Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിലമ്പൂർ വനത്തിൽ വീണ്ടും കുരങ്ങുപനി; പ്രതിരോധ നടപടികൾ സ്വീകരിച്ചുവെന്ന് ആരോഗ്യമന്ത്രി

നിലമ്പൂർ വനത്തിൽ വീണ്ടും കുരങ്ങുപനി; പ്രതിരോധ നടപടികൾ സ്വീകരിച്ചുവെന്ന് ആരോഗ്യമന്ത്രി

മലപ്പുറം: പക്ഷിപ്പനിയുടെ ആശങ്കയിൽ കഴിയുന്ന കേരളത്തിന് കൂടുതൽ ആശങ്കയ്ക്ക് വക നൽകി കുരങ്ങുപനി കൂടി. നിലമ്പൂർ കരളായി മാഞ്ചീരി ആദിവാസി കോളനിയിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. (കേസാനൂർ ഫോറസ്റ്റ് ഡിസീസ്) എന്നറിയപ്പെടുന്ന കുരങ്ങുപനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഫലപ്രദമായ പ്രതിരോധ നിയന്ത്രണനടപടികൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വി എസ്.ശിവകുമാർ അറിയിച്ചു. പനി ബാധിച്ച പാടിമാതൻ (65) അസുഖം മാറിയതിനെത്തുടർന്ന് ഞായറാഴ്ച ആശുപത്രി വിട്ടതായും മന്ത്രി പറഞ്ഞു.

നൂറ്റിഎൺപത്തിനാലുപേർ മാത്രം താമസിക്കുന്ന നിലമ്പൂർ ഉൾവനത്തിലെ മാഞ്ചീരി കോളനിയിലേക്ക് 22 കിലോമീറ്ററോളം നടന്നുവേണം എത്താൻ. എങ്കിലും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വാക്‌സിനേഷൻ ഉൾപ്പെടെയുള്ള ആരോഗ്യസേവനങ്ങൾ സമയബന്ധിതമായി നൽകിവരുന്നുണ്ട്. കഴിഞ്ഞവർഷം 61 പേർക്ക് പ്രതിരോധ കുത്തിവയ്പുകൾ നടത്തിയിരുന്നു. കുരങ്ങ് ചത്ത വിവരമറിഞ്ഞ് നവംബർ 26 ന് ഡെപ്യൂട്ടി ഡിഎംഒ ഡോ.നൂനയുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവർത്തകർ കോളനിയിലെത്തുകയും 31 പേർക്കുകൂടി പ്രതിരോധ വാക്‌സിൻ നൽകുകയും ചെയ്തു.

എന്നാൽ പാടിമാതൻ കുത്തിവയ്‌പെടുക്കാൻ വിസമ്മതിച്ചു. അദ്ദേഹത്തെ പനി ബാധിച്ചതായിക്കണ്ടതിനെതുടർന്ന് അന്നുതന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രക്തസാമ്പിളെടുത്ത് മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളേജിൽ പരിശോധനയ്ക്ക് നൽകുകയും ചെയ്തു. പരിശോധനയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു. കോളനിയിലെ മറ്റ് അഞ്ചോളംപേർക്കുകൂടി പനി ബാധയുണ്ട്. അത് ഏതുതരം പനിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുവാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ മെയ്ജൂൺ മാസങ്ങളിലാണ് മാഞ്ചീരിയിൽ ആദ്യമായി കുരങ്ങുപനി കണ്ടെത്തിയത്. ഇപ്പോൾ കുരങ്ങുപനി ബാധിതനായ താടി മാതന്റെ മകന്റെ ഭാര്യ വെള്ളക, പാണപ്പുഴയിലെ മണ്ണള ചെല്ലൻ (48) കേത്തൻ (18), നാഗമലയിലെ മാതി (13) എന്നിവർക്കായിരുന്നു അന്ന് രോഗബാധ. ഇതിനിടെ, കരുളായിയിലെ സ്വകാര്യ തോട്ടത്തിൽ ചത്ത കുരങ്ങിനെ കഴിഞ്ഞദിവസം കണ്ടെത്തി. കുരങ്ങിന്റെ അവശിഷ്ടങ്ങൾ വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഒരാഴ്ചക്കുശേഷമേ ഫലം ലഭിക്കൂ. കുരങ്ങുപനിയാണെന്ന് സ്ഥിരീകരിച്ചാൽ സ്ഥിതി കൂടതൽ അപകടകരമാകും. ജനവാസ കേന്ദ്രത്തിൽ ഇതുവരെ ഈ രോഗം പടർന്നിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP