Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ ആശുപത്രിയിൽ മോദിയുടെ ചിത്രം സ്ഥാപിച്ച സംഭവം: ആശുപത്രി സൂപ്രണ്ടിനെ സ്ഥലംമാറ്റി

സർക്കാർ ആശുപത്രിയിൽ മോദിയുടെ ചിത്രം സ്ഥാപിച്ച സംഭവം: ആശുപത്രി സൂപ്രണ്ടിനെ സ്ഥലംമാറ്റി

നെയ്യാറ്റിൻകര: സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി റൂമിൽ മോദിയുടെ ചിത്രം സ്ഥാപിച്ചത് വിവാദമായതിനെതുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.കെ.എസ്. ഷിനുവിനെ സ്ഥലംമാറ്റി. കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ടായിട്ടാണ് നിയമനം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സൂപ്രണ്ടിനെതിരെ നടപടിയെടുക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.

ഭരണപരമായ കാരണങ്ങളാൽ സ്ഥലംമാറ്റിയതെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റ് വഴിയാണ് സ്ഥലംമാറ്റം അറിഞ്ഞത്. മോദിയുടെ ചിത്രം വച്ചതിന്റെ പേരിൽ സുപ്രണ്ടിനെ സ്ഥലം മാറ്റിയതിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി ജില്ലാ ഘടകം അറിയിച്ചു.

എന്നാൽ, ഏതാനും ദിവസം മുമ്പ് സ്ഥാപിച്ച മോദി ചിത്രത്തിന്റെ പേരിലല്ല, മുമ്പേയുണ്ടായിരുന്ന പല വിധ വിരോധങ്ങൾ സൂപ്രണ്ടിനുമേൽ തീർത്തതിന്റെ ഫലമാണ് ഫോട്ടോവിവാദവും സ്ഥലമാറ്റമെന്നും സൂചനയുണ്ട്. 14 മാസം മുമ്പ് ആശുപത്രിയിൽ സൂപ്രണ്ടായി ചുമതലയേറ്റ ഡോ. ഷിനുവിന്റെ പല നടപടികളും അധികൃതരുടെ ദേഷ്യത്തിന് കാരണമായി മാറിയിരുന്നു. സംസ്ഥാനത്താദ്യമായി സർക്കാർ ആശുപത്രിയിൽ പഞ്ചിങ് ഏർപ്പെടുത്തിയത് ഇദ്ദേഹമാണ്. നെയ്യാറ്റിൻകര ആശുപത്രിയിലെ പഞ്ചിങ്ങിനെതിരെ ഡോക്ടർമാരടക്കമുള്ളവർ രംഗത്തുവന്നെങ്കിലും എതിർപ്പ് വിലപ്പോയില്ല. പഠനം കഴിഞ്ഞിറങ്ങുന്ന നഴ്‌സുമാർക്ക് നിർബന്ധിത സേവനം നടപ്പിലാക്കിയതും ഇദ്ദേഹമാണ്. ഇതിനിടെയാണ് മോദി ചിത്രം വിവാദമായത്. സ്ഥലത്തെ ബിജെപി പ്രവർത്തകർ സമ്മാനിച്ച മോദിയുടെ ചിത്രം തന്റെ ഓഫീസ് മുറിയിൽ ഷിനു സ്ഥാപിക്കുകയായിരുന്നു. ഇത് ഒരു വിഭാഗം ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിന് കാരണമാകുകയായിരുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP