Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൾഫിൽ കോടികൾ തട്ടിച്ച്മുങ്ങിയ മലയാളി പൊലീസിൽ കീഴടങ്ങി; ദുബായ് കമ്പനിയിൽ നിന്നും 3.25 കോടി അടിച്ചു മാറ്റിയത് അടിമാലി സ്വദേശി ജയപ്രസാദ്

ഗൾഫിൽ കോടികൾ തട്ടിച്ച്മുങ്ങിയ മലയാളി പൊലീസിൽ കീഴടങ്ങി; ദുബായ് കമ്പനിയിൽ നിന്നും 3.25 കോടി അടിച്ചു മാറ്റിയത് അടിമാലി സ്വദേശി ജയപ്രസാദ്

അടിമാലി: ദുബായ്  ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്നും 3.25കോടി തട്ടിച്ച് മുങ്ങിയ മലയാളി പൊലീസിൽ കീഴടങ്ങി. ഇടുക്കി അടിമാലി കുരിശുപാറ ചെറുവാഴത്താട്ടം ജയപ്രസാദ്(36)ണ് അടിമാലി പൊലീസ് സ്റ്റേഷനനിലെത്തി കീഴടങ്ങിയത്. 2015 മുതൽ 2016 സെപ്റ്റംബർ 16വരെയുള്ള കാലയളവിലാണ് കമ്പിനിയിൽ നിന്നും പലപ്പോഴായ്ി പണം തട്ടിയെടുത്തത്്.

പണം തട്ടിപ്പിനെക്കുറിച്ച സംശയം തോന്നിയ അധികതർ സെപ്റ്റംബർ 27ന് ജയപ്രസാദിനെ കമ്പനി ആസ്ഥാനത്തേ്ക്ക് വിളിപ്പിച്ചിരുന്നു.ഇതിൽ അപകടംമണത്ത ജയപ്രസാദ് രണ്ട് മണിക്കൂറിനുള്ളിൽ കുടുംബാഗങ്ങളുമൊത്ത്് കേരളത്തിലേക്ക് മുങ്ങുകയായിരുന്നു.തുടർന്ന് കമ്പനി കൊച്ചി റേഞ്ച് ഐ ജി ക്ക് പരാതി നൽകുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂലൈയിൽ അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇതിനിടെ ഒളിവിൽപ്പോയ ഇയാൾ ഹൈക്കോടതിയിൽനിന്നും മുൻകൂർജാമ്യം തേടുകയും അന്വേഷണ ഉദ്യോഗസ്ഥർമുൻപാകെ ഹാജരാകാൻ കോടതി നിർദേശിച്ചതിനെ തുടർന്ന് ഇയാൾ സ്റ്റേഷനിൽ ഹാജരാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.അറസ്റ്റ്് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. 2007മുതൽ ദുബായിൽ വാപന സെപയർ പാര്ട്സുകൾ വിൽപ്പന നടത്തുന്ന ജർമ്മൻ കമ്പിനിയിൽ ചീഫ് അക്കൗണ്ടായി ജയപ്രസാദ് ജോലിചെയ്തുവരികയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP