Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനിതാദിനം ആശംസിക്കാൻ മനുസ്മൃതിയിലെ വരികൾ; മോഹൻലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെ വിമർശിച്ച് നിരവധി പേർ; വേട്ടക്കാരനൊപ്പം നിന്ന് ഇരയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും പരിഹാസം

വനിതാദിനം ആശംസിക്കാൻ മനുസ്മൃതിയിലെ വരികൾ; മോഹൻലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെ വിമർശിച്ച് നിരവധി പേർ; വേട്ടക്കാരനൊപ്പം നിന്ന് ഇരയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും പരിഹാസം

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: വനിതാദിനത്തിൽ ആശംസകൾ നേരാൻ മനുസ്മൃതിയിലെ വരികൾ പോസ്റ്റ് ചെയ്ത് മോഹൻലാൽ. ഫേസ്‌ബുക്കിലൂടെയാണ് മോഹൻലാലിന്റെ ആശംസാ സന്ദേശം.

യത്ര നാര്യസ്തു പൂജ്യന്തേരമന്തേ
തത്ര ദേവതാഃ യത്രൈ
താസ്തു ന പൂജ്യന്തേ
സർവ്വാസ്തത്രാഫലാഃ ക്രിയാഃ,' എന്നവരികളാണ് ഇംഗ്ലീഷിൽ മോഹൻലാൽ പോസ്റ്റ് ചെയ്തത്.

ഫേസ്‌ബുക്ക് പോസ്റ്റ് ഒട്ടേറെ പേർ ലൈക്ക് ചെയ്തിരുന്നു. അതേ സമയം വിമർശനം ഉന്നയിച്ചും ഒട്ടേറെ കമന്റുകളാണ് ഫേസ് ബുക്ക് പോസ്റ്റിന് താഴെ വന്നത്.

സ്ത്രീകൾ ആദരിക്കപ്പെടുന്നിടത്ത് ദേവന്മാർ വിഹരിക്കുന്നു. അവർ ആദരിക്കപ്പെടാത്തിടത്ത് ഒരു കർമ്മത്തിനും ഫലമുണ്ടാവുകയില്ല എന്നാണ് ഈ വരികളുടെ അർത്ഥം.

എന്നാൽ വനിതാദിനത്തിൽ സ്ത്രീകളെ അഭിനന്ദിക്കാൻ മനുസ്മൃതിയിലെ വരികൾ തന്നെ ലാലേട്ടൻ കടമെടുത്തത്തിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരിക്കുകയാണ്.

സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകരുതെന്നും പുരുഷനാൽ നിയന്ത്രിക്കപ്പെടേണ്ടവളാണ് സ്ത്രീയെന്നും തുടങ്ങിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അടങ്ങിയതാണ് മനുസ്മൃതിയെന്ന് ചൂണ്ടിക്കാട്ടി ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

വേട്ടക്കാരനൊപ്പം നിന്ന് ഇരയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്ന താങ്കളുടെ നിലപാട് കണ്ട് പകച്ചുപോയ ബാല്യമാണ് ഞങ്ങളുടേതെന്നും മനുസ്മൃതി പോലൊരു സ്ത്രീ/മനുഷ്യ വിരുദ്ധ പുസ്തകത്തിലെ ശ്ലോകം ഉദ്ധരിച്ച് ഒരു പോസ്റ്റ് ഇട്ടാൽ തീരുന്നതല്ല ഇവിടുത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നമെന്നുമായിരുന്നു മറ്റൊരു കമന്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP