Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എയ്ഡ് പ്രോസിക്യൂഷൻ ഡ്യൂട്ടി പൊലീസുകാരന്റെ ഫോൺ കവർന്ന കേസിൽ യുവതിക്ക് മേൽ കുറ്റം ചുമത്തി; മൊബൈൽ ഫോൺ മോഷ്ടിച്ചത് മജിസ്‌ട്രേട്ട് കോടതി ഹാളിൽ സാക്ഷിക്കൂടിന് സമീപത്ത് മേശപ്പുറത്ത് നിന്നും

എയ്ഡ് പ്രോസിക്യൂഷൻ ഡ്യൂട്ടി പൊലീസുകാരന്റെ ഫോൺ കവർന്ന കേസിൽ യുവതിക്ക് മേൽ കുറ്റം ചുമത്തി; മൊബൈൽ ഫോൺ മോഷ്ടിച്ചത് മജിസ്‌ട്രേട്ട് കോടതി ഹാളിൽ സാക്ഷിക്കൂടിന് സമീപത്ത് മേശപ്പുറത്ത് നിന്നും

അഡ്വ.പി.നാഗരാജ്

തിരുവനന്തപുരം: തലസ്ഥാനത്തെ വഞ്ചിയൂർ കോടതിയിൽ സിറ്റി ട്രാഫിക് എയ്ഡ് പ്രോസിക്യൂഷൻ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരന്റെ സ്മാർട്ട് ഫോൺ കവർന്ന സംഭവത്തിൽ പ്രതിയായ യുവതിക്ക് മേൽ കോടതി കുറ്റം ചുമത്തി. തിരുമല പേയാട് സ്വദേശിനി ബിന്ദുവിന് മേലാണ് കുറ്റം ചുമത്തിയത്.

തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിക്കൂട്ടിൽ നിർത്തി പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തിയത്. തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ കോർട്ട് സെന്ററിലെ പുതിയ മൂന്നു നില കോടതി സമുച്ചയത്തിലെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഹാളിൽ ഡയസിനും സാക്ഷിക്കൂടിനും സമീപത്തെ മേശപ്പുറത്ത് നിന്നാണ് ഫോൺ കവർന്നത്. 2016 ലാണ് സംഭവം നടന്നത്.

അതേ സമയം 2021 ൽ ഇതേ കോടതി സമുച്ചയത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലെ കോടതി ഹാളിൽ നിന്ന് ഫോൺ മോഷണം പോയ സംഭവത്തിൽ നാളിതുവരെ തുമ്പുണ്ടാക്കാൻ വഞ്ചിയൂർ പൊലീസിനായിട്ടില്ല. 2021 നവംബർ 15 നാണ് രണ്ടാം മോഷണ സംഭവം നടന്നത്. കോടതി ഹാളിൽ ജനലിന് സമീപമുള്ള എയ്ഡ് പ്രോസിക്യൂഷൻ പൊലീസുകാരുടെ മേശപ്പുറത്ത് വച്ചിരുന്ന 17,500 രൂപ വിലയുള്ള സ്മാർട്ട് ഫോൺ ജനറൽ പെറ്റി കേസിൽ പിഴയൊടുക്കാൻ വന്ന ആരോ കള്ളൻ മോഷ്ടിച്ചു കൊണ്ടുപോയെന്നാണ് എഫ് ഐ ആർ.

സിറ്റി പേട്ട പൊലീസ് സ്റ്റേഷനിൽ നിന്നും കോർട്ട് ഡ്യൂട്ടിക്കെത്തുന്ന സിവിൽ പൊലീസ് ഓഫീസർ ഷൈനിന്റെ പരാതിയിൽ വിവരത്തിതിന് മൊഴി വാങ്ങിയാണ് കേസെടുത്തത്. എഫ് ഐ ആറും പ്രഥമ വിവരമൊഴിയും ഫയലിങ് കോടതിയായ തിരുവനന്തപുരം 11-ാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ വഞ്ചിയൂർ പൊലീസ് സമർപ്പിച്ചു. കൃത്യ സ്ഥലമഹസർ തയ്യാറാക്കാൻ ജില്ലാ കോടതി വഞ്ചിയൂർ പൊലീസിന്റെ അപേക്ഷയിൽ ഉത്തരവും നൽകിയിരുന്നു.

കോടതി സമുച്ചയത്തിൽ സിസിറ്റിവി ഇല്ലെന്നത് അറിയാവുന്ന ആരോ കള്ളൻ മോഷ്ടിച്ചുവെന്നാണ് പ്രാഥമിക നിഗമനം. തമിഴ്‌നാട്ടിൽ കുഴിത്തുറ കീഴ്‌ക്കോടതിയിൽ പോർട്ടിക്കോയിലും ഇടനാഴികളിലും വരെ സി സി റ്റി വി സംവിധാനമുള്ളപ്പോൾ കേരളത്തിൽ ഹൈക്കോടതി ഒഴികെ കീഴ്‌ക്കോടതികളിൽ അതില്ലാത്തത് റെക്കോർഡ് റൂമുകളിൽ സൂക്ഷിച്ചിട്ടുള്ള വിചാരണയിൽ നിർണ്ണായകമായ തൊണ്ടിമുതലുകൾക്കും രേഖകൾക്കും ഭീഷണിയും വൻ സുരക്ഷാവീഴ്ചക്കും വഴിയൊരുക്കുന്നതായും നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP