Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കടകൾ അടച്ച് സമരം ചെയ്യുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ല: എന്നാൽ, നിർബന്ധിച്ച് കടയടപ്പിക്കുന്നത് എസ്ഡിപിഐ ചെയ്തിട്ടുള്ളത്; കടയടപ്പിക്കുന്ന പ്രവർത്തനം ഇവർ പലയിടങ്ങളിലും നടത്തി; അതൊക്കെ നാട്ടിലെ ചേരിതിരിവ് സൃഷ്ടിക്കാനെ സാധിക്കു; പൗരത്വ നിയമ ഭേദഗതിക്കെതിരെ കടകൾ അടച്ച് സമരം ചെയ്യുന്നതിനോട് യോജിപ്പില്ലെന്ന് മുഹമ്മദ് റിയാസ്

കടകൾ അടച്ച് സമരം ചെയ്യുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ല: എന്നാൽ, നിർബന്ധിച്ച് കടയടപ്പിക്കുന്നത് എസ്ഡിപിഐ ചെയ്തിട്ടുള്ളത്; കടയടപ്പിക്കുന്ന പ്രവർത്തനം ഇവർ പലയിടങ്ങളിലും നടത്തി; അതൊക്കെ നാട്ടിലെ ചേരിതിരിവ് സൃഷ്ടിക്കാനെ സാധിക്കു; പൗരത്വ നിയമ ഭേദഗതിക്കെതിരെ കടകൾ അടച്ച് സമരം ചെയ്യുന്നതിനോട് യോജിപ്പില്ലെന്ന് മുഹമ്മദ് റിയാസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടകളടപ്പിച്ച് സമരം ചെയ്യുന്നതിനോട് യോജിപ്പില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. ജനാധിപത്യ പ്രസ്ഥാനങ്ങൾ പരിപാടികൾ സംഘടിപ്പിക്കും. അപ്പോൾ കടയടക്കുകയോ അടക്കാതിരിക്കുകയോ ചെയ്യാം. പക്ഷേ പലയിടത്തും എസ്.ഡി.പി.ഐ നിർബന്ധിച്ച് കടയടപ്പിച്ചിട്ടുണ്ട്. അതിനോടൊന്നും യോജിക്കാൻ കഴിയില്ല. ഇത്തരം പ്രവൃത്തികൾ നാട്ടിൽ ചേരിതിരിവ് സൃഷ്ടിക്കുമെന്നും റിയാസ് അഭിപ്രായപ്പെട്ടു.

ഇന്ന് ഒരു പ്രത്യക വിഭാഗത്തിന്റെ കടയടപ്പിക്കാൻ തീരുമാനിച്ചാൽ നാളെ അത് തിരിച്ചും ഉണ്ടാകും. അത്തരം കടയടപ്പിക്കൽ സമരം പ്രശ്‌നങ്ങൾക്ക് പരിഹാരല്ലെന്നും റിയാസ് കൂട്ടിച്ചേർത്തു. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബിജെപി പൊയുയോഗങ്ങൾ സംഘടിപ്പിച്ചയിടങ്ങളിൽ വ്യാപാരികൾ കൂട്ടത്തോടെ കടയടച്ച് സ്ഥലം വിട്ടിരുന്നു. കോഴിക്കോട്, പാലക്കാട്, മലപ്പുറം, കൊല്ലം, ആലപ്പുഴ തുടങ്ങിയ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഇത്തരം സംഭവങ്ങളുണ്ടായത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു.

കടയടപ്പ് സമരത്തെ നേരിടാൻ ഭാരതീയ വ്യാപാരി വ്യവസായി സംഘം എന്ന പേരിൽ പുതിയ സംഘടനയുമായി ബിജെപി രംഗത്തെത്തിയിരുന്നു. എന്നാൽ എസ്ഡിപിഐയുടെ നിർബന്ധിച്ച് കടയടപ്പ് സമരം നിരവധി പ്രശ്‌നങ്ങളും സൃഷ്ടിച്ചിരുന്നു. പലയിടങ്ങളിലും ചെറിയ രീതിയിലുള്ള സംഘർഷങ്ങൾ നിലവിൽ റിപ്പോർട്ടും ചെയ്തിരുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP