മാലയും 20,000 രൂപയുടെ മൊബൈൽ ഫോണും തട്ടിയെടുത്തു. കിഴക്കേക്കോട്ടയിലെ ഒരു സ്വകാര്യ െൈമബൈൽ ഷോറൂം മാനേജരായ തിരുവല്ലം സ്വദേശിയായ 21 കാരിയും സുഹൃത്തുമാണ് അക്രമത്തിനിരയായത്. ഇന്നലെ വൈകുന്നേരം 3.15 ഓടെയായിരുന്നു സംഭവം.

ഉച്ചതിരിഞ്ഞ് ബീച്ചിലെത്തിയ യുവതിയും സുഹൃത്തും കാപ്പിൽബീച്ചിലെ ആളൊഴിഞ്ഞ സ്ഥലത്തെ കാറ്റാടിക്കൂട്ടത്തിനിടയിൽ ഇരിക്കുകയായിരുന്നു. അൽപ്പസമയത്തിനകം ഇവരുടെ സമീപത്തെത്തിയ നാലംഗ സംഘം ഇവരെ ചോദ്യം ചെയ്തശേഷം മർദ്ദിക്കുകയായിരുന്നു. യുവതിയെയും സുഹൃത്തിനെയും അടിച്ചുവീഴ്‌ത്തിയ സംഘം യുവതിയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നരപവൻ മാലയും ഇവരുടെ 20,000 രൂപ വിലയുള്ള മൊബൈൽഫോണും കവർന്നു. കവർച്ചയ്ക്ക് ശേഷം സംഘം രക്ഷപ്പെട്ടു.

നാട്ടുകാരായ ചിലരെയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. അയിരൂർ പൊലീസെത്തി ഇവരെ ആശുപത്രിയിലെത്തിച്ചശേഷം മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. കാപ്പിലും പരിസരത്തുമുള്ള സ്ഥിരം കുറ്റവാളികളുടേതുൾപ്പെടെ ചിലരുടെ ഫോട്ടോകൾ പൊലീസ് ഇവരെ കാണിച്ചെങ്കിലും അക്രമികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ആറ്റിങ്ങൽ ഡിവൈ.എസ്‌പി അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP