Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവാസിയായിരുന്ന യുവാവ് വീട്ടമ്മയായ സുഹൃത്തിനെ കാണാനെത്തിയത് രാത്രിയിൽ; വീട്ടമ്മയുടെ ഭർത്താവും കൂട്ടുകാരും ചേർന്ന് മർദ്ദിച്ചവശനാക്കിയ യുവാവ് മരിച്ചത് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ

പ്രവാസിയായിരുന്ന യുവാവ് വീട്ടമ്മയായ സുഹൃത്തിനെ കാണാനെത്തിയത് രാത്രിയിൽ; വീട്ടമ്മയുടെ ഭർത്താവും കൂട്ടുകാരും ചേർന്ന് മർദ്ദിച്ചവശനാക്കിയ യുവാവ് മരിച്ചത് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അഞ്ച് ദിവസം മുമ്പ് ആൾക്കൂട്ടം ആക്രമിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കൊല്ലം ആണ്ടൂർ സ്വദേശി അനിൽ കുമാറാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പത്തുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്ത്രീ സുഹൃത്തിന്റെ വീട്ടിൽ രാത്രി എത്തിയെന്ന് ആരോപിച്ച് സ്ത്രിയുടെ ഭർത്താവും സുഹൃത്തുകളും ചേർന്നായിരുന്നു മർദ്ദിച്ചത്.

അഞ്ച് ദിവസം മുൻപാണ് വീടിന് സമീപത്ത് വെച്ച് അഞ്ചംഗ സംഘം അനിൽകുമാറിനെ മർദ്ദിച്ചത്. പരുക്കേറ്റ അനിൽ കുമാറിനെ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. തലയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് ഇന്നലെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു.

സംഭവത്തിന് ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ ഭർത്താവ് സഹദേവൻ അടക്കം പത്തു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിദേശത്തായിരുന്ന അനിൽ കുമാർ അഞ്ച് മാസം മുൻപാണ് നാട്ടിൽ എത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP