Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചരിത്രത്താളിൽ ഇടംനേടി മൂലമറ്റം വൈദ്യുതി പദ്ധതി; പതിനായിരം കോടി കടന്ന് വൈദ്യുതി ഉൽപാദനം; ഒരു ജലവൈദ്യുതി നിലയത്തിൽ നിന്ന് ഇത്രയും വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ഇതാദ്യം

ചരിത്രത്താളിൽ ഇടംനേടി മൂലമറ്റം വൈദ്യുതി പദ്ധതി; പതിനായിരം കോടി കടന്ന് വൈദ്യുതി ഉൽപാദനം; ഒരു ജലവൈദ്യുതി നിലയത്തിൽ നിന്ന് ഇത്രയും വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ഇതാദ്യം

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ: രാജ്യത്തിന്റെ ചരിത്രത്താളിൽ ഇടംനേടി മൂലമറ്റം വൈദ്യുതി പദ്ധതി. മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉൽപാദനം 10,000 കോടി യൂണിറ്റ് കടന്നാണ് സർവകാല റെക്കോഡിട്ടിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു ജലവൈദ്യുതി നിലയത്തിൽ നിന്ന് ഇത്രയും വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഇന്നലെ വൈകിട്ടു വരെയുള്ള കണക്കനുസരിച്ച് 1,00,003.22 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു.

കെഎസ്ഇബിയുടെ ആഘോഷം വൈദ്യുതി മന്ത്രി എം.എം. മണി തിരുവനന്തപുരത്തു നിന്ന് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ഇടുക്കിയിൽ രണ്ടാമത്തെ വൈദ്യുത ഉൽപാദന നിലയത്തിന്റെ രൂപരേഖ തയാറാക്കുന്നതിനായി കേന്ദ്രസർക്കാർ സ്ഥാപനമായ വാപ്‌കോസിനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു.
നിലയത്തെ ആദരിച്ചുള്ള ശിലാഫലകവും സ്ഥാപിച്ചു. കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എൻ.എസ്. പിള്ള മൂലമറ്റം സന്ദർശിച്ചു. 1976 ഫെബ്രുവരി 12 നാണ് നിലയം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്തത്.

പ്രതിവർഷം 2398 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള കേരളത്തിലെ ഏറ്റവും വലിയ വൈദ്യുത പദ്ധതിയാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുത നിലയവും മൂലമറ്റത്തേതു തന്നെ. സംസ്ഥാനത്തെ ആവശ്യത്തിന്റെ മൂന്നിലൊന്നു വൈദ്യുതി ഇവിടെയാണ് ഉൽപാദിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP