Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോഡറേഷൻ തട്ടിപ്പ്: കേരള സർവകലാശാല വിസിയെ വിളിച്ചുവരുത്തി വിശദീകരണം തേടി ഗവർണർ; ആരാഞ്ഞത് മോഡറേഷൻ തട്ടിപ്പ് എങ്ങനെയുണ്ടായെന്നും സാങ്കേതിക സംവിധാനങ്ങളുടെ പരിമിതിയും; സമഗ്രാന്വേഷണം നടക്കുകയാണെന്ന് വിസി ഡോ.മഹാദേവൻ പിള്ള

മോഡറേഷൻ തട്ടിപ്പ്: കേരള സർവകലാശാല വിസിയെ വിളിച്ചുവരുത്തി വിശദീകരണം തേടി ഗവർണർ; ആരാഞ്ഞത് മോഡറേഷൻ തട്ടിപ്പ് എങ്ങനെയുണ്ടായെന്നും സാങ്കേതിക സംവിധാനങ്ങളുടെ പരിമിതിയും; സമഗ്രാന്വേഷണം നടക്കുകയാണെന്ന് വിസി ഡോ.മഹാദേവൻ പിള്ള

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള സർവകലാശാലയിലെ മോഡറേഷൻ തട്ടിപ്പിൽ ഗവർണർ വൈസ് ചാൻസലറെ വിളിച്ച് വരുത്തി. വിസി ഡോക്ടർ മഹാദേവൻ പിള്ളയെ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലേക്ക് വിളിപ്പിച്ചാണ് വിവാദത്തിൽ വിശദീകരണം തേടിയത്. മാർക്ക് ദാന വിഷയത്തിൽ സമഗ്ര അന്വേഷണം നടക്കുകയാണെന്ന് വിസി ഗവർണറെ അറിയിച്ചതായാണ് വിവരം. മോഡറേഷൻ തട്ടിപ്പ് എങ്ങനെയുണ്ടായി, സാങ്കേതിക സംവിധാനങ്ങളുടെ പരിമിതി എന്നിവയാണ് ഗവർണർ ചോദിച്ചത്. സർവകലാശാല കൈക്കൊണ്ട നടപടികളും സാങ്കേതിക വിദഗ്ധ സമിതി രൂപീകരിച്ചതും വിസി അറിയിച്ചു.

2016 മുതൽ 2019 വരെയുള്ള ബിരുദ പരീക്ഷകളുടെ മാർക്കിലാണ് ക്രമക്കേട് കണ്ടെത്തിയത്. എത്ര വിദ്യാർത്ഥികളുടെ മാർക്ക് തിരുത്തി എന്ന കൃത്യമായ കണക്ക് ഇതുവരെ കണ്ടെത്താനും ആയിട്ടില്ല. പല വർഷങ്ങളിലായി 12 ലേറെ വിഷയങ്ങളുടെ പരീക്ഷകളുടെ മാർക്കിലാണ് തിരിമറി ഉണ്ടായത്. തട്ടിപ്പിന് പിന്നിൽ പണമിടപാട് നടക്കാനുള്ള സാധ്യതയും ശക്തമാണ്. വിവാദത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസിയെ വിളിച്ച് വരുത്തി കാര്യങ്ങൾ അന്വേഷിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP