Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാർഷിക ബില്ലിനെ എതിർക്കുന്നവർ കർഷകരെ അപമാനിക്കുകയാണ്; പ്രതിപക്ഷ സമരത്തെ വിമർശിച്ച് പ്രധാനമന്ത്രി മോദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കാർഷിക ബില്ലിനെതിരെ സമരവുമായി എത്തുന്ന പ്രതിപക്ഷ കക്ഷികളെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ലിനെ എതിർക്കുന്നവർ കർഷകരെ അപമാനിക്കുകയാണെന്ന് ഉത്തരാഖണ്ഡിലെ വികസന പദ്ധതികൾ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.

പുതിയ പരിഷ്‌കാരങ്ങൾ വരുന്നതോടെ രാജ്യത്തെ കർഷകർ, തൊഴിലാളികൾ, യുവാക്കൾ, സ്ത്രീകൾ എന്നിവരെ ശക്തിപ്പെടുത്തും. എന്നാൽ ഇതിനെതിരേയാണ് ചിലർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇത്തരക്കാർ യന്ത്രങ്ങൾക്കും ഉപകരണങ്ങൾക്കും തീയിട്ട് കർഷകരെ അപമാനിക്കുകയാണ്. കാർഷിക ബിൽ പാസായതോടെ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ എവിടെയും വിൽക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകും.

എന്നാൽ ചില ആളുകൾക്ക് ഇതിനോട് യോജിക്കാൻ കഴിയുന്നില്ല. കള്ളപ്പണം നേടാനുള്ള ഇത്തരക്കാരുടെ നീക്കങ്ങൾക്കാണ് തന്റെ സർക്കാർ തടയിട്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP