Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

അഞ്ച് കോടി ബമ്പർ അടിച്ച സന്തോഷത്തിൽ ലോട്ടറി ടിക്കറ്റ് നൽകിയത് ബാങ്കിൽ; അക്കൗണ്ടിലേക്ക് തുക മാറ്റരുതെന്ന് ആവശ്യപ്പെട്ടത് ഡിവൈ.എസ്‌പി; പിന്നീട് അറിഞ്ഞത് ടിക്കറ്റ് തന്റേതാണെന്ന് പറഞ്ഞ് മറ്റൊരാൾ കൂടി വന്നിട്ടുണ്ടെന്ന്; അറസ്റ്റുചെയ്‌തേക്കുമെന്ന ആശങ്കയിൽ മുൻകൂർജാമ്യത്തിനപേക്ഷിച്ച് നാട്ടിൽ പോലും നിൽക്കാൻ പറ്റാത്ത അവസ്ഥയിൽ 'ഭാഗ്യവാൻ'; ടിക്കറ്റ് ഫോറൻസിക് പരിശോധനയ്ക്കയച്ച് പൊലീസ്

അഞ്ച് കോടി ബമ്പർ അടിച്ച സന്തോഷത്തിൽ ലോട്ടറി ടിക്കറ്റ് നൽകിയത് ബാങ്കിൽ; അക്കൗണ്ടിലേക്ക് തുക മാറ്റരുതെന്ന് ആവശ്യപ്പെട്ടത് ഡിവൈ.എസ്‌പി; പിന്നീട് അറിഞ്ഞത് ടിക്കറ്റ് തന്റേതാണെന്ന് പറഞ്ഞ് മറ്റൊരാൾ കൂടി വന്നിട്ടുണ്ടെന്ന്; അറസ്റ്റുചെയ്‌തേക്കുമെന്ന ആശങ്കയിൽ മുൻകൂർജാമ്യത്തിനപേക്ഷിച്ച് നാട്ടിൽ പോലും നിൽക്കാൻ പറ്റാത്ത അവസ്ഥയിൽ 'ഭാഗ്യവാൻ'; ടിക്കറ്റ് ഫോറൻസിക് പരിശോധനയ്ക്കയച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മൺസൂൺ ബമ്പർ ലോട്ടറി ടിക്കറ്റിലെ വിവാദം അവസാനിക്കുന്നില്ല. സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റിന് അവകാശവാദവുമായി രണ്ട് പേരെത്തിയപ്പോൾ കുഴങ്ങിയത് പൊലീസും. . ജൂലായ് 18-ന് നറുക്കെടുത്ത കേരളസംസ്ഥാന ഭാഗ്യക്കുറിയുടെ മൺസൂൺ ബമ്പറാണ് ഇപ്പോൾ കുരുക്കിലായിരിക്കുന്നത്.

നറുക്കുവന്ന ടിക്കറ്റ് ബാങ്കിൽ നൽകിയ പറശ്ശിനിക്കടവിലെ പി.എം.അജിതന് സമ്മാനത്തുക അംഗീകരിച്ചുവന്നിട്ടും കൈപ്പറ്റാൻ സാധിക്കുന്നില്ല. കൂടാതെ അറസ്റ്റുചെയ്‌തേക്കുമെന്ന ആശങ്കയിൽ മുൻകൂർജാമ്യത്തിനപേക്ഷിച്ച് നാട്ടിൽ പോലും നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് അജിതനിപ്പോൾ. ലോട്ടറിവകുപ്പിൽനിന്ന് ടിക്കറ്റ് വാങ്ങി ഫൊറൻസിക് പരിശോധനയ്ക്കയക്കാനാണ് പൊലീസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കേസന്വേഷിക്കുന്ന ഇൻസ്‌പെക്ടർ സത്യനാഥൻ തിരുവനന്തപുരത്തേക്ക് പോകും.

ഒന്നാം സമ്മാനമായ അഞ്ചുകോടിരൂപയ്ക്കർഹമായ ടിക്കറ്റ് ജൂലായ് 22-നാണ് അജിതൻ പുതിയതെരുവിലെ കനറാ ബാങ്ക് ശാഖയിൽ ഏൽപ്പിച്ചത്. 23-ന് ടിക്കറ്റ് തിരുവനന്തപുരത്തെ സംസ്ഥാന ഭാഗ്യക്കുറി ഓഫീസിലെത്തി. പരിശോധനകൾക്കുശേഷം സമ്മാനത്തുക അജിതന്റെ പേരിൽ നൽകാൻ ബാങ്കിലേക്കയച്ചു. ഇതിനിടെ, തത്കാലം അജിതന്റെ അക്കൗണ്ടിലേക്ക് തുക മാറ്റരുതെന്ന് തളിപ്പറമ്പ് ഡിവൈ.എസ്‌പി. ടി.കെ.രത്‌നകുമാർ രേഖാമൂലം ആവശ്യപ്പെട്ടു.

തന്റെ പക്കൽനിന്ന് നഷ്ടപ്പെട്ട ടിക്കറ്റാണ് അജിതൻ ബാങ്കിൽ നൽകിയതെന്നവകാശപ്പെട്ട് കോഴിക്കോട് പുതിയങ്ങാടിക്കടുത്ത് കക്കഷ്ണപറമ്പിലെ ടാക്‌സി ഡ്രൈവർ മുനിയൻ നൽകിയ പരാതിയാണ് ഡിവൈ.എസ്‌പി.യുടെ നടപടിക്കാധാരം.മുനിയൻ ജൂൺ 16-ന് പറശ്ശിനിക്കടവിൽനിന്നെടുത്ത ടിക്കറ്റ് ജൂൺ 29-ന് വീണ്ടും അവിടെയെത്തിയപ്പോൾ നഷ്ടപ്പെട്ടുവെന്നാണ് പരാതി. പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ച പേഴ്സിലായിരുന്നു ടിക്കറ്റെന്നും പേഴ്സ് പോക്കറ്റടിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. പേഴ്സ് വീണുപോയതാകാമെന്ന് കരുതിയെന്നും അതിനാലാണ് പൊലീസിലോ ക്ഷേത്രം ഓഫീസിലോ പരാതി നൽകാതിരുന്നതെന്നും പിന്നീട് പൊലീസിന്റെ ചോദ്യംചെയ്യലിൽ മുനിയൻ പറഞ്ഞു.ടിക്കറ്റിന്റെ പിന്നിൽ പേരും ഫോൺ നമ്പറും എഴുതിയിട്ടുണ്ടെന്നും പരാതിയിൽ വ്യക്തമാക്കി.

ജൂൺ 16-നും 29-നും മുനിയൻ പറശ്ശിനിമടപ്പുരയിലെത്തിയെന്നത് ശരിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ടിക്കറ്റിന്റെ നമ്പർ വീട്ടിലെ കലണ്ടറിൽ എഴുതിവെച്ചെന്നും ജൂലായ് 24-നാണ് ഈ നമ്പറുള്ള ടിക്കറ്റിനാണ് ബമ്പറടിച്ചതെന്ന് മനസ്സിലായതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. തുടർന്ന് പരാതിയിൽ തളിപ്പറമ്പ് ഇൻസ്‌പെക്ടർ കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ടിക്കറ്റിന്റെ പിന്നിൽ അജിതൻ പേരെഴുതി ഒപ്പിട്ടിട്ടുണ്ടെന്ന് മനസ്സിലായി. പറശ്ശിനിക്കടവ് ക്ഷേത്രപരിസരത്തുനിന്നെടുത്തതാണ് ടിക്കറ്റെന്ന് അജിതനും പൊലീസിന് മൊഴിനൽകി. ലോട്ടറിവകുപ്പിൽനിന്ന് ടിക്കറ്റിന്റെ പകർപ്പാണ് പൊലീസിന് ലഭിച്ചത്. ഇനി യഥാർഥ ടിക്കറ്റിന്റെ ഫൊറൻസിക് പരിശോധന നടത്തിയാലേ മുനിയന്റെ അവകാശവാദത്തിൽ കഴമ്പുണ്ടോയെന്ന് വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ ക്ലാർക്കായ പി.എം.അജിതൻ ക്ഷേത്രപരിസരത്തുനിന്ന് പതിവായി ലോട്ടറി ടിക്കറ്റെടുക്കുന്നയാളാണ്. ഏതാനും വർഷംമുൻപ് 40 ലക്ഷം രൂപയും 50 പവനും സമ്മാനം ലഭിച്ചു. മൺസൂൺ ബമ്പറിന്റെ 200-ഓളം ടിക്കറ്റ് വിറ്റെന്നും പതിവുപോലെ അജിതനും ടിക്കറ്റ് വാങ്ങിയെന്നും സമ്മാനാർഹമായ ടിക്കറ്റ് വിറ്റ ഏജന്റ് പൊലീസിന് മൊഴിനൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP