Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയനാട് സ്വദേശിക്ക് കുരങ്ങു പനി ബാധിച്ചത് കർണാടകയിൽ നിന്നെന്ന് ആരോഗ്യവകുപ്പ്; മരിച്ച തിരുനെല്ലി സ്വദേശി നാളുകളായി കഴിഞ്ഞിരുന്നത് കർണാടകയിലെ ബൈരക്കുപ്പയിൽ; ജില്ലയിൽ ഇതു വരെ കുരങ്ങുപനി സ്ഥിരീകരിച്ചത് ആറ് പേർക്ക്; ദീർഘനാളുകൾക്ക് ശേഷം കുരങ്ങു പനി തലപൊക്കുന്നതിന് പിന്നാലെ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

വയനാട് സ്വദേശിക്ക് കുരങ്ങു പനി ബാധിച്ചത് കർണാടകയിൽ നിന്നെന്ന് ആരോഗ്യവകുപ്പ്; മരിച്ച തിരുനെല്ലി സ്വദേശി നാളുകളായി കഴിഞ്ഞിരുന്നത് കർണാടകയിലെ ബൈരക്കുപ്പയിൽ; ജില്ലയിൽ ഇതു വരെ കുരങ്ങുപനി സ്ഥിരീകരിച്ചത് ആറ് പേർക്ക്; ദീർഘനാളുകൾക്ക് ശേഷം കുരങ്ങു പനി തലപൊക്കുന്നതിന് പിന്നാലെ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

മറുനാടൻ ഡെസ്‌ക്‌

കൽപറ്റ: ദീർഘനാളുകൾക്ക് ശേഷം സംസ്ഥാനത്ത് കുരങ്ങുപനി കണ്ടെത്തിയതിന് പിന്നാലെ ആശങ്കയും വർധിക്കുകയാണ്. വയനാട് തിരുനെല്ലിയിൽ കുരങ്ങുപനി ബാധിച്ച് ഒരാൾ മരിച്ചതിന് പിന്നാലെ ഇയാൾക്ക് രോഗം ബാധിച്ചത് കർണാടകയിൽ നിന്നുമാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. തിരുനെല്ലി അപ്പാപ്പാറ സ്വദേശിയാണ് കഴിഞ്ഞ ദിവസം പനി മൂലം മരണപ്പെട്ടത്. തിരുനെല്ലി ആത്താട്ടുകുന്ന് കോളനിയിലെ സുധീഷാണ് (28) മരിച്ചത്.

കുരങ്ങുപനി ബാധിച്ച് കുറച്ച് ദിവസങ്ങളായി സുധീഷ് ചികിത്സയിലായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുധീഷ് തിങ്കളാഴ്‌ച്ച രാവിലെയാണ് മരിച്ചത്. ഇയാൾ ഏറെ നാളായി കർണാടകയിലെ ബൈരക്കുപ്പയിൽ സ്ഥിരതാമസക്കരനായിരുന്നു. ജോലിക്ക് വേണ്ടിയാണ് ഇയാൾ കർമാടകയിലെത്തിയത്. വയനാട്ടിൽ ഇതിന് മുൻപും കുരങ്ങുപനി ബാധിച്ച് മരണം സംഭവിച്ചതായി മുൻപും റിപ്പോർട്ട് ചെയ്തിരുന്നു. ആറ് പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കുരങ്ങുപനിയെ പറ്റി അറിയൂ

ഡെങ്കിപ്പനിയുണ്ടാക്കുന്ന വൈറസ് ഉൾപ്പെടുന്ന ഗ്രൂപ്പിലുള്ള ഒരു വൈറസാണ് കൈസാനർ ഫോറസ്റ്റ് ഡിസീസ് അഥവാ കെ.എഫ്.ഡി. ഉണ്ടാക്കുന്നത്. ആദ്യമായി ഇത് കണ്ടത് 1957 മാർച്ചിൽ കർണാടകയിൽ ക്യാസനോർ വനത്തിലാണ്. ആദ്യമായി ഇത് കണ്ടത് കുരങ്ങുകളിലാണ്. അതുകൊണ്ടാണ് ഇത് കുരങ്ങുപനി എന്നറിയപ്പെടുന്നത്. കുരങ്ങനല്ലാതെ മുള്ളൻപന്നി, അണ്ണാൻ, എലി തുടങ്ങിയവയിലും ഈ പനി കാണാറുണ്ട്. അസുഖം ബാധിച്ച ഈ മൃഗങ്ങളെ കടിച്ച ചെള്ള് കടിക്കുമ്പോഴാണ് മനുഷ്യന് ഈ അസുഖം ഉണ്ടാവുന്നത്. ഇതൊരിക്കലും ഒരു മനുഷ്യനിൽനിന്ന് മറ്റൊരു മനുഷ്യനിലേക്ക് പകരുന്നില്ല.

രോഗലക്ഷണങ്ങൾ 

വിറയലോടെയുള്ള കടുത്തപനി, തലവേദന, ക്ഷീണം, തളർച്ച, പേശീവേദന, വയറുവേദന, വയറിളക്കം, ഛർദ്ദി. രോഗലക്ഷണങ്ങൾ നീണ്ടുനിന്നാൽ മസ്തിഷ്‌കജ്വരത്തിന് സമാനമായ ലക്ഷണങ്ങൾ പ്രകടമാകാം. ഡെങ്കിപ്പനിപോലെ രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ചികിത്സ രോഗലക്ഷണമനുസരിച്ചാണ് ചികിത്സ. രക്തസമ്മർദം താഴുകയോ രക്തസ്രാവം ഉണ്ടാവുകയോ ചെയ്താൽ ഡ്രിപ്പ്, രക്തം എന്നിവ കയറ്റേണ്ടിവരും. കുരങ്ങുപനിക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നിലവിലുണ്ട്.

രോഗം പടരുന്ന ഇടങ്ങളിൽ കാടുമായിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. കുരങ്ങുകൾ ചത്തുകിടക്കുന്ന സ്ഥലങ്ങളിൽ 50-60 മീറ്റർ ചുറ്റളവിൽ ചെള്ളുകളെ കൊല്ലുന്ന കീടനാശിനി ഉപയോഗിക്കുക. വ്യക്തിശുചിത്വം ഉറപ്പാക്കുക. ശരീരം കഴിവതും മൂടുന്ന വസ്ത്രം ധരിക്കുക. മൃഗരോഗവിദഗ്ദ്ധർ പ്രത്യേകശ്രദ്ധ പാലിക്കേണ്ടിവരും. രോഗബാധ സാധ്യതയുള്ള സ്ഥലങ്ങളിൽ കീടങ്ങളെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക. രോഗംവരാൻ സാധ്യതയുള്ളവർക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP