Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരട് ഫ്‌ളാറ്റുകൾ പൊളിക്കുന്നത് കാണാൻ പൊതുജനങ്ങൾക്ക് പ്രത്യേക സജ്ജീകരണം; ഫ്ളാറ്റ് പൊളിക്കുന്ന ദിവസങ്ങളിൽ 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ; പ്രദേശത്ത് ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്തും; മരട് ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് മുമ്പ് മോക്ഡ്രിൽ നടത്താനും തീരുമാനം

മരട് ഫ്‌ളാറ്റുകൾ പൊളിക്കുന്നത് കാണാൻ പൊതുജനങ്ങൾക്ക് പ്രത്യേക സജ്ജീകരണം; ഫ്ളാറ്റ് പൊളിക്കുന്ന ദിവസങ്ങളിൽ 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ; പ്രദേശത്ത് ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്തും; മരട് ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് മുമ്പ് മോക്ഡ്രിൽ നടത്താനും തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരട് ഫ്ളാറ്റുകൾ പൊളിക്കുന്ന സമയക്രമത്തിൽ മാറ്റമില്ല. ജനുവരി പതിനൊന്നിന് ആൽഫ ടവറുകളും എച്ച്ടുഒയും പൊളിക്കും. പന്ത്രണ്ടിന് മരടിലെ മററു ഫ്ളാറ്റുകളും മുൻ നിശ്ചയിച്ച പ്രകാരം പൊളിക്കും. ഫ്ളാറ്റുകൾ പൊളിക്കുന്നതിന് മുമ്പ് മോക്ഡ്രിൽ നടത്താനും തീരുമാനമായി. ഫ്ളാറ്റ് പൊളിക്കുന്നതിന്റെ തലേദിവസമായ ജനുവരി പത്തിനാണ് മോക്ഡ്രിൽ നടത്തുക. ഫ്ളാറ്റ് പൊളിക്കുന്ന ദിവസങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങളെ കുറിച്ച് അന്തിമ തീരുമാനത്തിലെത്തുന്നതിന് വേണ്ടി ജില്ലാ കളക്ടർ എസ്.സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം.

പൊളിക്കുന്നത് കാണാൻ എത്തുന്നവർക്ക് പ്രത്യേക സ്ഥലങ്ങൾ അനുവദിക്കാനും യോഗം തീരുമാനിച്ചു. ഫ്‌ളാറ്റുകളിൽ നിന്നും നിശ്ചിത അകലത്തിൽ പ്രത്യേകം ക്രമീകരിച്ച സ്ഥലത്താകും പൊതുജനങ്ങൾക്ക് ഫ്‌ളാറ്റ് പൊളിക്കുന്നത് കാണാൻ സൗകര്യം ഒരുക്കുക.

ഫ്ളാറ്റ് പൊളിക്കുന്ന ദിവസങ്ങളിൽ 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനും യോഗം തീരുമാനിച്ചു. ഫ്ളാറ്റുകൾ പൊളിക്കുന്നതിന്റെ 200 മീറ്റർ ചുറ്റളവിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കും. 2000 ആളുകളെ ഇപ്രകാരം ഒഴിപ്പിക്കേണ്ടി വരും.കിടപ്പുരോഗികളെ മാറ്റുന്നതിന് വേണ്ടി മെഡിക്കൽ സംഘത്തിന്റെ സഹായം സ്വീകരിക്കും. പ്രദേശത്ത് ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്താനും നിർദേശമുണ്ട്.

ഫ്ളാറ്റുകൾ പൊളിക്കുന്നതിന് അരമണിക്കൂർ മുമ്പ് വാഹനഗതാഗതം നിയന്ത്രിക്കും. ഫ്ളാറ്റുകൾ പൊളിക്കുന്ന സമയത്ത് ദേശീയപാതയിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP