Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിയുടെ നടപടികളെ മനസ്സ് തുറന്ന് അഭിനന്ദിച്ച് മോഹൻലാൽ; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത് 50 ലക്ഷം രൂപ

മുഖ്യമന്ത്രിയുടെ നടപടികളെ മനസ്സ് തുറന്ന് അഭിനന്ദിച്ച് മോഹൻലാൽ; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത് 50 ലക്ഷം രൂപ

മറുനാടൻ ഡെസ്‌ക്‌

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി മോഹൻലാൽ. ഇതാദ്യമായാണ് സിനിമാ രംഗത്തു നിന്നൊരാൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോവിഡ് പ്രതിരോധത്തിനായി പണം കൈമാറുന്നത്. നേരത്തെ സിനിമാമേഖലയിലെ ദിവസവേതനക്കാരെ സഹായിക്കുന്നതിനായി ഫെഫ്കയ്ക്ക് മോഹൻലാൽ പത്തു ലക്ഷം രൂപ കൊടുത്തിരുന്നു.

പണം കൊടുക്കാനുള്ള സന്നദ്ധത അറിയിച്ച് പിണറായി വിജയന് അയച്ച കത്തിൽ മുഖ്യമന്ത്രി‌യുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ‘എല്ലാവരും വളരെയേറെ കഷ്ടപ്പെടുന്ന ഒരു കാലമാണ് ഇത്. ഇൗ മഹാമാരിയെ ചെറുക്കുന്നതിന് താങ്കളെടുത്ത നടപടികളെ മനസു തുറന്ന് അഭിനന്ദിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലെ താങ്കളുടെ നേതൃത്വം നമ്മുടെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ഒന്നായിരിക്കും. ഈ മഹാമാരിയെ ചെറുക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കുവാനുമായി എന്റെ ഭാഗത്തു നിന്നുമുള്ള എളിയ സംഭാവനയായ അൻപതു ലക്ഷം രൂപ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. താങ്കളുടെ പ്രവർത്തനങ്ങൾ തുടരുക, എല്ലാവിധ ആശംസകളും.’ മോഹൻലാ‍ൽ കത്തിലെഴുതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP