Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈദ്യുതി മന്ത്രി എംഎം മണിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി; തലയോട്ടിക്കുള്ളിൽ രക്തം കട്ട പിടിച്ച അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മണിയുടെ ശസ്ത്രക്രിയ പൂർത്തിയായി; കട്ട പിടിച്ച രക്തം പൂർണമായും നീക്കിയതായും മന്ത്രി നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ

വൈദ്യുതി മന്ത്രി എംഎം മണിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി; തലയോട്ടിക്കുള്ളിൽ രക്തം കട്ട പിടിച്ച അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മണിയുടെ ശസ്ത്രക്രിയ പൂർത്തിയായി; കട്ട പിടിച്ച രക്തം പൂർണമായും നീക്കിയതായും മന്ത്രി നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തലയോട്ടിക്കുള്ളിൽ രക്തം കട്ട പിടിച്ച അവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വൈദ്യുതി മന്ത്രി എംഎം മണിയുടെ ശസ്ത്രക്രിയ പൂർത്തിയായി. കാലുകൾക്ക് ബലക്കുറവ് ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ആണ് മന്ത്രി മണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ ആണ് തലയോട്ടിയിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയിരുന്നു.

തലയോട്ടിക്കുള്ളിൽ കട്ട പിടിച്ച രക്തം പൂർണമായും നീക്കിയതായും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയ മന്ത്രിയിപ്പോൾ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു. രാവിലെ എട്ട് മണിയോടെയാണ് ന്യൂറോ സർജന്മാർ അടക്കമുള്ള വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP